പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഹദ് മുഹമ്മദിനെ ‘സൗഹൃദ’ ആദരിച്ചു.

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഹദ് മുഹമ്മദിനെ ‘സൗഹൃദ’ ആദരിച്ചു.

കല്ലമ്പലം : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ തോട്ടക്കാടു കണ്ണങ്കര അഹദ് ലാൻഡിൽ (എസ്‌. ആർ.എ.-എ 59)സുൽഫിക്കർ -സാജിദ ദമ്പദികളുടെ പുത്രൻ അഹദ് മുഹമ്മദിനെ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വീട്ടിലെത്തി പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങിൽ എസ്‌. ആർ. എ. പ്രസിഡന്റ്‌ പി. എൻ. ശശിധരൻ ഇടയാവണത്തു, സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി ശ്രീകുമാർശ്രീലകം, പാലിയേറ്റീവ് കമ്മിറ്റി അംഗം സുജ കെ. പി എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ കലാരൂപങ്ങൾക്ക് ഇനി പുതുജീവൻ; വർക്കലയിൽ രംഗകലാകേന്ദ്രം സജ്ജമായി

കേരളത്തിന്റെ കലാരൂപങ്ങൾക്ക് ഇനി പുതുജീവൻ; വർക്കലയിൽ രംഗകലാകേന്ദ്രം സജ്ജമായി

കേരളത്തിന്റെ കലാരൂപങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കേരളത്തനിമയുടെ മാറ്റിൽ വർക്കലയിൽ രംഗകലാകേന്ദ്രം സജ്ജമായി. ലോക സാംസ്‌കാരികകേന്ദ്രമാക്കി വർക്കലയെ മാറ്റാൻ ഒരുക്കുന്ന സംസ്ഥാന സർക്കാർ സംരംഭമാണ് രംഗകലാകേന്ദ്രം. പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെപ്പറ്റി പഠനാന്വേഷകർക്ക് കളമൊരുക്കുന്നതുമാണ് ഈ കേന്ദ്രം.

നാടൻ കലകളുടേയും ആയോധനകലകളുടേയും സംസ്‌കാരവും പൈതൃകവും തനത് ടൂറിസവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് കലാകേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിൽ അന്യം നിന്നുപോകുന്ന പരമ്പരാഗത കലകളേയും ഗിരിവർഗ്ഗ കലാരൂപങ്ങളെയും സംരക്ഷിക്കുന്നതിനും ക്ലാസ്സിക്കൽ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന കേന്ദ്രമാണ് വർക്കലയിൽ രൂപം കൊള്ളുന്നത്.

ടൂറിസം വകുപ്പിന്റെ കീഴിലുള്ള വർക്കലയിലെ സർക്കാർ ഗസ്റ്റ് ഹൗസ് പരിസരത്ത് മൂന്നേകാൽ ഏക്കർ സ്ഥലത്താണ് രംഗകലാ കേന്ദ്രം പണിക്കഴിപ്പിച്ചിരിക്കുന്നത്. 13,000 ചതുരശ്ര അടിയിലാണ് കേരളത്തനിമയിൽ രംഗകലാകേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള അവതരണവേദി, കളരിത്തറ, 2000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ചുവർചിത്രം, കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ആനപ്പള്ള ചുറ്റുമതിൽ, താമരക്കുളം, ആംഫിതിയേറ്റർ, ആമ്പൽകുളം, കാവ്, പാരമ്പര്യ കലകളെക്കുറിച്ചുള്ള കലാപഠനകേന്ദ്രം എന്നിവ പൂർത്തിയായി. കൺവെൻഷൻ സെന്റർ, ഓഡിറ്റോറിയം, ആയുർവേദ ചികിത്സാകേന്ദ്രം, ഓർഗാനിക്ക് ഗാർഡൻ, ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയവ ഭാവിയിൽ നിർമ്മിക്കും. 15 കോടിയാണ് നിർമ്മാണ ചെലവ്.

വിദേശികൾക്കും സ്വദേശികൾക്കും കേരളത്തിന്റെ തനതായ കലകൾ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യമുണ്ട്. പാരമ്പര്യ, ആധുനിക കലകളുടെ താരതമ്യപഠനത്തിനും അവസരമുണ്ട്. കേരളീയ വാസ്തുശൈലിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. അലങ്കാര തടിപ്പണികൾ, മ്യൂറൽ പെയ്ന്റിംഗ് എന്നിവയുമുണ്ട്. ഇന്ത്യയിലെ പ്രഥമ പൊതുമേഖലാ സംരംഭമായ ഈ കേന്ദ്രം ഭാവിയിൽ മറ്റു രാജ്യങ്ങളിലുള്ള സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പദ്ധതിയും ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വർക്കലയിലെ കലാകേന്ദ്രത്തിന്റെ ആശയത്തെ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ ഇരുന്നൂറോളം ആർക്കിടെക്റ്റ് വിദ്യാർത്ഥികൾ ഗവേഷണ വിഷയമാക്കിയിട്ടുണ്ട്. കൂടിയാട്ടത്തിന് പുറമേ, കേരളത്തിൽ നിന്നുള്ള കൂടുതൽ കലാരൂപങ്ങളെ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമവും രംഗകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിൽ വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡവലെപ്മെന്റ് കോർപ്പറേഷൻ വഴി നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് വർക്കലയിലെ രംഗകലാകേന്ദ്രം. ഹിന്ദുസ്ഥാൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. പ്രശസ്ത ആർക്കിടെക്റ്റ് ബി.സുധീറാണ് കലാകേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ ഏഴംഗ സമിതിക്കാണ് കലാകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. ബിശ്വനാഥ് സിൻഹ ഐ.എ.എസ്, സൂര്യ കൃഷ്ണമൂർത്തി, ബോസ് കൃഷ്ണമാചാരി, എ.മീര സാഹിബ്, കെ.എസ്.ശ്രീനിവാസ് ഐ.എ.എസ് എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളാണ്. വി.രാമചന്ദ്രൻ പോറ്റി എക്സിക്യൂട്ടീവ് ഡയറക്ടറായും ചുമതല വഹിക്കുന്നു.

കടയ്ക്കാവൂർ ജനമൈത്രി പോലീസ് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു

കടയ്ക്കാവൂർ ജനമൈത്രി പോലീസ് ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. വക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് ആണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

ജീവിതമാണ് എന്റെ ലഹരി എന്ന സന്ദേശം നൽകിക്കൊണ്ട് നൂറോളം യുവാക്കൾ നടത്തിയ കൂട്ടയോട്ടം കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ് വി ഫ്ലാഗ് ഓഫ് ചെയ്തു. എസ് ഐ മാഹിൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ എസ് ഐ ജയപ്രസാദ്, സിപിഒ ശ്രീനാഥ്, കായിക അധ്യാപകൻ ലിജിൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വക്കം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

ലോക ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കേന്ദ്രീകരിച്ചും ഓട്ടോ ഡ്രൈവേഴ്സ് റസിഡൻസ് അസോസിയേഷനുകളിലും നിരവധി ബോധവൽക്കരണ പരിപാടികളും റാലികളും സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക സഭയും ഞാറ്റുവേലചന്തയും

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക സഭയും ഞാറ്റുവേലചന്തയും

അഞ്ചുതെങ്ങ്: കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക സഭയും ഞാറ്റുവേലചന്തയും ഹരിതാമൃതത്തിൻ്റെ നേതൃത്വത്തിൽ നടന്ന വിപണനമേളയും,30/06/2022 രാവിലെ 10.30 ന് കൃഷി ഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാശ്രീരാമൻ പഞ്ചായത്ത് മെമ്പർ സജി കൃഷി അസിസ്റ്റൻറ് ഡയറക്ടർ നൗഷാദ് കൃഷി ഓഫീസർ സീമ അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ ലേജു, നിത്യ, ഹരുതാമൃതം CEO, ഡയറക്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

മെഡിസെപ്; ഉദ്ഘാടനം ലൈവ് സംപ്രേഷണം

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി മെഡിസെപ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും. താഴെ പറയുന്ന സോഷ്യൽ മീഡിയ ഹാന്റിലുകളിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.

Facebook :

https://www.facebook.com/PinarayiVijayan

https://www.facebook.com/CMOKerala

Youtube :

https://youtube.com/c/pinarayivijayan

https://youtube.com/c/CMOKerala

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. വികസന സെമിനാറിന്റെ ഉൽഘാടന കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജ ബീഗം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്എസ്.ഷീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത്ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻ മണി കണ്ഠൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഉദയ , എം.ഷിജു , ബീന രാജീവ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല, രാധിക പ്രദീപ്, അജിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് പദ്ധതി അവതരണം നിർവഹിച്ചു.

പ്ലാൻ കോഓർഡിനേറ്റർ അഫ്സൽ മുഹമ്മദ്, ഐ.എൻ.സി മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ദീൻ, ബി.ജെ.പി പ്രസിഡന്റ്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങി യവർ പങ്കെടുത്തു .