ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തിരുവോണ ദിനമായ ബുധനാഴ്ചയും മൂന്നാം ഓണമായ വ്യാഴാഴ്ചയും മഴ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെങ്കിലും നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിശ്വേശരൻ നായർ (74) അന്തരിച്ചു

വിശ്വേശരൻ നായർ (74) അന്തരിച്ചു

ഇടയ്ക്കോട്‌ ഊരു പൊയ്ക ശിങ്കാരം മുക്കിൽ-വിശ്വേശരൻ നായർ (74) മരണപ്പെട്ടു.

ഭാര്യ: ഗോമതി അമ്മ
മക്കൾ: പരേതനായ വിനോദ് കുമാർ, ലതാകുമാരി
മരുമക്കൾ: വിജയൻ നായർ, തുഷാര.

മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം അഡ്വ. അടൂർപ്രകാശ് നിർവഹിച്ചു

മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മം അഡ്വ. അടൂർപ്രകാശ് നിർവഹിച്ചു

തോട്ടയ്ക്കാട് കരവാരം ആണ്ടിക്കോണം ഗുരു മന്ദിരത്തിന് സമീപം അടൂർ പ്രകാശ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടന കർമ്മവും മുഖ്യമന്ത്രിയിൽ നിന്നും മെഡൽ നേടിയ ജയിൽ സൂപ്രണ്ട് അനിൽകുമാറിനെ ആദരിക്കൽ ചടങ്ങും നടന്നുഅടൂർ പ്രകാശ് എം പി നിർവഹിച്ചു.

മണ്ഡലം പ്രസിഡണ്ട് മണിലാൽ സഹദേവൻ പഞ്ചായത്ത് മെമ്പർ ജയേഷ് കടുവയിൽ നിസാം തോട്ടയ്ക്കാട് സജീവ്. ജോയി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു.
കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണക്കോടിയും ഓണക്കിറ്റും ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു. അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ നിർവ്വഹിച്ചു. ചടങ്ങിൽ ഷൈജു ശിവൻ, ഷിംന പ്രമോദ്, ചിന്നു, ദീപു ചന്ദ്രൻ, സബിത ബിജു, ബ്രീസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച് വിഭാഗത്തിന്റെയും കീഴിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ പൂവണത്തുംമൂട് പൊന്നൂസ് വൃദ്ധസദനത്തിലെ അന്തേവാസികളായ സ്ത്രീകൾക്ക് വേണ്ടി നടത്തിയ പരിപാടിയിൽ ഡോക്ടർ രഞ്ജന രവീന്ദ്രൻ ക്ലാസ് എടുത്തു.

തുടർന്ന് ദന്തപരിശോധന ക്യാമ്പും നടത്തി. ഐ ഡി ഐ ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടർ രാഖി രാകേഷ്, വിമൻസ് ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോക്ടർ ഷെറിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അന്തേവാസികൾക്കായി ഓറൽ ഹൈജീൻ കിറ്റുകൾ വിതരണം ചെയ്യുകയും അവരുടെ പങ്കാളിത്തത്തോടെ രസകരവും സംവേദാത്മകവുമായ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല വന്ദേമാതര സദസ് സംഘടിപ്പിച്ചു

ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല വന്ദേമാതര സദസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല സംഘടിപ്പിച്ച വന്ദേമാതര സദസ്സിൽ ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ. സ്മിത സുന്ദരേശൻ അദ്ധ്യക്ഷയായി. ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ സ്വാഗതം പറഞ്ഞ ചടങ്ങ് സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ ഉദ്ഘാടനം ചെയ്തു. ജില്ല സഹ പ്രഭാരി എ ജി ശ്രീകുമാർ ആശംസകൾ നേർന്ന ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ, ജില്ല ഭാരവാഹികൾ, ജന പ്രതിനിധികൾ, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗായത്രി ടീച്ചർ വന്ദേമാതരം ആലപിച്ചു. മഹിളാ മോർച്ച ജില്ല അദ്ധ്യക്ഷ റീന. എസ്. ധരൻ നന്ദി പറഞ്ഞു.