by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളി വേദിയില്‍ മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണതിനെ തുടര്‍ന്ന് പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നിവീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍ സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനു മുന്‍പു തന്നെ രക്ഷിതാക്കളും മത്സരാര്‍ഥികളും കാര്‍പെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അധികൃതര്‍ പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുളും പിടികൂടി. എട്ടു പേർ പോലീസിന്റെ പിടിയിൽ .നേമം സ്വദേശി ശ്രീജിത്ത് (30), പൂന്തുറ പുത്തൻപള്ളി സ്വദേശി ആർശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് (43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചൽ സ്വദേശികളായ വിഷ്ണു ( 22 ), ശ്യാംകുമാർ ( 25 ) കരമന സ്വദേശികളായ സുബാഷ് (25), അരുൺ (23) എന്നിവരാണ് പിടിയിലായത്.
പിടിയിലായവരിൽ ദീപു ദത്ത്, ശ്രീജിത്ത് എന്നിവർ കൊല കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. 2.5 ഗ്രാം എംഡിഎംഎയും 5 എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടികൂടി. രണ്ടു കാറുകളും പിടികൂടി
ലഹരി കടത്തുകാരെ കർശനമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഈ സംഘം ഗോവയും മറ്റു സ്ഥലങ്ങളും സന്ദർശിച്ച കാര്യം മനസ്സിലാക്കിയത്. നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻതറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇവർ കസ്റ്റഡിയിലായത്.


രണ്ടു കാറുകളിലായിട്ടാണ് എട്ടു പേർ എത്തിയത്. ജില്ലാ അതിർത്തി മുതൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഡാൻസാഫ് ടീമും സിറ്റി ഷാഡോ ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയത്.
പോലീസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി ഇവർ വലിയ അളവിൽ എത്തിച്ച സിന്തറ്റിക് ലഹരി വസ്തുക്കൾ മറ്റെവിടെയെങ്കിലും വിറ്റിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളെ കഴക്കൂട്ടം പോലീസിന് കൈമാറി.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളി വേദിയില്‍ മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണതിനെ തുടര്‍ന്ന് പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നിവീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനുമുന്‍പു തന്നെ രക്ഷിതാക്കളും മത്സരാര്‍ഥികളും കാര്‍പെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അധികൃതര്‍ പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: സ്വന്തം വീട്ടിൽ നിന്ന് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശി വാവൂർ കരിമ്പിൽ പിലാശേരി അബ്ദുൽ റാഷിദാണ് അറസ്റ്റിലായത്. നാല് ദിവസം മുൻപ് ഇയാൾ സഹോദരനുമായെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കളളൻ കപ്പലിൽ തന്നെയുണ്ടെന്ന് ബോധ്യമായത്. വീട്ടിലെ അലമാര ഉൾപ്പെടെ പൊളിച്ചായിരുന്നു മോഷണം. റാഷിദിന്റെ ഭാര്യയുടേയും സഹോദരൻ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും മോഷണം പോയിരുന്നു.

വാഴക്കാട് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് അബ്ദുൾ റാഷിദ് ആണെന്ന് കണ്ടെത്തിയത്. സ്വർണം ഇയാൾ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിൽ കൊണ്ടുപോയി പണയം വെച്ചിരുന്നു. ഈ സ്വർണം പോലീസ് കണ്ടെടുത്തു. ഇബ്രാഹീമിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ഇനി കൗമാര കലയുടെ ഉത്സവ ദിനരാത്രങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി. കലോത്സവത്തില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിജയിക്കാനാകില്ല.
എന്നാല്‍ ഈ മഹാമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നതു തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന സംസ്‌കാരം കുട്ടികള്‍ വളര്‍ത്തിയെടുക്കണം. മാതാപിതാക്കളും മത്സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടേയും സര്‍ഗവാസന കണ്ടു മനം കുളിര്‍ക്കണം. കഴിഞ്ഞ കാലങ്ങളില്‍ രക്ഷിതാക്കള്‍ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നുവെന്ന പരാതി ഒരുപാട് ഉയര്‍ന്നുവന്നത് നാം കേട്ടതാണ്. ഏതു കുട്ടിയുടേതായാലും, കുട്ടികളുടെ സര്‍ഗവാസന കണ്ട് സന്തോഷിക്കാന്‍ കഴിയണം. ആ തരത്തില്‍ ഉയര്‍ന്ന ചിന്തയോടെ രക്ഷിതാക്കള്‍ക്ക് കലോത്സവത്തെ സമീപിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശിക കലാരൂപങ്ങളും നാടന്‍ കലാരുപങ്ങളുമെല്ലാം കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നു. അന്യം നിന്നുപോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് സഹായിക്കുന്നത് കൂടിയാണ് കലോത്സവം. അത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ അനിവാര്യമാണ്. ക്ലാസ്സിക്കല്‍ കലാരൂപം മുതല്‍ പ്രാക്തന കലാരൂപങ്ങള്‍ വരെ, കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ പരിച്ഛേദമാകും കലോത്സവ വേദിയില്‍ ഇനി തെളിയുക.
കോവിഡിന് ശേഷമുള്ള കുട്ടികളുടെ കൂടിച്ചേരലുകളുടെ മാത്രമല്ല, കലാ സാംസ്‌കാരിക മേഖലയുടെ ആകെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തലാകട്ടെ ഈ കലോത്സവമെന്ന് ആശംസിക്കുന്നു. അതോടൊപ്പം കോവിഡിനെതിരെ മുന്‍കരുതലുകള്‍ തുടരേണ്ടതുണ്ട്. ലോകത്ത് പലയിടങ്ങളിലും കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. ഇപ്പോഴത്തെ കോവിഡിന്‍രെ പ്രത്യേകത അതിന്റെ അതിതീവ്ര വ്യാപനശേഷിയാണ്. നമുക്ക് മാത്രമായി അതില്‍ നിന്ന് മാറിനില്‍ക്കാനാകുമോ എന്ന് ആശങ്കയുണ്ട്.
അതുകൊണ്ടു തന്നെ നേരത്തെ കോവിഡ് പ്രതിരോധത്തിന് നാം സ്വീകരിച്ച് ശീലങ്ങളെല്ലാം വീണ്ടും സ്വീകരിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് കൗമാരകലാമേളയില്‍ മാറ്റുരയ്ക്കുന്നത്.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശബരിമല ശ്രീധർമ്മശാസ്താവിന് മുൻപിൽ തിരുവാതിര ചുവടുകൾ വച്ച് മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 നർത്തകിമാരാണ് പുതുവർഷപ്പുലരിയിൽ അയ്യന് മുന്നിൽ തിരുവാതിരക്കളി അവതരിപ്പിച്ചത്. 2018 മുതൽ ജീവകുലയുടെ നേതൃത്വത്തിൽ അർച്ചനയായി 9 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികൾ തിരുവാതിര നടനം നടത്തി വരുന്നു. ആർദ്ര എസ്. ആർ., നിരഞ്ജന വി. എസ്., വൈഗ എസ്., നിരഞ്ജന റെജി, വൈഗ എ. എച്ച്., പ്രസിദ്ധ എസ്. ആർ., ദേവനന്ദ എസ്. നായർ, സാധിക സുനിമോൻ, ദുർഗ എം. എ. ഋതുനന്ദ ജി., നില സനിൽ, അനുജിമ എം. ജെ., ആദിലക്ഷ്മി എസ്. ആർ. എന്നിവരാണ് നർത്തകിമാർ. ശബരിമല ദർശനത്തിനെത്തിയ അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തൻമാർക്കിത് നവ്യാനുഭവമായിരുന്നു. നടപ്പന്തലിൽ കൂടി നിന്ന് അവർ തിരുവാതിര ആസ്വദിച്ചു.

ജീവകല നൃത്ത്യദ്ധ്യാപിക നമിത സുധീഷ് ആണ് പരിശീലനം നൽകിയത്. തിരുവാതിര കളിയിലെ ഗുരുനാഥൻ അനിൽ കെ. ഗോപിനാഥ് പരിശീലനത്തിൽ പങ്കാളിയായി. 1923-ൽ രചിച്ച ഹരിവരാസനം വിശ്വമോഹനം കീർത്തനം 100 വർഷം പൂർത്തിയാകുമ്പോൾ ഹരിവരാസനം ട്രസ്റ്റ് ചെയർമാനും കീർത്തനം രചിച്ച പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകനുമായ പി. മോഹൻകുമാർ, ട്രസ്റ്റ് ഹൈദ്രാബാദ് ഭാരവാഹി സത്യനാരായണ എന്നിവർ ശബരിമലയിൽ തിരുവാതിര സംഘത്തിനൊപ്പം ചേരുകയുണ്ടായി. ഒരു നൂറ്റാണ്ട് പൂർത്തിയായ വേളയിൽ “ഹരിഹരാത്മജം” എന്ന പേരിൽ ജീവകല 100 ഗായകരെ പങ്കെടുപ്പിച്ച് ഹരിവരാസന കീർത്തനം ആലപിച്ചിരുന്നു.
ലോകത്താദ്യമായാണ് 100 ഒന്നിച്ച് ഹരിവരാസനം പാടിയത്. പാരമ്പര്യ തിരുവാതിരകളിയെ പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന തലത്തിൽ ജീവകല “വരിക വാർതിങ്കളേ” എന്ന ശീർഷകത്തിൽ നടത്തുന്ന മത്സരം സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാഷ് പ്രൈസ് കോമ്പറ്റീഷനാണ്. ജീവകല സെക്രട്ടറി വി. എസ്. ബിജുകുമാർ, ജോ: സെക്രട്ടറി പി. മധു, ഖജാൻജി കെ. ബിനുകുമാർ, ചലച്ചിത്ര കലാസംവിധായകൻ സന്തോഷ് വെഞ്ഞാറമൂട് എന്നിവർ തിരുവാതിരകളിക്ക് നേതൃത്വം നൽകി.
Recent Comments