by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് വാഹനാപകടത്തില്‍ പരിക്ക്. നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കര്‍ണാടകയിലെ മൈസൂരുവില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ബന്ദിപ്പൂരിലേക്ക് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും കൊച്ചുമകനുമൊപ്പം പ്രഹ്ലാദ് മോദി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
അപകടം നടന്ന സമയത്ത് പ്രഹ്ലാദ് മോദിക്കൊപ്പം അകമ്പടി വാഹനങ്ങളും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പ്രഹ്ലാദ് മോദിയുടെ കൊച്ചുമകന് കാലില്‍ ഒടിവുണ്ട്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ മൈസൂരുവിലെ ജെഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് സംഘം പിടിയിലായത്.
ഈ മാസം 22നാണ് സംഭവം. ദുബൈയില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബത്തേരി സ്വദേശിനി ഡീനയും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തില്‍ ഉണ്ടായിരുന്ന സഹദും ജംനാസുമാണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.
എട്ടു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഡീന മുന്‍പും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കരിപ്പൂര്‍ പൊലീസ് പറയുന്നു. കസ്റ്റംസിനെയും സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ സംഘത്തെയും വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ഡീന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവുമായി ഒത്തുചേര്‍ന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിനെ കബളിപ്പിച്ച് കാറില്‍ അതിവേഗത്തില്‍ പാഞ്ഞ ഡീനയെയും സംഘത്തെയും പിന്തുടര്‍ന്നാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30ഓടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയിയായ കെ റെയിലിന് അനുമതി ലഭിക്കുന്നത് നീണ്ടു പോകുന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം കെഎസ്ആർടിസി ബസിന്റെ അമിത വേഗത്തിലും അപകടകരമായ ഡ്രൈവിങ്ങിലും യാത്രക്കാർക്കും നാട്ടുകാർക്കും ഇടപെടാൻ അവസരം. ഡ്രൈവിങ്ങിന്റെ ചെറിയൊരു വീഡിയോ ഷൂട്ട് ചെയ്ത് കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം. 91886 19380 എന്ന നമ്പരിലേക്കാണു ദൃശ്യങ്ങൾ അയയ്ക്കേണ്ടത്. ഉടനെ തന്നെ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ നിന്ന് ബസിന്റെ കണ്ടക്ടറെ വിളിച്ച് മുന്നറിയിപ്പ് നൽകും. അടുത്ത ഡിപ്പോയിൽ ബസിനെ കയറ്റി ഡ്രൈവറോട് ഉദ്യോഗസ്ഥർ വിശദീകരണം തേടുകയും ചെയ്യും. ഇതുവഴി കെഎസ്ആർടിസിയുടെ അപകട നിരക്ക് കുറയ്ക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം നടന്നു. അഡ്വ. സിജി നഗറിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അഡ്വ. സി ജെ രാജേഷ് കുമാറിന്റെ അധ്യക്ഷതയിൽ മുൻ ജില്ലാ ജഡ്ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ലെനിൻ, അഡ്വ. ആനാവൂർ വേലായുധൻ, അഡ്വ. മടവൂർ അനിൽ, അഡ്വ. പള്ളിച്ചൽ പ്രമോദ് എന്നിവർ സംസാരിച്ചു. അഡ്വ. വി എസ് ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ആർ എസ് കനിരാജ് പ്രസിഡന്റ് ആയും, അഡ്വ. നിസാം സെക്രട്ടറിയായും, അഡ്വ. ദിലീപ് ട്രഷറർ ആയും തിരഞ്ഞെടുത്തു.

by Midhun HP News | Dec 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുദാക്കൽ പഞ്ചായത്തിലെ തൊഴിൽ സഭ ഉദ്ഘാടനം നടന്നു. 1മുതൽ 10വരെയുള്ള വാർഡുകളിലെ തൊഴിൽ സഭയ്കാണ് തുടക്കമായത്. തൊഴിൽ സഭയുടെ ഉദ്ഘാടനം പ്രസിഡന്റ് ചന്ദ്രബാബു നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്യം പ്രസാദ്, വാർഡ് മെമ്പർ അനിൽ (3), സുജിത വാർഡ് മെമ്പർ (9), ബിജു (19)സി ഡി എസ് ചെയർ പേർസണൽ പ്രേമലത, ഷീജ, ആർ. പി ഹരികൃഷ്ണൻ തുടങ്ങിയവർ വിശദീകരണം നടത്തി.

Recent Comments