തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകവും നിറപുത്തരിയും

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകവും നിറപുത്തരിയും

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ ശ്രീരാമ പട്ടാഭിഷേകം ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 6ന് നടക്കും. ക്ഷേത്രത്തിലെ നിറപുത്തരി ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 6 മുതൽ നടക്കും.

പറക്കുളം കൂട്ടായ്മ രൂപീകരിച്ചു

പറക്കുളം കൂട്ടായ്മ രൂപീകരിച്ചു

കരവാരം പഞ്ചായത്ത് 19 വാർഡ് പറക്കുളത്ത്, വാർഡ് മെമ്പർ ജയേഷ് കടുവയിലിന്റെ നേതൃത്വത്തിൽ പറക്കുളം കൂട്ടായ്മ രൂപീകരിക്കുകയും യോഗം ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് ഭദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

വിശിഷ്ടാതിഥിയായി സിനിമ സീരിയൽ നടനും അധ്യാപകനുമായ സുൽജിത് പങ്കെടുത്തു. നാട്ടുകാരനും നാടൻ പാട്ട് കലാകാരനുമായ അജിത്ത് തോട്ടയ്ക്കാടിനെ അനുമോദിച്ചു. എസ്.ജഹ്ഫറുദീൻ, എസ്.പങ്കജാക്ഷക്കുറുപ്പ്, കെ.ദിലീപ് കുമാർ,ബി റ്റി.ജ്യോതി, റാഫിഷകടുവയിൽ, വി.മണികണ്ഠൻ, ജയശ്രീ ചാങ്ങാട്, റീന ചാങ്ങാട് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള അവാർഡ് വിതരണം, ചികിത്സാധന സഹായം, പഠനോപകരണ വിതരണങ്ങൾ എന്നിവയും നടന്നു.

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ഗ്രാമത്തിന് പുതു അനുഭവമായി. ഓഗസ്റ്റ് 1 മുതൽ 15 വരെ നീണ്ടുനിന്ന വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് ഇന്നലെ സമാപനമായത്.

​ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ റാലി നാടിന് ദൃശ്യവിരുന്നേകി. 1930 മുതലുള്ള അപൂർവ്വ ദേശീയ പത്രങ്ങളുടെ പ്രദർശനവും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദർശനവും ചരിത്രത്തെ അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി. നാലാം ക്ലാസിലെ കൊച്ചുകൂട്ടുകാർ തങ്ങളുടെ കൈപ്പത്തികൾ പതിപ്പിച്ച് തയ്യാറാക്കിയ ‘സ്വാതന്ത്ര്യവൃക്ഷം’ എക്സിബിഷനിലെ പ്രധാന ആകർഷണമായി. വിവിധ ദേശസ്നേഹ വേഷങ്ങളണിഞ്ഞ് കുരുന്നുകൾ എത്തിയതോടെ ആഘോഷം കൂടുതൽ മിഴിവുറ്റതായി.

ചടങ്ങുകൾക്ക് സ്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ, അധ്യാപകരായ രജനി, കൃഷ്ണരാജ്, റീന, ഷിജി, കാവേരി, അനീഷ്, ഷമീറ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ അബ്ദു ഹമീദ്, പി.ടി.എ പ്രസിഡന്റ് രജിത്ത്, എം.പി.ടി.എ പ്രസിഡന്റ് വീണ, പി.ടി.എ ഭാരവാഹികൾ തുടങ്ങി നിരവധി പേർ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റാലിയിൽ അണിനിരന്നു.

ഊരുപൊയ്ക ജംഗ്‌ഷനിൽ സ്വാതന്ത്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു

ഊരുപൊയ്ക ജംഗ്‌ഷനിൽ സ്വാതന്ത്യദിനാഘോഷപരിപാടി സംഘടിപ്പിച്ചു

ഊരുപൊയ്ക ജംഗ്‌ഷനിൽ നടന്ന സ്വാതന്ത്യദിനാഘോഷപരിപാടി ഐ എൻ ടി യു സി ദേശീയ വർക്കിഗ് കമ്മിറ്റി അംഗവും കെ പി സി സി മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഡോ: വി എസ് അജിത്ത് കുമാർ ഉദ്ഘാടനം ചെയ്ത് പതാകയർത്തി.

തുടർന്ന് ബ്രമ്മകുമാരീസ് ഇൻ ചാർജ് .വി കെ .സജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലി കൊടുത്തു. ഇടയ്‌ക്കോട് മണ്ഡലം പ്രസീഡന്റ് സരുൺ സ്വാഗതവും ഡി സി സി അംഗവും ഇടയേക്കാട് വില്ലേജ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ഊരു പൊയ്ക അനിൽ അദ്ധ്യക്ഷനുമായിരുന്നു.

മുദാക്കൽ മണ്ഡലം പ്രസിഡന്റ് ബദൂഷ, വാർഡ് മെമ്പർ വിജയൻ കോരാണി, രാജേന്ദ്രൻ, മുൻ മെമ്പർ സുഷമ ദേവി, എസ് എൻ ഡി പി സെക്രട്ടറ ഊരു പൊയ്ക കുട്ടപ്പൻ, ഐ എൻ ടി യു സി സംസ്ഥാന അംഗങ്ങൾ ആയ ശ്രീരംഗൻ, തോമസ്‌, രന്ദകുമാർ, പാണന്റമുക്ക് സലീം, ഇടയ്‌ക്കോട് വില്ലേജ് റസീഡൻസ് സഹകരണ സംഘം മെമ്പർ വിജയൻ എന്നിവർ സംസാരിച്ചു.

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.പ്രസിഡന്റ് ബാബു ചന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി എം എസ് ജയകുമാർ എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.