by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി.City & Local Guides
തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്ഐടി നിഗമനം. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്. ജംഷഡ്പൂരിലെ നാഷണൽ ലാബിൽ നിന്നുള്ള ഫലംകൂടി വന്ന ശേഷം കണക്ക് കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നുമാണ് കൂടുതൽ സ്വർണം നഷ്ടമായത്.
900 ഗ്രാം സ്വർണം വേർതിരിച്ചുവെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി. ഏറ്റവും കൂടുതൽ സ്വർണം നഷ്ടമായത് ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നുമാണ്. വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വർണത്തിൻ്റെ കണക്ക് വ്യക്തമായത്.

ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബിലെ ഫലം കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് വരുന്നത്. അതേസമയം കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നും എടുത്ത സ്വർണപ്പാളി സാമ്പിളുകൾ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും. പരിശോധനക്ക് അയക്കേണ്ട ലാബിൻ്റെ വിവരങ്ങള്‍ പിന്നീട് ഹാജരാക്കും. ജംഷഡ്പൂരിലെ ലാബിൽ നിന്നും അറിയേണ്ട കാര്യങ്ങള്‍ പ്രത്യേക ചോദ്യാവലിയാക്കും.

by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിന്റെ 62-ാമത് വാർഷികാഘോഷം രാവരങ്ങ് 2026 സമുചിതമായ ആഘോഷിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ടും,ബ്ലോക്ക് മെമ്പറുമായ നയനാ ഷമീർ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് എൽ ടി അനീഷ്ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറിയേറ്റ് ലോ സെക്രട്ടറിയും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീകേശ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ അരങ്ങേറി.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ എം. പി യും ഏകോപനസമിതിയുടെ കൺവീനറുമായ അടൂർ പ്രകാശിനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ് എക്സ് എം.പി സൂചിപ്പിച്ചു.
കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാത്തൻപാറ ജംഗ്ഷനിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിന് മുമ്പായി നഗരം ചുറ്റി പ്രതിക്ഷേധ പ്രകടനവും നടക്കുകയുണ്ടായി.
സമ്മേളനത്തിൽ കെ. പി. സി. സി വൈസ് പ്രസിഡന്റ് റ്റി. ശരത്ചന്ദ്രപ്രസാദ് ഡി. സി. സി ജനറൽ സെക്രട്ടറിമാരായ വക്കം സുകുമാരൻ, എൻ. ആർ ജോഷി,ജെ. ശശി, ആറ്റിങ്ങൽ സുരേഷ്, തോട്ടക്കാട് ദിലീപ്, മണിലാൽ എസ്. ശ്രീരംഗൻ, ആലംകോട് അഷറഫ്, ഒറ്റൂർ രീതിഷ്, ആലംകോട് സഫീർ, കടക്കാവൂർ അശോകൻ, വി. ചന്ദ്രിക എന്നിവർ സംസാരിച്ചു.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.
ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇന്നലെ പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.
കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. കോണ്‍ഗ്രസ് നേതൃയോഗ ചര്‍ച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്നിവരുമായി പ്രേംകുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങുകയും ചെയ്തു. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.


Recent Comments