by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവോണദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം അവനവഞ്ചേരി രാജു നിർവ്വഹിച്ചു. ചടങ്ങിൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സിംഗ് സൂപ്രണ്ട് (ഹെഡ് നഴ്സ്), മറ്റ് ജീവനക്കാർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി കുറക്കട മരങ്ങാട്ട് കൃഷ്ണ ഭവനിൽ അനിൽകുമാർ (57) നിര്യാതനായി.
ഭാര്യ: രോഹിണി.
മകൻ: യദു.
മകൾ: സായ് കൃഷ്ണ.
മരണാനന്തര ചടങ്ങുകൾ ഞായർ( 30-08) രാവിലെ 8.30 ന്
by Midhun HP News | Aug 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ അവനവഞ്ചേരി കെ. പി.പോറ്റി മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു. ആറ്റിങ്ങല്‍ നഗരസഭ ചെയർപേഴ്സൺ എം .പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. മുരളി, റ്റി. എല്‍. പ്രഭന്‍,ജി. ബാബു, രാധാകൃഷ്ണ നായർ കെ, അഡ്വ. ഡോ.സതീഷ് ശർമ്മ എം, ഡോ. സന്തോഷ് കുമാര്‍ ജി, സാബു എസ്, ഗായത്രി ദേവി, രാജഗോപാലൻ പോറ്റി, ഹരിഹരന്‍ പോറ്റി, ബാലകൃഷ്ണന്‍ പോറ്റി, അനില്‍ ആറ്റിങ്ങല്‍ തുടങ്ങിയവർ പങ്കെടുത്തു.




by Midhun HP News | Aug 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനരൂപമാറ്റത്തില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്. മോഡിഫിക്കേഷന്‍ പരിശോധിച്ച് പിഴയീടക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വാഹന മോഡിഫിക്കേഷനെതിരെ മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസും കര്‍ശന നടപടിയെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെയാണ് ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയത്. വാഹനത്തില്‍ എത്ര മോഡിഫിക്കേഷന്‍ നല്‍കിയിട്ടുണ്ടോ അത്രയും തവണ പിഴയിടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല മോഡിഫിക്കേഷന്‍ മാറ്റി യഥാര്‍ഥ രീതിയിലേക്ക് മാറ്റി എന്നുറപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എത്ര വാഹനങ്ങള്‍ പരിശോധിച്ചു, എത്ര തുക ഈടാക്കിയെന്നത് അടുത്ത മൂന്നാം തീയതിക്കുള്ളില്‍ എല്ലാ ആര്‍ടിഒമാരും റിപ്പോര്‍ട്ട് നല്‍കണമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ ആള്‍ട്ടറേഷനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തണം. അനധികൃത ആള്‍ട്ടറേഷന്‍ നീക്കം ചെയ്യുന്നതിനും അതിനുശേഷം വാഹനപരിശോധനയ്ക്ക് ഹാജരാക്കുന്നതിനും വാഹന ഉടമയ്ക്ക് നിര്‍ദേശം നല്‍കണമെന്നും പറയുന്നു.

ഒരു വാഹനത്തില്‍ നടത്തുന്ന അനധികൃത രൂപമാറ്റം ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു, അടൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയ ജീപ്പില്‍ 6 മോഡിഫിക്കേഷന്‍ ഉണ്ടായിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
വിവിധ നിറത്തിലുള്ള എല്‍ഇഡി ഉള്‍പ്പെടെ തീവ്രപ്രകാശമുള്ള ലൈറ്റുകള്‍, റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകള്‍, അനധികൃത സൈറണ്‍, വീല്‍ സ്‌പേസറുകള്‍ തുടങ്ങിയ നിയമലംഘനങ്ങളില്‍ നടപടി വേണം. എതിര്‍ദിശയില്‍നിന്നു തീവ്രപ്രകാശം അടിച്ചാല്‍ ഡ്രൈവര്‍മാരുടെ കാഴ്ചതെറ്റി വാഹനം അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ ബോഡിക്കു പുറത്തേക്കു ചക്രം തള്ളിനില്‍ക്കുന്ന തരത്തില്‍ വീല്‍ സ്‌പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിച്ചാല്‍ വഴിയാത്രക്കാരുടെ മേല്‍ ചെളിയും വെള്ളവും തെറിക്കും. കാല്‍നടക്കാര്‍ക്കും സൈക്കിള്‍, ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഇത് അപകടമാണെന്നു കോടതി ചൂണ്ടിക്കാട്ടി.


by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ജനനായകനൊപ്പം ആക്ഷൻ പോലും ഈസിയായി സ്കോർ ചെയ്യുന്നു. നടിപ്പിൻ നായകന്റെ റൊമാറ്റിക് ഹീറേയിൻ.. തെന്നിന്ത്യൻ സിനിമയുടെ സർവ സ്നേഹവും വാരിക്കൂട്ടുന്നതിനിടെ തിരികെ മലയാളത്തിലേക്ക്. നിലമുറപ്പിച്ച ഗിരീഷ് എ ഡി സ്കൂളിലേക്ക് മടങ്ങിയെത്തുകയാണ് വരികയാണ് മമിത ബൈജു. അയൽപക്കത്തെ ആഷ്ലിയായി.
കോടി ക്ലബുകളിൽ നിന്നും കോടി ക്ലബുകളിലേക്ക് അനായാസേനയുള്ള ചുവടുവെപ്പ്. അതിന് ഇൻഡസ്ട്രി മാറ്റം പോലും ഒരു കടമ്പയല്ല. ബെത്‌ലഹേം കുടുംബ യൂണിറ്റു കണ്ടിറങ്ങുന്നവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ആ തലവാചകമാണ് – നമ്മളിപ്പോൾ ജീവിക്കുന്നത് മമിത യുഗത്തിലെന്ന്. വീ ആർ ലിവിങ് ഇൻ മമിത ബൈജു എറ.

ആക്ഷനും മാസും ഹൈസ്പീഡ് ഡ്രാമകളും നിറഞ്ഞു നിന്ന കളത്തിലേക്കാണ് ഗിരീഷ് എഡി യാതൊരു വെപ്രാളവും കൂടാതെ ബെത്‌ലഹേം കുടുംബയൂണിറ്റുമായി എത്തുന്നത്. അവിടെ നായകനൊപ്പം തന്നെ തിയേറ്ററിൽ തിരക്കുണ്ടാക്കിയ പേരാണ് മമിതയുടേത്. വളരെ മൈന്യൂട്ട് എക്സ്പ്രെഷനുകൾകൊണ്ടും റിയാക്ഷനുകൾകൊണ്ടും മമിതയിൽ ആഷ്ലി നിറഞ്ഞുനിന്നു. നായികയുടേതായ പ്രത്യേക ഭാവങ്ങളൊന്നും അവരിലില്ല. ലുക്ക്കൊണ്ടോ എഴുത്തുകൊണ്ടോ സിനിമയിൽ ആരും അവരെ നായികയുടെ ചമയങ്ങളും അണിയിച്ചിട്ടില്ല.

ആ പ്രായത്തിലൂടെ കടന്നു പോയവർക്കും കടന്നു പോകുന്നവർക്കും എളുപ്പം മനസ്സിലാകുന്ന, റിലേറ്റ് ചെയ്യാവുന്ന സാധാരണത്വമാണ് ആഷ്ലിയെ സുന്ദരിയാക്കിയത്. അവളുടെ സന്തോഷങ്ങളിൽ പുഞ്ചിരിപ്പിച്ചതും സങ്കടങ്ങളിൽ കണ്ണു നനച്ചതും ആഷ്ലിയിൽ നമ്മളൊക്കെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാകും. അത്ര ലളിതമായി റിയാക്ഷനൊരുക്കുക എളുപ്പമല്ല. ആ ഒതുക്കമാണ് മമിത കഥാപാത്രത്തിലുപേക്ഷിക്കുന്ന തന്റെ അടയാളം.
സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിൽനിന്നും വികൃതി, വരത്തൻ, ഡാകിനി, ഹണിബീ, ഓപ്പറേഷൻ ജാവ എല്ലാം കടന്നാണ് മമിത ബെത്ലഹേമിലെത്തുന്നത്. സൂപ്പർ ശരണ്യയിലെ സോനയിൽ തെളിഞ്ഞ തലവര പ്രേമലുവിലൂടെ പടർന്നു കയറി. റീനുവിന്റെ റിയിലിസം കേരളക്കരക്കുപുറത്തും റിലേറ്റബിളായി തുടർന്നു. ഡൂഡിലെ കുറൽ എന്ന വേഷം സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെട്ടെങ്കിലും തമിഴ് സിനിമ ആ നായികയെ അത്യധികം സ്നേഹത്തോടെ വാരിപ്പുണർന്നു.

ജനനായകനിലെ വിജി മാനിഫെസ്റ്റേഷനുകളിൽ വിശ്വസിക്കാനുറച്ചൊരുവളുടെ വിജയമായി. മുന്നൂറുകോടിയും കടന്ന് ചിത്രം കുതിപ്പു തുടരുമ്പോൾതന്നെ സൂര്യ നായകനായ വെങ്കി അറ്റ്ലൂരി ചിത്രത്തിലൂടെ രണ്ടു ദിവസം കൊണ്ട് 100 കോടിയെന്ന മാജിക്കും. റിലീസ് ചെയ്ത് മൂന്നാം ദിവസം അറുപതു കോടികടന്ന് കുതിച്ചുപായുകയാണ് ആഷ്ലിയും ജസ്റ്റിനും. മുപ്പതു ദിവസത്തിൽ മൂന്ന് സൂപ്പർ ഡൂപ്പർ ഹിറ്റുകൾ – ഇറ്റ് ഈസ് മമിത മാജിക്ക്.

by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നി ആറ് ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം മഴയില്‍ കുറവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മഴക്കുറവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. സാധാരണ ലഭിക്കേണ്ട മഴയെ അപേക്ഷിച്ച് 51 ശതമാനം കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. സാധാരണയായി 2114.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,039.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് വയനാടിന് ലഭിച്ചത്. ഇടുക്കിയില്‍ മഴയില്‍ 45 ശതമാനം കുറവാണ് ഉണ്ടായത്. 2092 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,147 മില്ലിമീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. കൊല്ലമാണ് തൊട്ടുതാഴെ. മഴയില്‍ 30 ശതമാനം കുറവാണ് കൊല്ലത്ത് ഉണ്ടായത്.

അതേസമയം പത്തനംതിട്ടയില്‍ 1220 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയോട് അടുത്ത് മഴ ഇത്തവണ കിട്ടി. സാധാരണയായി 1,250 മില്ലിമീറ്റര്‍ മഴയാണ് പത്തനംതിട്ടയില്‍ ലഭിക്കേണ്ടത്. തിരുവനന്തപുരത്ത് 632.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സാഹചര്യത്തില്‍ 629.6 മില്ലിമീറ്റര്‍ മഴ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.


Recent Comments