മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ;

മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ;

നേരെത്തെ മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം 2025 ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദി ആക്കികൊണ്ട് നടത്താൻ തീരുമാനിച്ചു. നേരെത്തെ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു പ്രധാന വേദി. എന്നാൽ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് ആവിശ്യങ്ങൾക്ക് വേണ്ടി ബോയ്സ് എച്ച് എസ് എസ് ഏറ്റെടുത്തതിനാൽ ആണ് ഗേൾസ് എച്ച് എസ് എസ് പ്രധാന വേദി ആകുന്നത്. കൂടാതെ നേരെത്തെ നിശ്ചയിച്ച വേദികൾക്ക് പകരമായി ആറ്റിങ്ങൽ സി എസ് ഐ സ്കൂൾ കൂടി എടുത്താകും മത്സരങ്ങൾ ക്രമികരിക്കുക എന്ന് ജനറൽ കൺവീനർ അറിയിച്ചു.

ജില്ല സ്കൂൾ കലോത്സവത്തിന് നിശ്ചയിച്ചിട്ടുള്ള വേദികൾ
1. വേദി 1 ground ഗേൾസ് സ്കൂൾ
2. വേദി 2 csi ground
3. വേദി 3 GMBHSS ബാസ്കറ്റ് ബോൾ കോർട്ട്
4. വേദി 4 csi bus ഷെഡ്
5. വേദി 5 csi hall
6. വേദി 6 ഗേൾസ് ഓഡിറ്റോറിയം
7. വേദി 7 room ഗേൾസ് സ്കൂൾ
8. വേദി 8 Lms lps
9. വേദി 9 Town ups
10. വേദി 10 diet ഓഡിറ്റോറിയം
11. വേദി 11 diet hall
12. വേദി 12 ലൈബ്രറി ഹോൾ മുനിസിപ്പാലിറ്റി/csi room
13. വേദി 13 deo ഹോൾ

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ തന്ത്രിമാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്‌ഐടി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ശബരിമലയിലെ പ്രവൃത്തികള്‍ തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്ന് തന്ത്രിമാര്‍ അറിയിച്ചു.

ശബരിമലയില്‍ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവര്‍ത്തനങ്ങളോ ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനിക്കുന്നത്. ഇതൊന്നും തന്ത്രിമാര്‍ തീരുമാനിച്ച് ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നതല്ല. ആചാരപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പങ്ങളും സ്വര്‍ണം പൂശാനും, വാതില്‍ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിരന്തരം വരുന്നയാള്‍, നേരത്തെ കീഴ് ശാന്തിയായി ജോലി ചെയ്ത ആള്‍, ബംഗളൂരുവിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തയാള്‍ എന്നീ നിലകളിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളത്. അതിനപ്പുറം മറ്റു ബന്ധങ്ങളോ, സാമ്പത്തിക ഇടപാടുകളോ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇല്ലെന്നും തന്ത്രിമാര്‍ അറിയിച്ചു. മഹസ്സര്‍ എഴുതി തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും, നയപരമായ കാര്യങ്ങളിലൊന്നും തന്ത്രിമാര്‍ ഇടപെടാറില്ലെന്നും കണ്ഠര് രാജീവരും കണ്ഠര് മോഹനരും മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), ഡി സുധീഷ് കുമാർ (ശബരിമലയിലെ മുൻ എക്സിക്യുട്ടീവ് ഓഫീസർ), കെ എസ് ബൈജു (മുൻ തിരുവാഭരണം കമ്മീഷണർ), എൻ വാസു (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറും), എ പത്മകുമാർ (ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്) എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് എസ്ഐടിയുടെ അന്വേഷണം പുരോ​ഗമിക്കുന്നത്.

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദര്‍ശന നിയന്ത്രണം ഉണ്ടാകും.

ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.

പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിങ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആന്റി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റ‌ൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ മൂന്ന്അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

മുദാക്കല്‍ പഞ്ചായത്തില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

മുദാക്കല്‍ പഞ്ചായത്തില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമചിത്രം വ്യക്തമായി. 22 വാര്‍ഡുകളിലായി 77 പേരാണ് മത്സരരംഗത്തുള്ളത്. വാര്‍ഡ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി എന്ന ക്രമത്തില്‍ 1) നെല്ലിമൂട്-അരുണ്‍ (ബിജെപി), ഗീത (കോണ്‍ഗ്രസ്), ബിന്ദു (സിപിഎം), കെ.എസ്.മധു (സ്വതന്ത്രന്‍). 2) വാസുദേവപുരം-ഉഷാകുമാരി (സിപിഎം), രേഖ അജികുമാര്‍ (ബിജെപി), സുകന്യ(കോണ്‍ഗ്രസ്). 3) താഴെ ഇളമ്പ-ദീപ (ബിജെപി), ബിന്ദു (കോണ്‍ഗ്രസ്), ഷീബ (സിപിഎം). 4) കല്ലിന്‍മൂട്-ആര്‍.എസ്.രജനി (കോണ്‍ഗ്രസ്), കെ.രമ്യ (സിപിഎം), എ.ടി.സിനി (ബിജെപി). 5) പള്ളിയറ-നിജ.എ.നായര്‍ (സിപിഐ), പി.എസ്.ഷിഗ്ദ (ബിജെപി), എം.സിന്ധുകുമാരി (കോണ്‍ഗ്രസ്). 6) അയിലം-മുരളി (സിപിഎം), എം.സജീവ് (കോണ്‍ഗ്രസ്), സജീവ് സുരേന്ദ്രന്‍ (ബിജെപി). 7) പിരപ്പന്‍കോട്ടുകോണം-ആര്‍.എസ്.വിജയകുമാരി (കോണ്‍ഗ്രസ്), എസ്.സുഭാഷ് (സിപിഎം), ടി.സുമ (ബിജെപി). 8) വലിയവിളമുക്ക്- ടി.ശ്രീനിവാസന്‍ (സിപിഎം), എന്‍.എസ്.സജു (ബിജെപി), എസ്.സുജാതന്‍ (കോണ്‍ഗ്രസ്). 9) പൊയ്കമുക്ക്- ഡി.ബാബുരാജന്‍ (ബിജെപി), എസ്.ഷംനാദ് (സ്വതന്ത്രന്‍), സുദര്‍ശനന്‍ (കോണ്‍ഗ്രസ്), വി.ഹരികുമാര്‍ (സിപിഎം). 10) മുദാക്കല്‍-എ.എസ്.അരുണ്‍ (സിപിഎം), കെ.മഹേഷ് (ബിജെപി), എം.എസ്.ശശിധരന്‍നായര്‍ (കോണ്‍ഗ്രസ്). 11) വാളക്കാട്-ജെ.അംബികയമ്മ (ബിജെപി), ബീന (സിപിഎം), സജീനഷെരീഫ് (കോണ്‍ഗ്രസ്), എച്ച്.സമീന ബീവി (സ്വതന്ത്ര). 12) ചെമ്പൂര്-അജിത (കോണ്‍ഗ്രസ്), ബിന്ദു (സിപിഎം), ആര്‍.എസ്.രാജി (ബിജെപി). 13) കട്ടിയാട്-അനിതാരാജന്‍ബാബു (കോണ്‍ഗ്രസ്), പി.സി.ജയശ്രീ (സിപിഎം), എം.ജി.പ്രീത (ബിജെപി). 14) കുരിയ്ക്കകം-എ.ചന്ദ്രബാബു (സിപിഎം), ബിജു (ബിജെപി), സുചേതകുമാര്‍ (കോണ്‍ഗ്രസ്). 15) തേമ്പ്രക്കോണം-ഡി.ദേവിക (സ്വതന്ത്ര), പി.പ്രമീള (കോണ്‍ഗ്രസ്), എ.എസ്.ഷൈജ (സിപിഐ), സിന്ധു (സ്വതന്ത്ര), എസ്.സിന്ധു (ബിജെപി). 16) ഊരുപൊയ്ക-അനൂപ്(സ്വതന്ത്രന്‍), എസ്.ബിജുകുമാര്‍ (സിപിഎം), വിഷ്ണുരവീന്ദ്രന്‍ (കോണ്‍ഗ്രസ്), വി.ഷൈനി (ബിജെപി). 17) ഇടയ്‌ക്കോട്-എല്‍.കലാദേവി (ബിജെപി), വീണ വിഷ്ണു (കോണ്‍ഗ്രസ്), ഡി.ശാലിനി (സിപിഎം), സജന (സ്വതന്ത്ര). 18) കോരാണി-ടി.അഖില്‍ (സിപിഎം), എ.അനീഷ് (സ്വതന്ത്രന്‍), എസ്.അനീഷ് (ബിജെപി), ഉമേഷ് മുരളീരാജ് (സ്വതന്ത്രന്‍), ജെ.മണിലാല്‍ (സ്വതന്ത്രന്‍), വിജയകുമാര്‍ (കോണ്‍ഗ്രസ്), പി.ശോഭ (സ്വതന്ത്ര). 19) കട്ടയില്‍ക്കോണം-അനു (ബിജെപി), ആര്‍.ശ്രീക്കുട്ടി (സിപിഎം), വി.ടി.സുഷമാദേവി (കോണ്‍ഗ്രസ്). 20) പണയില്‍ക്കട- ബീന (ബിജെപി), പി.എസ്.രമ്യ (സിപിഎം), ലീലാരാജേന്ദ്രന്‍ (കോണ്‍ഗ്രസ്), സതീജ (സ്വതന്ത്ര). 21) പരുത്തി-എസ്.അനി (സ്വതന്ത്രന്‍), കെ.ആര്‍.അഭയന്‍ (കോണ്‍ഗ്രസ്), നാസിമുദ്ദീന്‍ (സിപിഐ), എസ്.ഷിബു (ബിജെപി). 22) കൈപ്പറ്റിമുക്ക്-സി.അജികുമാര്‍ (ബിജെപി), എം.അനില്‍കുമാര്‍ (സിപിഐ), എസ്.മോഹനന്‍ (സ്വതന്ത്രന്‍), വിക്രമന്‍ (കോണ്‍ഗ്രസ്).

മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ;

തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവം പുനക്രമീകരിച്ചു

ആറ്റിങ്ങൽ: കലോത്സവം ഡിസംബർ 1 മുതൽ 5 വരെ. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദിയാവും. ആറ്റിങ്ങൽ ഡയറ്റ്, ടൗൺ യു.പി. സ്കൂൾ, സി.എസ്.ഐ. സ്കൂൾ, എൽ.എം.എസ്. എൽ. പി. സ്കൂൾ എന്നിവയാണ് മറ്റ് വേദികൾ. ഡിസംബർ 1 രചനമത്സരങ്ങൾ നടക്കും. ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.