by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർഷങ്ങൾ പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡിൽ നിന്നും പുരാതന ഗുഹകളുടെയും ക്ഷേത്രങ്ങളുടെയും ബുദ്ധമത നിർമിതികളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിയച്ചു. മഥുര, കൗശാംബി തുടങ്ങിയ നഗരങ്ങളുടെ പേരുള്ള ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്. പഴയ ലിപിയിലാണ് ഇവ അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രധാന രാജാക്കന്മാരുടെ പേരുകൾ മഹാരാജ ശ്രീ ഭീംസേനൻ, മഹാരാജ പൊട്ടാസിരി, മഹാരാജ ഭട്ടദേവ എന്നിവയാണ് പഴയ ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നത്.

നിലവിൽ ഇതുവരെ 35 ക്ഷേത്രങ്ങൾ പുരാവസ്തു പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഗുഹകളിൽ 26 എണ്ണം പുതുതായി രേഖപ്പെടുത്തിയവയാണ്. ബിസി രണ്ടാം നൂറ്റാണ്ട് മുതൽ എഡി അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെയും ഭൂരിഭാഗവും ബുദ്ധമത സ്വഭാവമുള്ളവയുമാണ് രേഖപ്പെടുത്തിയ ക്ഷേത്രങ്ങൾ. 50 എണ്ണം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
1938-ന് ശേഷം ആദ്യമായാണ് പ്രദേശത്ത് ഒരു മാസത്തിലേറെ നീണ്ട പര്യവേഷണം നടത്തുന്നത്.
ബാന്ധവ്ഗഡ് കടുവ സങ്കേതത്തിന്റെ 170 കിലോമീറ്റർ ചുറ്റളവിൽ നടത്തിയ പരിശോധനയിലാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്. പര്യവേഷണത്തിൽ നിരവധി പുരാതന ശിൽപങ്ങളും കണ്ടെടുത്തു. വിഷ്ണുവിന്റെ വിവിധ അവതാരങ്ങളായ വരാഹ, മത്സ്യം എന്നിവയുടെ ശിൽപങ്ങളും പ്രകൃതിദത്ത ഗുഹകളിൽ നിർമ്മിച്ച ബോർഡ് ഗെയിമുകൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആറാം പ്രതി. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേർത്ത് കസ്റ്റംസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷൻ അഴിമതിയിൽ കമ്മീഷൻ കിട്ടിയ തുകയാണ്. സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ, അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വപ്നക്ക് ചോർത്തി നൽകിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്. ലൈഫ് യുണിടാക്ക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതിയുടെ വിധി പ്രസ്താവം. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും മെഡിക്കല്‍ പ്രഗ്നന്‍സ ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.
നിലവിലെ നിയമത്തിൽ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീംകോടതി മാറ്റിയിരിക്കുന്നത്. ഗര്‍ഭഛിദ്രം സ്വന്തം നിലയ്ക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി പ്രസ്താവത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ തരംതിരിവ് പാടില്ലെന്നാണ് കോടതിയിടെ ഉത്തരവ്. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശമി ല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രഗ്നന്‍സ ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടംബ ബന്ധത്തെ തകര്‍ക്കുമെന്നും നിരവധി കീഴ്‌ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു. ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. ബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തമിഴ്‌നാട് സ്വദേശിയായ ശെല്‍വനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം വച്ചാണ് അപകടമുണ്ടായത്.
by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപ. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4640 ആയി.
കഴിഞ്ഞ രണ്ടു ദിവസമായി 36,640ല്‍ തുടരുകയായിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയി കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നൽകിയ കേസ് ഒത്തുതീർപ്പാക്കി. പരാതിക്കാരിയായ ബിഹാർ സ്വദേശിനിക്ക് 80 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇരുവരും ചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.
80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് ഒത്തുതീർപ്പ് വ്യവവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചു. നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷൻ ബെഞ്ച് വിവാഹക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷൻ ബെഞ്ചിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവർക്കും ആശ്വാസമായി കേസ് ഒത്തുതീർപ്പിലെത്തിയത്.
2019 ജൂണിലാണ് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെടുന്നത്. 2009 നവംബറില്‍ ബിനോയി കോടിയേരിയില്‍ നിന്നും ഗര്‍ഭിണിയായി. പിന്നീട് മുംബൈയില്‍ ഫ്ലാറ്റ് എടുത്തു നല്‍കുകയും കുട്ടിക്കും തനിക്കും ചെലവിനായി ബിനോയി മാസം പണം അയച്ചിരുന്നതായും യുവതി വ്യക്തമാക്കുന്നു.
Recent Comments