by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 20ന്ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരിക്കും. കെ പി ഓ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവനന്തപുരം റൂറൽ എസ് പി ജുവ്വനപുടി മഹേഷ് ഐ പി എസ്, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, അഡീഷണൽ എസ്പി എ പ്രദീപ്കുമാർ, ഡി വൈ എസ് പി മാരായ സി ബിനുകുമാർ, സന്തോഷ് കുമാർ ജി, കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്, സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ് ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ്, എസ് ഷമീർ, ഷിജു റോബർട്ട്, എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ, അനിൽ എ എം എന്നിവർ സംസാരിക്കും.
റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തും.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്. അഖില്‍ ഇന്ന് വൈകീട്ട് ട്വന്റി 20യില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ അഖില്‍ മാരാര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വത്തിനിടെ ബിജെപി ക്യാംപ് അഖില്‍ മാരാരെ സമീപിക്കുകയായിരുന്നു. ബിജെപി നടത്തിയ സര്‍വെയില്‍ കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്ന് ബിജെപി ക്യാംപ് അഖില്‍ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചു.

തുടര്‍ന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യില്‍ ചേരുകയെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനോട് അഖില്‍ മാരാര്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചിരുന്നത്. എന്നാല്‍ അഖിലിന്റെ വിജയസാധ്യത കണക്കിലെടുത്ത് സീറ്റ് ട്വന്റി20ക്ക് വിട്ടു നല്‍കിയേക്കുമെന്നാണ് വിവരം.

by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻ്റും സ്റ്റൈപൻ്റും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.സുധീർ ആവശ്യപ്പെട്ടു.
ഇടതു സർക്കാരിൻ്റെയും, എം എൽ എയുടേയും പട്ടികജാതി വഞ്ചനക്കെതിരെ പട്ടികജാതി മോർച്ച നടത്തിയ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സുധീർ. സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ല, പ്രഫഷണൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം, കേരളം കണ്ട ഏറ്റവും വലിയ ദലിത് വിരുദ്ദ സർക്കാരാണിത്, പട്ടികജാതി ക്ഷേമ പദ്ധതികൾ എല്ലാം അട്ടിമറിച്ചു, കഴിഞ്ഞ 8 വർഷം കൊണ്ട് പട്ടികജാതി ക്ഷേമത്തിന് വകയിരുത്തിയ 6458 കോടി രൂപ സർക്കാർ പാഴാക്കി, പട്ടിക ജാതി നിയമനങ്ങൾ നടക്കുന്നില്ല, സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കി, കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അട്ടിമറിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും ഉന്നയിച്ചു.
എസ് സി മോർച്ച ജില്ല പ്രസിഡൻ്റ് ശിവപ്രസാദ് അദ്ധ്യക്ഷനായി. ബിജെപി ജില്ല പ്രസിഡൻ്റ് റജികുമാർ, ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവൻ, ഇലകമൺസതീശൻ, വക്കം സുനിൽ കുമാർ, നിശാന്ത് വഴയില, റിജു, ടി.എൻ. സ്വരാജ്, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
പുരവൂർ ഗവ.എസ് വി യുപി സ്കൂളിലെ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാസ്ഥാപനവും സ്കൂൾ വാർഷിക ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി അവർകൾ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി സമാഹാരത്തിന്റെ പ്രകാശനവും സമ്മാനദാനവും നടന്നു. വൈസ് പ്രസിഡന്റ് പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു പ്രദീപ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് അഞ്ചു. ബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സി.എസ്, വാർഡ് മെമ്പർമാരായ വിനീത്.വി.എ നസീം, അൻവർഷ, ഹെഡ്മിസ്ട്രസ് ബിന്ദു കെ.ബി, എസ് എം സി ചെയർപേഴ്സൺ മഞ്ജു. എം, പിടിഎ പ്രസിഡണ്ട് രേവതി. സി, എം പി ടി എ പ്രസിഡന്റ് ശരണ്യ യു.എൻ, സീനിയർ അസിസ്റ്റന്റ് ശാലിനി. ഒ എന്നിവർ സന്നിഹിതരായിരുന്നു.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ കൊട്ടിയോട് രോഹിണി ഭവനിൽ വിജിത്ത് (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11:30 മണിയോടുകൂടിയായിരുന്നു അപകടം.
by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകൾക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകൾക്ക് മാത്രം രാവിലെ പത്തുമുതൽ രാത്രി 12വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്.
വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കർണാടകയിൽ രാവിലെ രാവിലെ പത്തു മുതൽ അർധരാത്രി 12വരെയും ബെംഗളൂരുവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണിവരെയുമാണ് ബാറുകൾക്ക് അനുമതി. കർണാടകയിൽ നാലു ലക്ഷം മുതൽ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാർ ലൈസൻസ് ഫീ. തമിഴ്‌നാട്ടിൽ 12 മണിക്കൂറാണ് ബാറുകളുടെ പ്രവർത്തന സമയമെന്നും മന്ത്രി പറഞ്ഞു.


Recent Comments