വെന്തുരുകി കേരളം: കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ്, മൂന്നിടത്ത് 35 ഡിഗ്രി; ജാഗ്രതാനിര്‍ദേശം

വെന്തുരുകി കേരളം: കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ്, മൂന്നിടത്ത് 35 ഡിഗ്രി; ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കടുത്ത ചൂട് അനുഭവപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരില്‍. കണ്ണൂരില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്നു ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. എറണാകുളം, കോട്ടയം കോഴിക്കോട് ജില്ലകളിലാണ് പകല്‍ താപനില 35 ലേക്ക് എത്തിയത്.

ഏറ്റവും കുറഞ്ഞ പകല്‍ താപനില 31 ഡിഗ്രി സെല്‍സ്യസ് തിരുവനന്തപുരത്ത് രേഖപ്പെടുത്തി. രാത്രി താപനില ഏറ്റവും കുറവ് പുനലൂരിലാണ്. 20 ഡിഗ്രി സെല്‍സ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ ദിവസം യു വി ഇന്‍ഡെക്സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്സ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇന്‍ഡെക്സ് ആറാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വര്‍ധിക്കുന്നുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി

സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി

ഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്.

‘നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ’ എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.

പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്‌സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 2011 ആവർത്തിക്കുമെന്ന് പാലോട് രവി

ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 2011 ആവർത്തിക്കുമെന്ന് പാലോട് രവി

തിരു: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ UDF 2011 ആവർത്തിക്കും. 10 സീറ്റിൽ വിജയം ഉറപ്പാക്കുമെന്ന് KPCCവൈസ് പ്രസിഡൻ്റ് പാലോട് രവി പ്രസ്താവിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം UDF കൺവെൻഷൻ ആലംകോട് ഹാരിസൻ പ്ലാസാ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി.

UDF നിയോജക മണ്ഡലം ചെയർമാൻ അഡ്വ: ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ UDF ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. എൻ.സുദർശനൻ, ചെമ്പഴന്തി അനിൽ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ ഗംഗാധരതിലകൻ, ജോസഫ്‌ പെരേര, സൊണാൽജി, മുഹമ്മദ് ഹാഷിം, വക്കം വിഷ്ണു, പുളിമാത്ത് കബീർ, രാധാകൃഷ്ണ കുറുപ്പ്, വിജയമോഹനൻ പിള്ള എന്നിവർ സംസാരിച്ചു.

ടൈപ്പിസ്റ്റ് ഒഴിവ്

ടൈപ്പിസ്റ്റ് ഒഴിവ്

ആറ്റിങ്ങലിലെ അഭിഭാഷക ഓഫീസിലേക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്ന ടൈപ്പിസ്റ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടുക.

Mob: 8086039380
9037441075

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം. കെഎസ്ആർടിസി യും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

കെ.എ.എസ്.റാങ്ക് ജേതാക്കൾക്ക് ഫ്രാക്കിൻ്റെ അനുമോദനം

കെ.എ.എസ്.റാങ്ക് ജേതാക്കൾക്ക് ഫ്രാക്കിൻ്റെ അനുമോദനം

കെ.എ.എസ്.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കിളിമാനൂർ പുല്ലയിൽ സ്വദേശികളായ ദേവനാരായണൻ.എ.എസ്, ഒൻപതാം റാങ്ക് നേടിയ ദിവ്യ മുരളി എന്നിവരെ ഫ്രാക്ക് – ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചു. പ്രസിഡൻ്റ് പ്രേമചന്ദ്രബാബു, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, സെക്രട്ടറി ഹരീഷ് കുമാർ.എസ്, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ജോ.സെക്രട്ടറി രാജേന്ദ്രൻ നായർ, സത്യരാജ് കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.