റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമ പ്രസന്നന്‍ (32) ആണ് മരിച്ചത്. കൊലപാതകം ആണെന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ മാസം 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു.

തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടർന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട് കൊച്ചി ഡിസിപിക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡിജിപിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
ഭര്‍ത്താവിന്റെ സമ്മര്‍ദ്ദമാണ് യുവതി പരാതി നല്‍‌‌‌‌‌‌‌‌‌കിയതിന് പിന്നിൽ. സുനുവിനെതിരെ തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം കേസിൽ കഴിഞ്ഞ ദിവസം ഡിജിപിയുടെ ഹിയറിങ്ങിന് സുനു ഹാജരായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഡിജിപിയുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുനു ഇ-മെയില്‍ അയക്കുകയായിരുന്നു.

കഴിഞ്ഞ നവംബറിലാണ് തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പുകേസില്‍ ജയിലിലായ ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സിഐ അടുപ്പം സ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കമുള്ളവരുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയായ യുവതിയുടെ പരാതി.

പകൽക്കുറി ഗവൺമെന്റ് എൽപിഎസ് പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പകൽക്കുറി ഗവൺമെന്റ് എൽപിഎസ് പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പകൽക്കുറി : പ്രീ പ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി നടപ്പിലാക്കാൻ പകൽക്കുറി ഗവ. എൽ.പി.എസിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഹരിതയിടത്തിൽ ചെടി നട്ടു കൊണ്ട് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.

ഈ തുക ഉപയോഗിച്ച് നിലവിലെ പ്രീ-പ്രൈമറി വിഭാഗത്തിൽ വായനയിടം, വരയിടം, കുഞ്ഞരങ്ങ്, പാർക്ക്, ഇ – ഇടം, ശാസ്ത്രയിടം, നിർമാണയിടം, ഗണിതയിടം, കളിയിടം തുടങ്ങി 13 ഇടങ്ങൾ സജ്ജീകരിക്കും. ശിശു സൗഹൃദ പഠന ഇടങ്ങളിൽ കുട്ടികൾക്ക് സ്വതന്ത്ര വായന, അഭിനയം, ഭാഷാർജനം, ഗണിത ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ നേടാൻ അവസരം ഒരുക്കും. പി.റ്റി.എ പ്രസിഡന്റ്‌ ജോഷ് മോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.മാധവൻ കുട്ടി, വാർഡ് മെമ്പർ രഘുത്തമൻ, എച്ച്.എം മനോജ്‌ ബി. കെ നായർ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.ആർ സാബു, ബി.ആർ.സി ട്രെയിനർമാരായ ബിജു വി , വൈശാഖ് കെ.എസ് , ഷീബ.കെ , സ്റ്റാഫ് സെക്രട്ടറി ദിവ്യ ബി.കെ, എം.പി.ടി.എ പ്രസിഡന്റ് ശ്രീലത, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ചെറുവള്ളിമുക്ക് ജംഗ്‌ഷനിൽ ട്രാൻസ്ഫോർമറിന് സമീപം അഗ്നിബാധ

ചെറുവള്ളിമുക്ക് ജംഗ്‌ഷനിൽ ട്രാൻസ്ഫോർമറിന് സമീപം അഗ്നിബാധ

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറിന് സമീപം അഗ്നിബാധ. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ കാരണം ദുരന്തം ഒഴിവായി. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ട്രാൻസ്ഫോമറിന് സമീപം ഉണ്ടായിരുന്ന കരിയിലകൾക്കു തീ പടർന്നതാണ് അഗ്നിബാധക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ശ്വാസകോശത്തിൽ അണുബാധ: യുപിഎ അധ്യക്ഷ  സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്വാസകോശത്തിൽ അണുബാധ: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി : യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്കു മൂത്രമൊഴിച്ചു; മദ്യപിച്ച് ലക്കുകെട്ട് അതിക്രമം

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്കു മൂത്രമൊഴിച്ചു; മദ്യപിച്ച് ലക്കുകെട്ട് അതിക്രമം

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ അതിക്രമം. വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് സഹയാത്രക്കാരന്‍ മൂത്രമൊഴിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീയാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്. തന്റെ വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.

ഡല്‍ഹിയില്‍ വിമാനമെത്തിയപ്പോള്‍ ഇയാള്‍ സ്വതന്ത്രനായി പോകുകയായിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്ന് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കി. ഇതിന് ശേഷമാണ് എയര്‍ ഇന്ത്യ നടപടി ആരംഭിച്ചത്. നവംബര്‍ 26 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

ചെയര്‍മാന്റെ നിര്‍ദേശപ്രകാരം സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരിയോട് മോശമായി പെരുമാറിയ പുരുഷ യാത്രക്കാരന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും എയര്‍ ഇന്ത്യ കേന്ദ്ര വ്യോമ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തില്‍ പൊലീസിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. സംഭവമുണ്ടായ ഉടന്‍ തന്നെ വിമാനജീവനക്കാര്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവരം പൈലറ്റിനെ അറിയിച്ചു. മോശമായി പെരുമാറിയ യാത്രക്കാരനെ മാറ്റിയിരുത്തുകയും, സുരക്ഷാ ഭടന്മാര്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് സീനിയര്‍ എയര്‍ലൈന്‍ കമാന്‍ഡര്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി. എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ സ്വീകരിക്കേണ്ട നടപടിയില്‍ തീരുമാനമെടുക്കുമെന്നും ഡിജിസിഎ അറിയിച്ചു.