by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ശതാബ്‌ദി ആഘോഷിക്കുന്ന ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ. യുപിഎസിലെ ശതാബ്ദി കവാടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 1.30 ന് കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്‌ടർ ഡോ.എ.റസ്സലുദീൻ നിർവ്വഹിക്കും.

പിടിഎ പ്രസിഡൻ്റ് ജി.എസ്.താരാമോൾ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി, മറ്റ് പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
ചരിത്ര സ്‌മരണകൾ ഉറങ്ങുന്ന സ്‌കൂൾ 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടന്നു വരികയാണ്. പരിമിതികളിൽ വീർപ്പുമുട്ടിയിരുന്ന സ്‌കൂളിന് സൗകര്യങ്ങളോട് കൂടിയ പുതിയ ബഹുനില മന്ദിരത്തിൻ്റെ പണി അവസാന ഘട്ടത്തിലാണ്. ഇതിനായി ഒ.എസ്. അംബിക എംഎൽഎയുടെ ശ്രമഫലമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.

കൂടാതെ പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബാക്കി ഫണ്ടും ഉൾപ്പെടുത്തിയാണ് നിർമാണം പുരോഗമിക്കുന്നത്. 1982 ൽ 6,7 ക്ലാസുകൾ ആരംഭിച്ചതോടെയാണ് യുപി സ്‌കൂളായി ഉയർന്നത്. ഇപ്പോൾ ഒന്നുമുതൽ 7 വരെയും പ്രീ പ്രൈമറി ക്ലാസും പ്രവർത്തിക്കുന്ന സ്‌കൂളിൽ 460 ഓളം കുട്ടികൾ പഠിക്കുന്നു. ഒറ്റൂരിനെ കൂടാതെ ചെറുന്നിയൂർ, ചെമ്മരുതി പഞ്ചായത്തുകളിലെ കുട്ടികളും ഇവിടെ പഠിക്കാൻ എത്തുന്നു. തികച്ചും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ മികച്ച പഠന അന്തരീക്ഷരം ഒരുക്കുന്നതിൽ പിടിഎയും അധ്യാപകരും നാട്ടുകാരും മുന്തിയ പരിഗണനയാണ് നൽകുന്നത്.


by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം.
ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി കാറുമായി തിരുവനന്തപുരത്തേക്ക് തിരിച്ചതായിരുന്നു ടൈറ്റസ് കുര്യൻ. വാഹനം വെങ്ങാനൂരിൽ എത്തിയപ്പോൾ പെട്ടെന്ന് കാറിന്റെ മുൻവശത്തുനിന്ന് കനത്ത പുക ഉയരുകയും നിമിഷങ്ങൾക്കകം വലിയ തീഗോളമായി മാറുകയും ചെയ്തു. കാർ റോഡരികിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം റിവേഴ്സ് പോയി സമീപത്തെ മരച്ചില്ലകളിലേക്കും വാഴത്തോട്ടത്തിലേക്കും ഇടിച്ചുകയറിയതോടെ തീ ആളിപ്പടർന്നു.

കാറിന്റെ അലാറം വലിയ ശബ്ദത്തിൽ മുഴങ്ങിയതോടെയാണ് സമീപവാസികളും അതുവഴി പോയ യാത്രക്കാരും വിവരം ശ്രദ്ധിച്ചത്. നാട്ടുകാരിൽ ചിലർ ബൈക്ക് നിർത്തി കാറിന്റെ പിൻവശത്തെ ഗ്ലാസും ഡോറും തകർത്ത് അകത്തുണ്ടായിരുന്ന ആളെ പുറത്തെത്തിക്കാൻ അതിസാഹസികമായി ശ്രമിച്ചെങ്കിലും കനത്ത തീയും പുകയും കാരണം അടുത്തേക്ക് ചെല്ലാനായില്ല.വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തിച്ചാമ്പലായിരുന്നു. ഉള്ളിലുണ്ടായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണ്ണമായി കരിഞ്ഞ നിലയിലായിരുന്നു.



by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയ അഡ്വ. അയിഷാ പോറ്റി എന്നിവരുടെ പേരുകളാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അടുത്ത അനുയായി ആയാണ് ദീപ്തിമേരി വര്‍ഗീസ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ പിന്തുണയാണ് അയിഷാ പോറ്റിയുടെ കരുത്ത്. ഇതോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ നിയമനത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നിര്‍ണായകമാകും.
സിപിഎമ്മുമായി ഇടഞ്ഞു നിന്ന അയിഷാ പോറ്റിയെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിലെത്തിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ ഇടപെട്ടാണ്. അയിഷാ പോറ്റിക്ക് വി ഡി സതീശന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ മത്സരിച്ചെങ്കിലും കെ എന്‍ ബാലഗോപാലിനോട് അയാഷാ പോറ്റി പരാജയപ്പെട്ടിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അയിഷാ പോറ്റി പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പല പേരുകളും ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണെന്നും ദീപ്തി പറഞ്ഞു. എറണാകുളത്തു നിന്നുള്ള വനിതാ നേതാവായ ദീപ്തി മേരി വര്‍ഗീസ് അധ്യക്ഷ പദവിക്ക് അര്‍ഹയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ദീപ്തി മേരി വര്‍ഗീസിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 15 വര്‍ഷത്തെ നിയമസഭാംഗമെന്ന നിലയിലുള്ള അനുഭവ സമ്പത്ത് ആണ് അയിഷ പോറ്റിയുടെ അവകാശവാദത്തെ ശക്തിപ്പെടുത്തുന്നത്.


by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് വീണ് 25 കാരന് പരിക്ക്. കണ്ണൂർ സ്വദേശിയായ യുവാവാണ് പരിക്കേറ്റത്. രാത്രി ഏകദേശം 8 മണിയോടെ ഇടവ കണ്ണംമൂട് ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. യുവാവ് ട്രെയിനിൽ നിന്ന് വീണതോടെ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. പിന്നാലെ എത്തിയ മെമു ട്രെയിനിൽ യുവാവിനെ കയറ്റി ലോക്കോ പൈലറ്റ് പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി യുവാവിനെ നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ശരീരത്തിൽ മുറിവുകളുണ്ടെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിന് പിന്നാലെ കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ മാവേലി എക്സ്പ്രസിൽ നിന്ന് കൂടെ ഉണ്ടായിരുന്ന യുവാവിനെ റെയിൽവേ പൊലീസ് പിടികൂടിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




by Midhun HP News | Aug 30, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ:ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ തിരുവനന്തപുരം എർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള അവാർഡ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കൗൺസിലർ ദീപ രാജേഷിന് എൻ എസ് എസ് വൈസ് പ്രസിഡൻ്റ് സംഗീത്കുമാർ നൽകി.സ്വന്തം വാർഡിലും പുറത്തുമുള്ള സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.
by Midhun HP News | Aug 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
അവനവഞ്ചേരി കാളിമുക്ക് ജംഗ്ഷന് സമീപം പുണർത ത്തിൽ ജി സന്തോഷ് കുമാർ (ആധാരം എഴുത്ത് )നിര്യാതനായി.
ഭാര്യ: ഗിരിജകുമാരി ,
മക്കൾ: സൂരജ് എസ്. ജി, സൗരവ് എസ്. ജി.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിയ്ക്ക്
Recent Comments