വേലായുധൻ നായർ (89) നിര്യാതനായി
കടുവയിൽ സൊസൈറ്റി ജങ്ഷന് സമീപം മോഹന വിലാസത്തിൽ വേലായുധൻ നായർ (89) നിര്യാതനായി
കടുവയിൽ സൊസൈറ്റി ജങ്ഷന് സമീപം മോഹന വിലാസത്തിൽ വേലായുധൻ നായർ (89) നിര്യാതനായി
വർക്കല ശിവഗിരി മഠത്തിലെ ശാരദാ- ദേവിയക്ക് പുതുതായി നിർമ്മിച്ച തിരുവാഭരണം കൈമാറി. ആറ്റിങ്ങലിലെ പ്രശസ്ത ജൂവലറി ഗ്രൂപ്പായ ആദിത്യ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ പ്രദീപ് ദേശപാലൻ്റെ സഹോദരൻ സജീവ് ദേശപാലനിൽ നിന്ന് ശ്രീമദ് വിശാലനന്ദസ്വാമികൾ, ശ്രീമദ് ഹംസതീർത്ഥ സ്വാമി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് 110 പവൻ തൂക്കം വരുന്ന 916 പരിശുദ്ധ തിരുവാഭരണം കൈമാറിയത്. ഗുരുദേവ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മാറ്റി ശാരദാ ദേവിക്ക് തിരുവാഭരണം നിർമ്മിക്കാൻ തീരുമാനിക്കുകയും അത് നിർമ്മിക്കാൻ അവർ ആദിത്യ ജുവലറി തിരഞ്ഞെടുക്കുകയായിരുന്നു.
സ്വാമിമാർ ഏറ്റുവാങ്ങിയ – തിരുവാഭരണം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ്റ് ബ്രഹ്മശീ സച്ചിദാനന്ദ സ്വാമി, ജനറർ സെക്രട്ടറി ശ്രീമദ് ശുഭാന്ഗാനന്ദ സ്വാമി, ശ്രീമദ് ബോധി തീർത്ഥ സ്വാമി, ട്രെഷറർ ശ്രീമദ് ശാരദാനന്ദസ്വാമി, തീർത്ഥാടന സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമി, തീർത്ഥാടന ജോയിന്റ് സെക്രട്ടറി ശ്രീമദ് വിരജാനന്ദ സ്വാമി എന്നിവർക്ക് വർക്കല ശിവഗിരി മഠത്തിൽ വെച്ച് കൈമാറി. ചടങ്ങിൽ ആദിത്യ ഗ്രൂപ്പിലെ അംഗങ്ങളും മാനേജർ കൃഷ്ണനുണ്ണി, സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. കടയ്ക്കാവൂർ പഞ്ചായത്തിലെ കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീഹരി (14) എന്ന കുട്ടി കളിയ്ക്കിടയിൽ അപകടം പറ്റി തലയ്ക്ക് പരുക്കേറ്റു ചികിത്സയിലാണ്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റുമാണ്. എത്രയും പെട്ടന്നു തന്നെ സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് സർജറിയ്ക്കായുള്ള വലിയ ഒരു തുക താങ്ങാവുന്നതിനുമപ്പുറമാണ്. അമ്മയും സഹോദരിയും മാത്രമുള്ള കുടുബമാണ് കുട്ടിയുടേത്. ബാങ്ക് വിവരങ്ങൾ താഴെ കൊടുക്കുന്നു.
A/C No: 99980106527638
Bank Name: Fedaral Bank Ltd
Branch: Alamcode
IFSC Code: FDRL0002038
GPAY No: 9745017668
ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യചെയ്ത സാബുവിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. ബാങ്കിന് മുന്നിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധം നടക്കുകയാണ്. സാബു ബാങ്കിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്ന് ബന്ധു സണ്ണി ട്വന്റി ഫോറിനോട് പറഞ്ഞു. അതിൽ 14 ലക്ഷം രൂപ ബാങ്ക് തിരികെ നൽകിയെന്നും ഭാര്യയുടെ ചികിത്സക്കായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇന്നലെ രാവിലെയും സാബു ബാങ്കിൽ എത്തിയിരുന്നു എന്നാൽ പണം നൽകാതെ ബാങ്കിലെ ജീവനക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതേ തുടർന്ന് തുടര്‍ന്ന് ജീവനക്കാരുമായി സാബു തർക്കത്തിലേർപ്പെട്ടിരുന്നു. ബാങ്കിൽ പ്രശ്നം ഉണ്ടാക്കിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു ആരോപിച്ചു.
ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. തൊടുപുഴയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായിട്ടാണ് സാബു പണം തിരികെ ചോദിച്ചിരുന്നത്. എന്നാൽ പണം ചോദിച്ചെത്തിയ സാബുവിനെ പലതവണ ജീവനക്കാർ പറഞ്ഞയക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ആത്മഹത്യ. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്.പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.
ബാലരാമപുരം: ബാര്‍ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി, വഴിമുക്കിലെ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ വ്യക്തി ആരംഭിച്ച ബാറിനെതിരെ വഴിമുക്ക് ജനകീയ സമരസമിതി നടത്തുന്ന അനിഞ്ചിത കാല സമരം നൂറാം ദിനം പിന്നിട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ജനവാസ മേഖലയില്‍ ആരാധനാലയത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ബാര്‍ അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും അധികൃതരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് ലൈസന്‍സ് കരസ്ഥമാക്കിയതെന്നും സർക്കാർ ബാറിന് ലൈസൻസ് നൽകിയ നടപടി പരിശോധിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.
നാടിനെ നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ വരും ദിവസങ്ങളിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.
നൂറാം ദിനത്തിൽ നടന്ന പ്രതിക്ഷേധ സംഗമം വഴിമുക്ക് മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ്
പി.നസീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹക്കീം, എസ് വൈ എസ് സംസ്ഥാന സമിതി അംഗം സുധീർ വഴിമുക്ക്, ഐ എൻ ടി യു സി ജില്ലാ ട്രഷർ സെയ്യദലി, മുഹമ്മദ് അനസ്, നൂറുൽ അമീൻ,മുഹ്സിൻ എന്നീവർ പ്രസംഗിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ എം എ പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്ക് നേടി ശ്രീലക്ഷ്മി കെ.ബിനു. കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥിനിയാണ്. കലാപരിശീലകനും തെയ്യം കലാകാരനുമായ (രാമനാഥ ക്ഷേത്രകലാസമിതി, ആറ്റിങ്ങൽ) അയ്യപ്പൻ കലാസാഹിതിയുടെയും കലാദേവിയുടെയും മകളാണ് ശ്രീലക്ഷ്മി.
Recent Comments