by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ടൗൺ യുപി സ്കൂളിൽ അത്യാധുനിക ശിശു കേന്ദ്രീകൃത രീതിയിൽ അണിയിച്ചൊരുക്കിയ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ആറ്റിങ്ങൽ എം .എൽ. എ. ഒ.എസ് അംബിക നിർവ്വഹി ക്കും .
കൗതുക കാഴ്ചയൊരുക്കി കളിയിടങ്ങളും ഹൈടെക് പഠനമുറികളും നീന്തൽ കുളവും റെയിൻ ഡാൻസും ലൈറ്റ് ഷോകളും കുട്ടിവീടും രാത്രിയിലെ ആകാശക്കാഴ്ചകളും ഗുണനിലവാരമേറിയ കളി ഉപകരണങ്ങളും നിറഞ്ഞ സ്വപ്നതുല്യമായ ഒരു പഠനാന്തരീക്ഷം ആണ് വർണ്ണക്കൂടാരത്തിൽ പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇ -ഇടം, ശാസ്ത്രയിടം അകം കളിയിടം പുറം കളിയിടം ഹരിതയിടം പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമ്മാണയിടം തുടങ്ങി കുട്ടിയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി വിവിധ ഇടങ്ങൾ വർണ്ണാഭമാക്കിയിരിക്കുകയാണ് വർണ്ണ കൂടാരത്തിൽ. വ്യത്യസ്തമായ ഈ കാഴ്ചകളുടെ ഭാഗമാകാനും അഡ്മിഷൻ നേടുന്നതിനും രക്ഷകർത്താക്കളും കുട്ടികളും ഗവൺമെൻറ് ടൗൺ യുപി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 14 കോടി രൂപയുടെ പദ്ധതികൾക്കും കിളിമാനൂരിൽ പുതിയ ബൈപാസിനും തുക അനുവദിച്ചു .
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രയിൽ മാലിന്യ സംസ്കരണ പ്ലാന്റും അനുബന്ധ സൗകര്യങ്ങളും – 75 ലക്ഷം
ആറ്റിങ്ങൽ നഗരസഭ ടി ബി ജങ്ങ്ഷൻ പാർക്ക് നവീകരണം – 25 ലക്ഷം
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പുതിയകാവ് – മങ്കാട് റോഡ് നവീകരണം – 1 കോടി
കിളിമാനൂർ ഗ്രാമപഞ്ചായത്ത് മലയമഠം – ദേവേശ്വരം – ചെങ്കിക്കുന്ന് റോഡ് നവീകരണം – 1 കോടി
പുളിമാത്ത് ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ ഗവ.എൽ.പി.എസ് പുതിയ കെട്ടിട നിർമ്മാണം – 1 കോടി
നഗരൂർ ഗ്രാമപഞ്ചായത്ത് ആൽത്തറമൂട് – വിളയിൽകട – തണ്ണിക്കോണം റോഡ് നവീകരണം – 1 കോടി
കരവാരം ഗ്രാമപഞ്ചായത്ത് പുല്ലൂർമുക്ക് – ഗുരുമന്ദിരം റോഡ് നവീകരണം – 1 കോടി
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണം – 1 കോടി
ഒറ്റൂർ ഗവ.എൽ . പി . എസ് പുതിയ കെട്ടിട നിർമ്മാണം – 1 കോടി
മണമ്പൂർ ഗ്രാമപഞ്ചായത്ത് മഠവിളാകം – അമ്പലത്തുംപണ റോഡ് നവീകരണം – തോട്
സൈഡ് വാളും പാലവും നിർമ്മാണം – 1 കോടി
വക്കം ഗ്രാമപഞ്ചായത്ത് ചന്തമുക്ക് – പുളിവിളാകം – ഇറങ്ങ്കടവ് റോഡ് നവീകരണം – 1 കോടി
വാമനപുരം നദിയിൽ അഡ്വഞ്ചർ ടൂറിസം – 2 കോടി
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അലവക്കോട് – ഇടക്കരിക്കകം – വണ്ടിത്തടം – മണലേത്ത് പച്ച റോഡ് – 2 കോടി
ടോക്കൺ പ്രൊവിഷനായി
പുഴക്കടവ് പാലം – 10 കോടി
ആറ്റിങ്ങൽ റിംഗ് റോഡ് – 6 കോടി
പൊതുമരാമത്ത് റസ്റ്റ് ഹൗസ് – കിളിമാനൂർ – 4 കോടി
കരവാരം ഗ്രാമപഞ്ചായത്ത് പുളിമൂട് – പട്ട്ള – പുല്ലുതോട്ടം – കോയിക്ക മൂല – പാലവിള റോഡ് – 4 കോടി
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് സരള നഴ്സിംഗ് ഹോം – മാടന്‍നട – കുന്നുമ്മല്‍ റോഡിലെ ചിറ്റാറിന് കുറുകെ പാലം – 2 കോടി എന്നീ പ്രവർത്തികൾക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് ഒ.എസ്.അംബിക എം.എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിലെ കുറ്റിക്കാട്ടിൽ വൻ തീപിടുത്തം. കൂടുതൽ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ഈ പുരയിടത്തോട് ചേർന്നാണ് വനിതാ ബറ്റാലിന്റെ ഓഫീസും ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റും ഉള്ളത്.
by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വിൽക്കാൻ തീരുമാനമായി.
മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്യുന്ന മണ്ണ് ദേശീയപാത 66 ന്റെ നിർമ്മാണത്തിനെന്ന പേരിലാണ് വിട്ടുനൽകാൻ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ള ആറുവരിപ്പാതയുടെ നിർമ്മാണത്തിനായാണ് മണ്ണ് ഉപയോഗിക്കുക. മുതലപ്പൊഴി ഹാർബറിലെ ഡ്രഡ്ജിംഗ് തടസങ്ങൾ നീക്കുന്നതിനൊപ്പം, ദേശീയപാത വികസനത്തിന് ആവശ്യമായ മണ്ണ് ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ ദേശീയപാത നിർമ്മാണത്തിന് മുൻഗണന നൽകിക്കൊണ്ടാണ് ഫിഷറീസ് ആൻഡ് സ്പോർട്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ. ബി ഉത്തരവ് പുറപ്പെടുവിച്ചത്.
മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവശ്യമായ ആഴം ഹാർബറിൽ ഉറപ്പാക്കുന്ന രീതിയിൽ മണ്ണ് നീക്കം ചെയ്യണമെന്നും, നീക്കം ചെയ്യുമ്പോൾ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാതെ ചീഫ് എൻജിനിയർ പ്രത്യേക ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഒരു ക്യൂബിക്ക് മണ്ണിന് ₹1389.83പൊതുമരാമത്ത് വകുപ്പിന്റെ നിരക്കനുസരിച്ച് ഒരു ക്യുബിക് മീറ്റർ മണ്ണിന് 1389.83 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ റോയൽറ്റിയും ജി.എസ്.ടിയും ഈടാക്കും. കേരള മാരിടൈം ബോർഡിന്റെ ‘ചന്ദ്രഗിരി’ ഡ്രഡ്ജർ ഉപയോഗിച്ചോ പുറത്തുനിന്നുള്ള ഏജൻസികൾ വഴിയോ മണ്ണ് നീക്കം ചെയ്യാം.
മാരിടൈം ബോർഡിന്റെ ഡ്രഡ്ജറാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രതിമാസം 6 ലക്ഷം രൂപ വാടക നൽകണം. മറ്റ് നിബന്ധനകൾ ദേശീയപാത അതോറിട്ടി മണ്ണ് കൊണ്ടുപോകാൻ തയ്യാറാകാത്തപക്ഷം ലേലം വഴി മണ്ണ് വിൽക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നിർദ്ദേശം നൽകി. കരാറുകാർക്ക് അനാവശ്യ ലാഭം ഉണ്ടാകുന്നില്ലെന്ന് ചീഫ് എൻജിനിയർ ഉറപ്പാക്കണം, മത്സ്യബന്ധന യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ആവശ്യമായ ആഴം ഉറപ്പാക്കിക്കൊണ്ട് സമയബന്ധിതമായി മണൽ നീക്കം ചെയ്യണം എന്നിവയാണ്.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
ട്രിവാൻഡ്രം ബോഡി ബിൾഡിംഗ് അസോസിയേഷൻ്റെ (TBBA) നേതൃത്വത്തിൽ 15-ാം മത് മിസ്റ്റർ ആറ്റിങ്ങൽ, 9-ാം മത് മിസ്സ് ആറ്റിങ്ങൽ, ശരീര സൗന്ദര്യ മത്സരങ്ങൾ, ആറ്റിങ്ങൽ മൾട്ടി ജിമ്മിൻ്റെയും യസ്യ ഫിറ്റ്നസ് സോണിന്റെയും സഹകരണത്തോടെ 2026- ഫെബ്രുവരി 1-ാം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് ആറ്റിങ്ങൽ ഗവ.കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.
സബ് ജൂനിയർ, ജൂനിയർ, ഫിസിക്കലി ചലഞ്ച്, മാസ്റ്റേഴ്‌സ്, വുമൺ ബോഡി ബിൽഡിംഗ്, വുമൺ സ്പോഴ്‌സ് മോഡൽ ഫിസിക്ക്, ക്ലാസിക്ക് ഫിസിക്ക്, മെൻ സ്പോഴ്‌സ് മോഡൽ ഫിസിക്ക്, സീനിയർ ബോഡി ബിൽഡിംഗ് എന്നീ 9 ക്യാറ്റഗറിയിലായി സംസ്ഥാന അടിസ്ഥാനത്തിൽ 300-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൈലാത്തുകോണം ഭാവന ജംഗ്ഷൻ പുതുവൽവിള വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ ഭാരതി (103) നിര്യാതയായി.
മക്കൾ: സുദേവൻ (late), ശശി (late), ഉഷ, ഇന്ദിര.
മരുമക്കൾ: മോഹനൻ (late), ജലജ.
Recent Comments