ഗതാഗത അറിയിപ്പ്

ഗതാഗത അറിയിപ്പ്

ചിറയിന്‍കീഴ്: നിര്‍മ്മാണം പുര്‍ത്തിയായ ചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ഭാരപരിശോധന നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം രാത്രി (27.10.25) മുതല്‍ ബുധനാഴ്ച്ച രാത്രി 10 മണിവരെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി റോഡ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഭാരപരിശോധനയ്ക്കായി പാലം പുര്‍ണ്ണമായും അടച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇതിനായി എല്ലാപേരും സഹരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ; പിഎം ശ്രീയില്‍ പിന്നോട്ടില്ല

നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ; പിഎം ശ്രീയില്‍ പിന്നോട്ടില്ല

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ആരായാന്‍ സിപിഎം വിസമ്മതിച്ചാല്‍ നാലു മന്ത്രിമാരും രാജിവയ്ക്കണമെന്ന ധാരണയാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ ഉണ്ടായത്. അതേസമയം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീര്‍പ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.

ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പര്‍ മുറിയില്‍ വൈകിട്ട് 3.30 മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാര്‍മികതയും ചൂണ്ടിക്കാട്ടി.പിന്നാലെ, സിപിഐ മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.

രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും

രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.

രാജ്യാന്തര സർവീസുകൾ: 300 പ്രതിവാര എടിഎമ്മുകളിൽനിന്ന് 326 ആയി കൂടും- 9% വർധന.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.

രാജ്യാന്തര സർവീസുകൾ: 300 പ്രതിവാര എടിഎമ്മുകളിൽനിന്ന് 326 ആയി കൂടും- 9% വർധന.

പ്രതിവാര സർവീസുകൾ:

അബുദാബി – 66
ഷാർജ – 56
ദമ്മാം – 28
കുവൈത്ത് – 24
മാലദ്വീപ്– 24
ദുബായ് – 22
മസ്കത്ത് – 22
ക്വലാലംപുർ – 22
ദോഹ – 20
സിങ്കപ്പുർ – 14
ബഹ്‌റൈൻ – 10
കൊളംബോ – 08
റിയാദ് – 06
ഹാനിമാധൂ – 04

ബെംഗളൂരു – 92
ഡൽഹി – 84
മുംബൈ – 70
ചെന്നൈ – 42
ഹൈദരാബാദ് – 28
നവി മുംബൈ – 28
കൊച്ചി – 26
ട്രിച്ചി – 12
കണ്ണൂർ – 10
പുണെ – 08
മംഗളൂരു – 06

സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ ആദ്യ കളരിപ്പയറ്റ് സ്വർണം സ്വന്തമാക്കി ഗോപിക

സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ ആദ്യ കളരിപ്പയറ്റ് സ്വർണം സ്വന്തമാക്കി ഗോപിക

തിരുവനന്തപുരം: പത്തിൽ ഒരു മാർക്കു കിട്ടിയ കുട്ടി പരീക്ഷയിൽ തോൽക്കുമെന്ന് ഉറപ്പ്. അങ്ങനെ തോറ്റ പരീക്ഷ വീണ്ടും വീണ്ടുമെഴുതി മെയ്യ് കണ്ണാക്കിയാണു കരമന ജിജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ഗോപിക എസ്.മോഹൻ സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ ആദ്യ കളരിപ്പയറ്റ് സ്വർണം സ്വന്തമാക്കിയത്.

സീനിയർ പെൺകുട്ടികളുടെ ‘ചുവടുകൾ’ മത്സരത്തിലാണു തിരുവനന്തപുരം മൊട്ടമൂട് മിന്നൂട്ടി ഭവനിൽ മോഹനകുമാറിന്റെയും സജിതയുടെയും മകൾ ഗോപിക സ്വർണം നേടിയത്. മുൻപു നേമം ജിയുപിഎസിൽ പഠിക്കുമ്പോഴാണു ഗോപികയുടെ കളരി വര മാറ്റിയ മത്സരം നടക്കുന്നത്.ചെറുതായി കളരിപ്പയറ്റ് പഠിച്ചിരുന്ന ഗോപിക സ്കൂളിൽ നടന്ന മത്സരത്തിൽ അവസാനക്കാരിയായി– പത്തിൽ ഒരു മാർക്ക്. മത്സരം കണ്ട ഗുരുക്കൾ ഡോ. എസ്. മഹേഷ് ഗോപികയെ കളരിപ്പയറ്റിന്റെ വിശാല ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 8 വർഷമായി നേമത്തെ അഗസ്ത്യം കളരിയിൽ പഠനം.

എന്താണു കളരി പഠിച്ചതു കൊണ്ടുള്ള ഗുണം? ചോദ്യത്തിനു ഗോപികയുടെ ‘ബോൾഡായ’ ഉത്തരം: ‘ആത്മവിശ്വാസം കൂടി. ആരോടും എതിർത്തു പറയാൻ പറ്റില്ലെന്നാണു പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. പക്ഷേ, എനിക്കു കൃത്യമായി ‘നോ’ പറയാൻ പറ്റും. അതു കളരിപ്പയറ്റ് തന്ന ശക്തിയാണ്’. കളരിപ്പയറ്റിൽ സീനിയർ വിഭാഗം ഓവറോൾ കിരീടം കണ്ണൂർ നേടി . ആൺ, പെൺ വിഭാഗങ്ങളിലായി 3 സ്വർണമുൾപ്പെടെ 29 പോയിന്റോടെയാണു കണ്ണൂരിന്റെ നേട്ടം.

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ഇതിനായുള്ള ചുമതല നൽകി. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകളിലെ ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് തീരുമാനം. കാരുണ്യയാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എംഡിഎംഎ വാങ്ങിയെന്ന സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. ആലുവയിലെ ചങ്ക്‌സ് ഡ്രൈവേഴ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്

ഇത് വാർത്തയായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. വാട്‌സാപ്പ് സന്ദേശം കൃത്യമായി പരിശോധിക്കും. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചോ, ഉണ്ടെങ്കിൽ എവിടെ നിന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കും. എക്‌സൈസിനെ കൂടി ഉൾപ്പെടുത്തിയാകും പരിശോധനയെന്നും മന്ത്രി പറഞ്ഞു.

സവർക്കറും ഹെഡ്ഗേവാറും പാഠ്യപദ്ധതിയുടെ ഭാഗമാകും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാകും; കെ. സുരേന്ദ്രൻ

സവർക്കറും ഹെഡ്ഗേവാറും പാഠ്യപദ്ധതിയുടെ ഭാഗമാകും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാകും; കെ. സുരേന്ദ്രൻ

‘ദേശീയ വിദ്യാഭ്യാസ നയം നടപ്പാകുമല്ലോ. നിങ്ങൾ വി.ഡി. സവർക്കർ രാജ്യദ്രോഹിയെന്ന് പറയുന്നു, ശരിയല്ല. എത്രയോ പതിറ്റാണ്ടുകൾ ആൻഡമാനിൽ തടവിൽ കഴിഞ്ഞ വി.ഡി. സവർക്കറെ നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ദ്രോഹിക്കുന്നു, ഞങ്ങൾ പഠിപ്പിക്കും. ഹെഡ്ഗേവാർ, ദീൻ ദയാൽ ഉപാധ്യായ… അവരൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്റുവിന്‍റെയും ഇന്ദിര ഗാന്ധിയുടെയും മാത്രം ചരിത്രം പഠിച്ചാൽ മതി എന്നാണോ? കാര്യങ്ങൾ ശരിയായ നിലയിൽ പഠിക്കണം, അതിനുള്ള സംവിധാനങ്ങളുണ്ടാകും. ഇഷ്ടമില്ലാത്തവർ പഠിക്കേണ്ട.’ കെ. സുരേന്ദ്രൻ പറഞ്ഞു.

കേരളം ഒരു പ്രത്യേക രാജ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്. ഇത് നടപ്പാകും, നടപ്പാക്കേണ്ടിവരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അത് നേരത്തെ മനസ്സിലായി. പിണറായി വിജയന് മനസ്സിലായി എന്ന് വിചാരിക്കുന്നു. കരിക്കുലം പരിഷ്കരണത്തിലും ഇടപെടാൻ സാധിക്കും. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാം -സുരേന്ദ്രൻ പറഞ്ഞു.

സി.പി.ഐയെ പോലെ ഇത്രയും നിലപാടില്ലാത്ത ഒരു പാർട്ടി ഈ രാജ്യത്തുണ്ടോ? സി.പി.ഐ എപ്പോഴും കുരയ്ക്കും, പക്ഷേ കടിക്കില്ല. സി.പി.ഐക്കുള്ള ഏറ്റവും വലിയ ഗുണം അതാണ്. ബിനോയ് വിശ്വം എന്തെല്ലാം പറഞ്ഞു.സി.പി.ഐ പറഞ്ഞു, മാവോയിസ്റ്റ് വേട്ട നടപ്പാവില്ലെന്ന്. മാവോയിസ്റ്റുകളെ എല്ലാ വർഷവും ഇവിടെ വെടിവെച്ച് കൊല്ലുകയാണ്. സി.പി.ഐ പറഞ്ഞു പൂരം കലക്കി, ഉടൻ നടപടിയെടുക്കണം, അജിത് കുമാറിനെ മൂക്കിൽ കയറ്റണം. അജിത് കുമാർ അതാ അവിടെ ഇരിക്കുന്നു. -കെ. സുരേന്ദ്രൻ പരിഹസിച്ചു.