ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു; പെല്ലറ്റ് തോക്കുമായി യുവാവിന്റെ പ്രതിഷേധം

ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു; പെല്ലറ്റ് തോക്കുമായി യുവാവിന്റെ പ്രതിഷേധം

തിരുവനന്തപുരം: വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ യുവാവിന്റെ അസാധാരണ പ്രതിഷേധം. ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കി ഗേറ്റ് പുറത്തു നിന്ന് പൂട്ടി. പെല്ലറ്റ് തോക്കുമായെത്തിയ അമരവിള സ്വദേശി മുരുകൻ എന്ന യുവാവാണ് കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്.

സമീപത്തെ കല്ലിയൂർ പഞ്ചായത്ത് വരെ കനാൽ വെള്ളം എത്തുന്നുണ്ട്. എന്നാൽ രണ്ടു വർഷമായി വെങ്ങാനൂർ പഞ്ചായത്തിൽ ഇത് ലഭിക്കുന്നില്ല. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്നും മുരുകൻ പറയുന്നു.

ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

എക്സൈസ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ
ആറ്റിങ്ങൽ കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ്സ് മുതലുള്ള ‘പാഠ്യപദ്ധതിയിൽ മദ്യവും ലഹരിയും ഒരു രാജ്യ ദുരന്തം എന്ന യാഥാർത്ഥ്യത്തെ നമ്മുടെ കുട്ടികളിൽ ബോധ്യപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. ധർണ്ണയുടെ ഉത്ഘാടനം കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് കെ.പി.ദ്യുര്യോധനൻ നിർവ്വഹിച്ചു.

നാടിൻ്റെ നാളത്തെ പ്രതിക്ഷകളാകുന്ന മക്കളുടെ ജീവൻ തകർന്ന മദ്യവും ലഹരിയ് യുക്കുമെതിരെ എക്സൈസ് നിയമങ്ങൾ കേരളാ സർക്കാർ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുരളിധരൻ, സിനിമ സിരീയൽ താരം മീനാ കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ട്രഷറർ ശശിധരൻ, ഡോ.സജിമഹിളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഹലീമ ബീവി. ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു വർക്കല, ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് അൻസാരി, സെക്രട്ടറി രംജിത് കടയ്ക്കാവൂർ, ജോ. സെക്രട്ടറി കല്ലുമല ശശി, ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് അനി, വർക്കല മണ്ഡലം പ്രസിഡൻ്റ് രതീഷ്, സെക്രട്ടറി സന്ദീപ്, ജോ. സെക്രട്ടറി ബിനു.എസ് എന്നിവർ പങ്കെടുത്തു. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ഇ.ഒയ്ക്ക് നിവേദനവും നൽകി.

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവം ആരംഭിച്ചു

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവം ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവവും പാൽപായസ പൊങ്കാലയും 20ന് ആരംഭിക്കും. 23ന് രാവിലെ 9 ന് പാൽപായസ പൊങ്കാല, 26ന് രാത്രി 7ന് എലെഗെൻസ് ഡാൻസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, 27ന് രാവിലെ 11.30 മുതൽ അന്നദാനം, വൈകുന്നേരം 6ന് താലപ്പൊലിയും വിളക്കും, 6.15ന് ദീപക്കാഴ്ച(ഐശ്വര്യ ദീപം തെളിക്കൽ), രാത്രി 7 മണിയ്ക്ക് ബിജു പകൽക്കുറി നയിക്കുന്ന വയലിൻഫ്യൂഷൻ & മെഗാഷോ, 28ന് രാവിലെ 8 മണിക്ക് ആറാട്ടുബലി, 8.30ന് ആറാട്ടുബലി എഴുന്നള്ളത്ത് തുടർന്ന് ആറാട്ട് കലാശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടെ സമാപിക്കും.

കിളിമാനൂർ ഉപജില്ലകായികമേള; ഒന്നാംസ്ഥാനം കരസ്ഥമാക്കി എസ് എൻ വി യു പി എസ് പുളിമാത്ത്

കിളിമാനൂർ ഉപജില്ലകായികമേള; ഒന്നാംസ്ഥാനം കരസ്ഥമാക്കി എസ് എൻ വി യു പി എസ് പുളിമാത്ത്

കിളിമാനൂർ: കിളിമാനൂർ ഉപജില്ലകായികമേള യു പി വിഭാഗം ഓവറോൾ ഒന്നാംസ്ഥാനം തുടർച്ചയായ രണ്ടാം തവണയും കരസ്ഥമാക്കി എസ് എൻ വി യു പി എസ് പുളിമാത്ത് പൊരുന്തമൺ. 17.02.2023 വെള്ളിയാഴ്ച ആർ ആർ വി ബോയ്സ് കിളിമാനൂർ സ്കൂളിൽ വച്ചു നടന്ന ഉപജില്ലാ കായികമത്സരത്തിന്റെ ഭാഗമായുള്ള യു പി കിഡ്‍ഡിസ് അത്‌ലറ്റിക് ബോയ്സ് വിഭാഗം മത്സരത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി എസ് എൻ വി യു പി എസ് പുളിമാത്ത്, പൊരുന്തമൺ വീണ്ടും മികവ് തെളിയിച്ചു.

നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍

നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍

ഹൈദരാബാദ്: നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വാച്ച്മാന്‍ ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

തമിഴ്നാട് മുൻ എംപി മസ്താന്റെ കൊലപാതകം: സഹോദര പുത്രി അറസ്റ്റിൽ

തമിഴ്നാട് മുൻ എംപി മസ്താന്റെ കൊലപാതകം: സഹോദര പുത്രി അറസ്റ്റിൽ

ചെന്നൈ: ഡിഎംകെ മുൻ എംപി ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരീദ ഷഹീനയെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിലാണ് ഹരീദയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പണം ഇടപാടാണ് കൊലപാതകത്തിന് കാരണം. കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം. കഴിഞ്ഞ വർഷം ഡിസംബർ 22നാണ് മസ്താൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവർ ആദ്യം അറസ്റ്റിലായി. പിന്നീടാണ് സഹോദരന്റെ പങ്കുതെളിഞ്ഞത്. മസ്താന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ഷാനവാസാണ് പരാതി നൽകിയത്. കടമായി നൽകിയ പണം തിരികെ ചോ​ദിച്ചതാണ് കൊലക്ക് കാരണമെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഈ മാസം 22നു ചെന്നൈയിൽ നിന്നു ചെങ്കൽപ്പെട്ടിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായാണ് മസ്താൻ മരിച്ചതെന്നാണ് ഡ്രൈവർ ഇമ്രാൻ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ മകൻ പൊലീസിനെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാന്റെ മൊഴി തെറ്റാണെന്ന് പൊലീസിന് വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇമ്രാൻ കുറ്റം സമ്മതിച്ചു. മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്.