ഡോക്ടർമാരെ ആദരിച്ചു ബി.ജെ.പി

ഡോക്ടർമാരെ ആദരിച്ചു ബി.ജെ.പി

ആറ്റിങ്ങൽ: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെ ബി.ജെ.പി. ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, ജന: സെക്രട്ടറി സുജി, ഈസ്റ്റ് മേഖലാ പ്രസിഡന്റ് ജീവൻ ലാൽ , ജന: സെക്രട്ടറി വിനോദ്, കൗൺസിലർമാരായ ഷീല , സംഗീതാ റാണി, മഹിളാ മോർച്ച ജന: ദീപ്തി, രാജലക്ഷമി, യുവമോർച്ചാ പ്രസിഡന്റ് ശിവദർശ് , നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.

അറേബ്യൻ ഫാഷൻ ജ്വല്ലറി ഡോക്ടർമാരെ പൊന്നാട അണിയിച്ചും മധുരം നൽകിയും ആദരിച്ചു

അറേബ്യൻ ഫാഷൻ ജ്വല്ലറി ഡോക്ടർമാരെ പൊന്നാട അണിയിച്ചും മധുരം നൽകിയും ആദരിച്ചു

ആറ്റിങ്ങൽ: അറേബ്യൻ ഫാഷൻ ജ്വല്ലറി ഡോക്ടർമാരെ പൊന്നാട അണിയിച്ചും മധുരം നൽകിയും ആദരിച്ചു. ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജ്വല്ലറി ഡോക്ടർസ് ഡേ പ്രമാണിച്ച് KTCT ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു. അറേബ്യൻ ഫാഷൻ ജ്വല്ലറി അഡ്മിനിസ്ട്രേറ്റർ ഹാഷിർ പാറക്കാട്ടിൽ, മറ്റ് മുതിർന്ന സ്റ്റാഫ് അംഗങ്ങളായ നിസാർ,റാഫി,അൻസാരി വിമൽ, മുനീർ, ആഷിക്,ഷിബു, നുജുമുദ്ധീൻ, സുഹൈൽ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അധികാരം തലയ്ക്കു പിടിച്ചോ; നൂപുർ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

അധികാരം തലയ്ക്കു പിടിച്ചോ; നൂപുർ മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം.

അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്നു നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌‌

നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്കു പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷമിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമർശം നടത്തി അവർ രാജ്യമെങ്ങും വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. നൂപുർ മാപ്പു പറഞ്ഞ് പരാമർശം പിൻവലിക്കാൻ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്ന നിബന്ധന പറഞ്ഞാണ് അവർ പരാമർശം പിൻവലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് നൂപുർ ശർമ സുപ്രീം കോടതിയിൽനിന്ന് ഹർജി പിൻവലിച്ചു.

തേനീച്ചയോ കടന്നലോ കുത്തി മരിച്ചാല്‍ നാലുലക്ഷം നഷ്ടപരിഹാരം; പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം

തേനീച്ചയോ കടന്നലോ കുത്തി മരിച്ചാല്‍ നാലുലക്ഷം നഷ്ടപരിഹാരം; പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം

തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് ഇനി സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം നല്‍കും. രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നല്‍ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച്‌ പത്തനംതിട്ട ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

കോന്നി തണ്ണിത്തോട് വില്ലേജില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച സി ഡി അഭിലാഷിന്റെ കുടുംബത്തിനും പരിക്കേറ്റ 4 പേര്‍ക്കുമാണ് ആദ്യത്തെ സമാശ്വാസത്തുക അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 4300 രൂപയുമാണ് നല്‍കുന്നത്.

ദേശീയ ദുരന്തനിവാരണ നിയമത്തില്‍ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്‌, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിന് പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാരുകളാണ് വിജ്ഞാപനം ചെയ്യേണ്ടത്. കേരളത്തില്‍ നിലവില്‍ തേനീച്ചയും കടന്നലും ഈ ഗണത്തില്‍പ്പെടുന്നു. കുടുംബാംഗങ്ങള്‍ അതതു വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു. 2015 മുതല്‍ 2020 വരെയുളള കാലയളവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 18 പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ഇതുവരെയും ആരും നഷ്ടപരിഹാരം തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നില്ല.

“തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണം ഒരു സാധാരണക്കാരന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ ഒരുതരം ദുരന്തമാണ്. അതിനാല്‍, SDRF-ന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ അത്തരം ആക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ആ ഏജന്‍സികളുടെയോ വകുപ്പുകളുടെയോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ മറ്റ് ഏജന്‍സികളില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും അവര്‍ക്ക് കഴിയും.”- SDRF ഉദ്യോഗസ്ഥന്‍ പറഞ്ഞു

പിഎസ്എല്‍വി സി 53 വിക്ഷേപണം വിജയകരം

പിഎസ്എല്‍വി സി 53 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി-സി53 ദൗത്യം വിക്ഷേപിച്ചത്. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.

നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍.

കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് എഎസ്ആർഒ ബ്രസീലിന്‍റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്.

PSLVയുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിന്‍റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണ് ഇന്ന് നടന്നത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യമാണ് ആദ്യം പൂര്‍ത്തിയാക്കിയത്. കൂടാതെ സിങ്കപ്പൂരിന്‍റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിച്ചു.

വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്‍റെ ഭാഗമായ ഓർബിറ്റൽ എക്സ്പെരിമെന്‍റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. ഇന്ത്യൻ സ്പേസ് സ്റ്റാർട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്‌പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകൾ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്‍റെ അവശിഷ്ടഭാഗത്തിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ഓൺലൈൻ മീഡിയയിൽ വാർത്താ അവതാരകരെ തേടുന്നു

ഓൺലൈൻ മീഡിയയിൽ വാർത്താ അവതാരകരെ തേടുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ കാമറാമാൻ, എഡിറ്റർ, റിപ്പോർട്ടർ തുടങ്ങിയ തസ്തികകളിലേക്ക് ട്രെയിനികളെ ആവശ്യമുണ്ട്. ജേർണലിസം പഠിച്ചവർക്ക് മുൻഗണ. വാർത്ത വായനയിൽ അഭിരുചിയുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രായം:20-30 നും മദ്ധ്യേ.

അവസാന തീയതി: ജൂലൈ 25
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സാപ് നമ്പർ: 9446378910