by Midhun HP News | Nov 18, 2025 | Latest News, ജില്ലാ വാർത്ത
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
പൊതുവിഭാഗത്തിലുള്ളവർക്ക് അപേക്ഷാഫീസ് 1,800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 900 രൂപയുമാണ്. അപേക്ഷാഫീസ് നവംബർ 22 വരെ ഓൺലൈൻ വഴിയോ, വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ അടയ്ക്കാം.
അപേക്ഷകർ www.lbscentre.kerala.gov.in വഴി വ്യക്തിഗത അക്കാദമിക് വിവരങ്ങൾ നൽകി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യോഗ്യത സർട്ടിഫിക്കറ്റുകളും മറ്റു ആവശ്യപ്പെട്ട രേഖകളും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫീസ് അടച്ചവർ നവംബർ 24 നകം അപേക്ഷകൾ സമർപ്പിക്കണം. പ്രവേശന പരീക്ഷ നവംബർ 29 ന് തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തപ്പെടും. പരീക്ഷയുടെ അടിസ്ഥാനത്തിൽ LBS ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം ഒരു കേന്ദ്രികൃത അലോട്ട്‌മെന്റിലൂടെയാകും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 2560362, 2560363, 2560364.


by Midhun HP News | Nov 18, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരരുടെ വൈറ്റ് കോളര്‍ മൊഡ്യൂള്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ആക്രമണം എന്ന് റിപ്പോര്‍ട്ട്. അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളാണ് ലക്ഷ്യമിട്ടത്. പരമാവധി നാശം വരുത്തുക ലക്ഷ്യമിട്ട് തിരക്കേറിയ സ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ആക്രമണത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതി. ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കുന്നു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലിനെതിരെ ഇത്തരത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇന്നലെ അറസ്റ്റിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. വൈറ്റ് കോളര്‍ മൊഡ്യൂള്‍ നടത്തിയ ആക്രമണ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കാളിത്തമുണ്ടെന്നും എന്‍ഐഎ സൂചിപ്പിച്ചു.
ചാവേറായ ഉമര്‍ നബി ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നോ എന്നും എന്‍ഐഎ സംശയിക്കുന്നുണ്ട്. അതിനിടെ, അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ഭീകര സംഘടനയായ ലഷ്‌കര്‍ എ തയ്ബയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഷഹീന്‍ രണ്ടു കൊല്ലം സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തുര്‍ക്കിക്ക് പുറമെ മാലദ്വീപിലേക്കും ഷഹീന്‍ യാത്ര ചെയ്തിട്ടുണ്ട് എന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.


by Midhun HP News | Nov 18, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
by Midhun HP News | Nov 18, 2025 | Latest News, ജില്ലാ വാർത്ത
മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികൾ
by Midhun HP News | Nov 18, 2025 | Latest News, ജില്ലാ വാർത്ത
മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ
by Midhun HP News | Nov 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയുടെ മാനദണ്ഡം.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളിലും അതേ രീതിയില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.


Recent Comments