‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെവ്‌കോയില്‍ 512.11 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.8 കോടി രൂപയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 52 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നും ഉത്രാട ദിനത്തിലും മദ്യവില്‍പ്പന കൂടുമെന്നാണ് ബെവ്‌കോയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ശനിയാഴ്ച മാത്രം 102 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 279.12 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ലഹരിമാഫിയയെ തളയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ തൂഫാ’നെത്തുടര്‍ന്ന് മയക്കുമരുന്ന് കിട്ടാതായവര്‍ മദ്യത്തിലേക്കു തിരിയുന്നുവെന്നതിനു തെളിവാണ് കുതിച്ചുയരുന്ന മദ്യ വില്‍പ്പനയെന്നാണ് പൊലീസിന്റെ നിഗമനം.

മുൻ കൗൺസിലർ പ്രസന്നകുമാരി അന്തരിച്ചു

മുൻ കൗൺസിലർ പ്രസന്നകുമാരി അന്തരിച്ചു

ആറ്റിങ്ങൽ: ജിഎച്ച്എസ് ജംഗ്ഷനു സമീപം മണി പ്രസാദത്തിൽ (VRA 19/ A ) പ്രസന്നകുമാരി (73) അന്തരിച്ചു. സംസ്കാരം ഇന്ന് (24 .8 .26) ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും. കോൺഗ്രസ് നേതാവായ പ്രസന്നകുമാരി 2000 -2005 കാലയളവിൽ ആറ്റിങ്ങൽ നഗരസഭ കൗൺസിൽ അംഗവും, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.

ഭർത്താവ്: മണികണ്ഠൻ പിള്ള

ആറ്റിങ്ങൽ ക്ലബ്ബിലെ ഫ്രണ്ട് ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ ക്ലബ്ബിലെ ഫ്രണ്ട് ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ ക്ലബ്ബിലെ ഫ്രണ്ട് ഓഫീസിലേക്ക് രണ്ട് സ്റ്റാഫിന്റെ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മൊബൈൽ നമ്പർ: +919447262222, +919447218074

പുരവൂർ ജി എസ് വി യു പി സ്കൂളിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടന്നു

പുരവൂർ ജി എസ് വി യു പി സ്കൂളിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടന്നു

പുരവൂർ ജി എസ് വി യു പി സ്കൂളിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക, വാർഡ് മെമ്പർ വിനീത്, നിസാം മുടപുരം, ഹെഡ്മിസ്ട്രസ് ബിന്ദു കെ ബി, പിടിഎ പ്രസിഡന്റ് രശ്മി, എസ്എംസി ചെയർമാൻ മഞ്ജു, എംപിടിഎ പ്രസിഡന്റ് ശരണ്യ, ഷീജ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ  ഓണാഘോഷം വിപുലമാക്കി

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഓണാഘോഷം വിപുലമാക്കി

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാ-കായിക പരിപാടികളോടുകൂടി വിപുലമാക്കി. കഴിഞ്ഞ 5ദിവസം ആയി നടന്നു വന്നിരുന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ചലച്ചിത്ര താരം പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ഷിഹാബുദീൻ കുറിയേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ :ദിലീപ് വി. എൽ, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബൂണൽ ജഡ്ജ് ഫാത്തിമ ബീവി, സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് ജഡ്ജ്. ബിജുകുമാർ, മുൻസിഫ് ആറ്റിങ്ങൽ സ്വാതി കൃഷ്ണൻ, ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ:നജിമുദീൻ, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അഡ്വ:രഞ്ജു വി. എം, ട്രഷറർ അഡ്വ :പെരുമാതുറ നിസാർ, കമ്മിറ്റി അംഗങ്ങളായ അഡ്വ: ശ്രീരാഗ്, അഞ്ജന, ബിസ്മി, സഹാന സലിം തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ അഭിഭാഷക വൃത്തിയിൽ പ്രവേശിച്ച പുതിയ അഭിഭാഷകർക്ക് ഇൻഡക്ഷൻ സെറിമണി നടത്തി. ഓണാഘോഷ പരിപാടികളിൽ വിജയിച്ച അഭിഭാഷകർക്ക് അവാർഡ് വിതരണവും, എസ് എസ് എൽ സി, പ്ലസ്ടു
പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിഭാഷകരുടെ മക്കളെ ആദരിക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകരുടെ തിരുവാതിരകളിയും മറ്റു കലാപരിപാടികളും നടന്നു. തുടർന്ന് തിരുവനന്തപുരം വരമൊഴി കൂട്ടം അവതരിപ്പിച്ച
നാടൻ പാട്ടോടുകൂടി ആഘോഷ പരിപാടി അവസാനിച്ചു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ദിവ്യ പത്മ അനുസ്മരണ പ്രഭാഷണം നടത്തി. ഇരുപതോളം ഗായകർ എസ് ജാനകിയുടെ ഗാനങ്ങൾ ആലപിച്ചു. അനുസ്മരണ യോഗത്തിൽ ഗ്രന്ഥശാല വനിതാവേദി പ്രസിഡന്റ് രാജിമോൾ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ അനിൽകുമാർ, പ്രസിഡന്റ് സജി കുമാർ, കെ രവികുമാർ എന്നിവർ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി രേവതി സ്വാഗതവും ശകുന്തള നന്ദിയും പറഞ്ഞു.