അഗസ്ത്യാര്‍കൂടം ട്രക്കിംഗ് അടുത്തമാസം

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് അടുത്തമാസം

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രെക്കിങ്. പരമാവധി 75 പേര്‍ക്കാണ് ഒരുദിവസം പ്രവേശനത്തിന് അനുമതിയുള്ളത്.ജനുവരി അഞ്ചുമുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല.

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രെക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല.

ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ചിത്രീകരണം തുടങ്ങി; നായിക ഭാവന

ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ചിത്രീകരണം തുടങ്ങി; നായിക ഭാവന

വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ് പ്രിയനടി ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. പൂജ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ഹണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും വേണം എന്നാണ് ഷാജി കൈലാസ് കുറിച്ചത്. പൂജ ചടങ്ങിൽ ഭാവനയും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ത്രില്ലറായാണ് ചിത്രം എത്തുന്നത്. മെഡിക്കല്‍ കോളജ് ക്യാംപസിലെ പിജി റസിഡന്റ് ഡോ. കീർത്തി ആയാണ് ഭാവന വേഷമിടുന്നത്. ഇവരുടെ മുന്നിലേയ്ക്ക് എത്തുന്ന ഒരു കേസിന്റെ ചുരുളഴിക്കുന്നതാണ് ചിത്രം. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.

നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ  മോഷണം

നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മോഷണം

നഗരൂരിൽ പല സ്ഥലങ്ങളിൽ കവർച്ച. നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടു വീടുകളിൽ കവർച്ച നടന്നതായി വിവരം. ചെക്കാലക്കോണം ഭാഗത്താണ് രണ്ടു വീടുകളിൽ കവർച്ച നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരൂർ പോലീസ് അവിടെയെത്തി വിവരം ശേഖരിച്ചു വരുന്നു.

കലാഭവൻ മണി വ്യക്തിമുദ്ര പുരസ്കാരം അനൂപ് കടമ്പാട്ടിന്

കലാഭവൻ മണി വ്യക്തിമുദ്ര പുരസ്കാരം അനൂപ് കടമ്പാട്ടിന്

കഴിഞ്ഞ 27 വർഷമായി കലാരംഗത്ത് വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനൂപ് കടമ്പാട്ട്, നിരവധി ആൽബങ്ങളും ഡോക്യുമെൻററികളും നിർമ്മിക്കുകയും, ഗാനരചന നിർവഹിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതുമുഖങ്ങൾക്ക് ഏറെ അവസരം നൽകിയ നിരവധി ആൽബങ്ങൾ അനൂപിന്റെ തായിട്ടുണ്ട്. തിരുവന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങിയ കലാ യാത്ര നിരവധി പ്രതിഭകളെ തിരശ്ശീലയ്ക്ക് മുന്നിൽ കൊണ്ടുവരുവാനും അത് മികവോടെ അവതരിപ്പിക്കുവാനും സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്. കടമ്പാട്ടമ്മ, മനോഹരൻ, വെളിയം കമ്യൂണിസത്തിന്റെ വെളിച്ചം, നീർമിഴി, ആവണി ചിന്ത്, തുടങ്ങി നിരവധി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കലാരൂപങ്ങൾ അനൂപ് കടമ്പാട്ട് നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ  മഹാതീർഥാടന സംഗമ വാഹനയാത്രയ്ക്ക് വരവേൽപ്പ് നൽകി

പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ മഹാതീർഥാടന സംഗമ വാഹനയാത്രയ്ക്ക് വരവേൽപ്പ് നൽകി

പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ആറാട്ടുകടവ് ശ്രീനാരായണ ഗുരുമണ്ഡപത്തിൽ നിന്നു ശിവഗിരിയിലെത്തിയ മഹാതീർഥാടന സംഗമ വാഹനയാത്രയ്ക്കു മഹാസമാധി മന്ദിരത്തിനു മുന്നിൽ ഭക്തിനിർഭരമായ വരവേൽപ്പ്. വാഹന ഘോഷയാത്രയായി എത്തിയ നൂറുക്കണക്കിനു വിശ്വാസി കുടുംബങ്ങളെ സ്വാമി ശുഭോദാനന്ദ, തീർഥാടന സ്വീകരണ കമ്മിറ്റി ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, സ്വാഗത സംഘം ഭാരവാഹികളായ പ്രതിഭാ അശോകൻ, കൂട്ടിൽ രാജേന്ദ്രൻ, അനിൽ ആറ്റിങ്ങൽ എന്നിവർ ചേർന്നു സാംസ്കാരിക സമിതി പ്രസിഡൻ്റ് വി.കെ.ശശിധരൻ, സെക്രട്ടറി സുദർശനൻ എന്നിവരെ പീതഷാൾ അണിയിച്ചു സ്വീകരിച്ചു.

തുടർന്നു മഹാസമാധിയ്ക്കു മുന്നിൽ സമൂഹപ്രാർഥനയും ഗുരുപൂജയും നടന്നു. തീർഥാടക സംഘം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ സന്ദർശിച്ചു അനുഗ്രഹങ്ങളും ഗുരുപ്രസാദവും ഏറ്റുവാങ്ങി. തീർഥാടന സംഗമ യാത്രയ്ക്കു എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ, ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ,വനിതാ സംഘം യൂണിയൻ പ്രതിനിധികളായ നിമ്മി ശ്രീജിത്ത്, കീർത്തി ഷൈജു, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ കെ.രഘുനാഥൻ, ജിജു പെരുങ്ങുഴി, നാലുമുക്ക് ഗുരുക്ഷേത്ര മണ്ഡപ സമിതി സെക്രട്ടറി ആർ.ഷിബു, ട്രഷറർ ഷിജോസ് ബാബു, ഗുരുക്ഷേത്ര കാര്യദർശി എൻ.അജിത്ത്, പെരുങ്ങുഴി എസ്എൻഡിപി ശാഖാ യോഗം പ്രസിഡൻ്റ് കെ.പി.ജലേഷ്കുമാർ, സെക്രട്ടറി അരുൾദാസ് എന്നിവർ നേതൃത്വം നൽകി, തീർഥാടന സംഗമ യാത്ര അഴൂർ ഗ്രാമപഞ്ചായത്തിലെ ഗുരുക്ഷേത്ര മണ്ഡപങ്ങളിലൂടെ ഘോഷയാത്രയായി സഞ്ചരിച്ചാണു ശിവഗിരി മഹാസമാധിയിൽ പ്രണാമങ്ങളർപ്പിച്ചു സമാപിച്ചത്.

നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ  മോഷണം

സബ് രജിസ്ട്രാർ ഓഫീസിൽ കവർച്ച നടന്നെന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു

കിളിമാനൂർ സബ് രജിസ്ട്രാർ ഓഫീസിൽ കവർച്ച നടന്നതായി പരാതിയെത്തുടർന്ന് ഇന്ന് രാവിലെ മുതൽ കിളിമാനൂർ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ കണ്ടെത്താൻ പോലീസ് ഡോഗ് സ്ക്വാഡിനേയും ഫിംഗർ പ്രിന്റ് വിഭാഗത്തിനേയും വിവരം അറിയിച്ച് ഓഫീസിൽ കാത്ത് നിൽക്കുകയാണ്. ഓഫീസിൻറ പ്രവർത്തനം ഇന്ന് പാടേ നിലച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.