by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല ചിലക്കൂർ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ഫിഷർമാൻ കോളനിയിലെ കടലിനോട് ചേർന്ന് ക്ലിഫിൽ തീപിടുത്തം ഉണ്ടായി. ഉച്ചയ്ക്ക് 3.30ഓടെയാണ് പ്രദേശത്ത് തീപിടിച്ചത്. ചപ്പുചവറുകളും കാടും കത്തി വലിയതോതിൽ തീയും പുകയും കണ്ടതോടെ നാട്ടുകാരാണ് വർക്കല ഫയർ ഫോഴ്സിൽ വിവരമറിയിക്കുന്നത്. കടലിൽ നിന്നുള്ള ശക്തമായ കാറ്റ് ഉണ്ടായതോടെ വലിയ രീതിയിൽ തീ ആളി പടരുകയായിരുന്നു.
റോഡ് മാർഗ്ഗം വാഹനമോ ജീവനക്കാർക്കോ പ്രദേശത്ത് എത്തി ചേരാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയർ ആൻഡ് റെസ്ക്യൂ ടീമിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് 3.30 മുതൽ അടുത്തിടെ 6 .30 വരെ കുന്നിൻ മുകളിൽ നിന്നും 100 അടി താഴെ ഉണ്ടായ തീപിടിത്തം വെള്ളം പമ്പ് പൂർണമായും അണച്ചത്.

by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നഗരത്തിലെത്തുന്ന സാധാരണകാര്‍ക്ക് ആവശ്യമായ പൊതുശുചിമുറികള്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.
നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ശുചിമുറികള്‍ വൃത്തിയായി പരിപാലിയ് ക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പൊതുശുചിമുറികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. പബ്ലിക് ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് അവിടത്തെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന് വഴുതക്കാട് ലെനിന്‍ നഗര്‍ സ്വദേശി വി. സോമശേഖരന്‍ നാടാര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശമ്പള കുടിശ്ശിക ചോദിച്ചതിന് ദളിത് യുവാവിനും സുഹൃത്തിനും ക്രൂരമർദ്ദനം. വർക്കല ചിലക്കൂരിന് സമീപത്ത് പ്രവർത്തിക്കുന്ന വേക്കേയ് നെസ്റ്റ് റിസോർട്ട് ഉടമയായ സെയ്തലിയും സംഘവുമാണ് ദളിത് യുവാവായ ശരത്തിനേയും സുഹൃത്തായ അഖിലിനെയും ക്രൂരമായി മർദിച്ചത്. ഇരുവരും സയ്യിദലിയുടെ റിസോർട്ടിലെ ജീവനക്കാരായിരുന്നു. ഇരുവർക്കും ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ ജോലി ഉപേക്ഷിച്ചു മറ്റൊരു റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു.

ശമ്പളം പലതവണ സെയ്തലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശമ്പളം തരാം എന്ന് അഖിലിനോട് സൈദലി പറയുകയും റിസോർട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഖിൽ റിസോർട്ടിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത്. സൈദലിയും സംഘവും തന്നെ റൂമിലിട്ട് അതിക്രൂരമായി മർദ്ദിച്ചുവെന്നും സെയ്ദലിയുടെ റിസോർട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നിന്റെ വിവരം എക്സൈസിനും മാധ്യമങ്ങൾക്കും ചോർത്തി കൊടുത്തു എന്ന് ആരോപിച്ചുമായിരുന്നു അതിക്രൂരമായി തന്നെ മർദ്ദിച്ചതെന്ന് അഖിൽ പറയുന്നു.
സുഹൃത്തായ ശരത്തിനെ തിരക്കുകയും തുടർന്ന് സൈദലിയും സംഘവും ശരത്തിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കടന്നു വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ശരത്തിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട്മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായാണ് മർദ്ദിയ്കുകയായിരുന്നു. ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഇരുവരും വർക്കല പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വർക്കല പോലീസ് അന്വേഷണം ആരംഭിച്ചത്.
ഡിവൈഎസ്പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും വർക്കല പോലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാളെ വൈകുന്നേരം 7 മുതൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്ട്രൈക്കേഴ്സ് vs മുംബൈ ഹീറോസ് മത്സരത്തിൻ്റെ പാസുകൾ പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമാണ്. സ്റ്റേഡിയത്തിനു മുന്നിലെ കൗണ്ടർ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് സൗജന്യ പാസുകൾ യഥേഷ്ടം ലഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാധ്യമ പ്രവർത്തകനും ക്യാമറാമാനുമായ ബിനീഷ് ചിറയിൻകീഴിന്റെ പിതാവ് ചിറയിൻകീഴ് താമരകുളം തൊടിയിൽ വീട്ടിൽ മുരളി (പൊടിയൻ) (55) അന്തരിച്ചു.
by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മദ്ധ്യവേനല്‍ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മാസം ഇരുപതാം തീയതി മുതല്‍ അരി വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയും അതില്‍ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയില്‍ നിന്നും 20 സ്‌കൂളുകള്‍ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകള്‍ തെരഞ്ഞെടുത്താണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തീരപ്രദേശം, മലമ്പ്രദേശം, ട്രൈബല്‍ ഏരിയ തുടങ്ങിയ മേഖലകളിലുള്ള സ്‌കൂളുകളും ഉള്‍പ്പടുന്നു. ഓഡിറ്റ്, സ്‌കൂള്‍ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യല്‍ ഓഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആര്‍.പി മാര്‍ സ്‌കൂളുകളില്‍ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി, ഈ രക്ഷിതാക്കള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സ്‌കൂള്‍ സഭകളില്‍ അവതരിപ്പിച്ച് പാസാക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കുന്നത്.

ഓഡിറ്റ് നടന്ന 5 സ്‌കൂളുകള്‍ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയില്‍ പബ്ലിക് മീറ്റിംഗുകള്‍ നടത്തുന്നു. ഈ മീറ്റിംഗുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എംഎല്‍എ മാര്‍ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈക്കോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.
ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. 2023 ജനുവരി 23 മുതല്‍ ആരംഭിച്ച സോഷ്യല്‍ ഓഡിറ്റ് 12 ജില്ലകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തോടെ ഈ വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള തീവ്രശ്രമം പൊതുവിദ്യാഭ്യാസ വകുപ്പും കിലയും ചേര്‍ന്ന് നടത്തി വരുന്നതായും മന്ത്രി പറഞ്ഞു.
Recent Comments