by Midhun HP News | Nov 14, 2025 | Latest News, കായികം, ജില്ലാ വാർത്ത
കൊല്ക്കത്ത: ഈഡന് ഗാര്ഡന്സില് നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ഒന്പത് ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 62 റണ്സ് എന്ന നിലയിലാണ് ആതിഥേയര്. ഓപ്പണര്മാരായ റയാന് റിക്കിള്ട്ടന്റെയും എയ്ഡന് മാര്ക്രത്തിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുംറയ്ക്കാണ് രണ്ടു വിക്കറ്റും. എയ്ഡന് മാര്ക്രം 31 റണ്സും റയാന് റിക്കിള്ട്ടന് 23 റണ്സും നേടി. ബുംറയുടെ ബൗളിങില് പകച്ച ദക്ഷിണാഫ്രിക്ക സിറാജിനെ ആദ്യ മൂന്നോവറില് തന്നെ 25 റണ്സ് അടിച്ചു.
ദക്ഷിണാഫ്രിക്കന് ടീമില് പരിക്കേറ്റ പേസ് ബോളര് കഗിസോ റബാഡ കൊല്ക്കത്തയില് കളിക്കാനിറങ്ങില്ല. പകരക്കാരനായി കോര്ബിന് ബോഷ് ടീമിലെത്തി. ഇന്ത്യന് ടീമില് നിതീഷ് കുമാര് റെഡ്ഡിക്കു പകരം വിക്കറ്റ് കീപ്പര് ഋഷഭ് പന്ത് തിരിച്ചെത്തി. നാല് സ്പിന്നര്മാരാണ് ഇന്ത്യന് നിരയിലുള്ളത്. അക്ഷര് പട്ടേല്, കുല്ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന് സുന്ദര് എന്നിവര് കളിക്കും.
ഇന്ത്യ പ്ലേയിങ് ഇലവന് യശസ്വി ജയ്സ്വാള്, കെഎല് രാഹുല്, ശുഭ്മന് ഗില് (ക്യാപ്റ്റന്), വാഷിങ്ടന് സുന്ദര്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്, അക്ഷര് പട്ടേല്, കുല്ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന് എയ്ഡന് മാര്ക്രം, റയാന് റിക്കിള്ട്ടന്, വിയാന് മുള്ഡര്, ടെംബ ബാവുമ, ടോണി ഡെ സോര്സി, ട്രിസ്റ്റന് സ്റ്റബ്സ്, കൈല് വെരെയ്ന്, മാര്കോ യാന്സന്, കോര്ബിന് ബോഷ്, സിമോണ് ഹാര്മര്, കേശവ് മഹാരാജ്.ആദ്യ 2 ദിവസങ്ങളില് സ്വിങ്ങും ബൗണ്സുമായി പേസ് ബോളര്മാരെ സഹായിക്കുന്നതാണ് ഈഡന് ഗാര്ഡന്സിന്റെ ചരിത്രം. തുടര്ന്ന് പിച്ച് സ്പിന്നര്മാര്ക്ക് അനുകൂലമാകും. ഈഡനില് നടന്ന കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളില് 85 വിക്കറ്റുകളും നേടിയത് പേസര്മാരാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരാനായാല് ലോക ടെസ്റ്റ് ചാംപ്യന്ഷിപ് പോയിന്റ് പട്ടികയില് ശ്രീലങ്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. അഞ്ചാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.


by Midhun HP News | Nov 14, 2025 | Latest News, കായികം, ജില്ലാ വാർത്ത
ന്യൂഡല്ഹി: 2026 ഐപിഎല് സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര് 16ന് അബുദാബിയില് നടക്കും.കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ല് ദുബായ് വേദിയായപ്പോള് കഴിഞ്ഞ വര്ഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്.
മുന് മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിര്ത്താനും വിടുതല് നല്കാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകള് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമര്പ്പിക്കണം. അതിനുശേഷം രജിസ്റ്റര് ചെയ്ത കളിക്കാരുടെ പട്ടികയില്നിന്ന് ആദ്യം ഷോട്ട്ലിസ്റ്റും പിന്നീട് അന്തിമ പട്ടികയും തയാറാക്കും. അതിനുശേഷവും ലേലത്തിന് ഒരാഴ്ച മുമ്പുവരെ ടീമുകള്ക്ക് പരസ്പരധാരണയില് കളിക്കാരെ കൈമാറാം. ലേലത്തിനുശേഷം ഐപിഎല്ലിന് ഒരു മാസം മുമ്പുവരെയും അതിനുള്ള അവസരമുണ്ടാവും. എന്നാല്, പുതിയ ലേലത്തില് വാങ്ങുന്നവരെ കൈമാറാനാവില്ല. 2026 മാര്ച്ച് 15 മുതല് മേയ് 31 വരെയാണ് ഐപിഎല് നടക്കുകയെന്നാണ് വിവരം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്കൂള് അര്ധവാര്ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര് 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്ത്തിയാക്കാനാണ് ധാരണ. 23ന് സ്കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര് സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള് സ്കൂള് തുറന്നശേഷം ജനുവരി ഏഴിനുനടക്കും.
ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന് മന്ത്രി വി ശിവന്കുട്ടിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ധാരണയായത്.അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് രണ്ടുഘട്ടമായി പരീക്ഷ നടത്താന് ആലോചനയുണ്ടായിരുന്നു. എന്നാല്, അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്ഥികളില് മാനസികസമ്മര്ദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലിനെത്തുടര്ന്നാണ് പരീ്ക്ഷ ഒറ്റഘട്ടമായി നടത്താനുള്ള തീരുമാനമെടുത്തത്.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
ഡല്ഹി: ഡല്ഹിയിലെ ചെങ്കോട്ടയില് സ്ഫോടനം നടത്തിയ ഭീകരന് ഡോക്ടര് ഉമര് മുഹമ്മദ് എന്ന ഉമര് ഉന് നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്ത്തു. ദക്ഷിണ കശ്മീരിലെ പുല്വാമയിലുള്ള ഡോക്ടര് ഉമര് നബിയുടെ വീട് സ്ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച് തകര്ക്കുകയായിരുന്നുവെന്നാണ് സേന അറിയിച്ചത്. ഇന്ത്യയില് ഭീകരപ്രവര്ത്തനം നടത്തുന്നവര്ക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സുരക്ഷാസേന അറിയിച്ചു.
ഡല്ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഫരീദാബാദിലെ അല് ഫലാഹ് മെഡിക്കല് കോളജിലെ ഡോക്ടറാണ് ഉമര് നബി. ഡല്ഹിയിലെ ചെങ്കോട്ടയില് സ്ഫോടകവസ്തുക്കള് നിറച്ച ഹ്യൂണ്ടായ് ഐ20 കാറില് എത്തിയ ഉമര് നബി തിരക്കേറിയ റോഡില് വെച്ച് സ്ഫോടനം നടത്തുകയായിരുന്നു. ഡിഎന്എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര് നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില് 13 പേരാണ് മരിച്ചത്. 20 ലേറെ പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനം ആസൂത്രണം ചെയ്തതിന് ഉമര് നബിയുടെ സഹപ്രവര്ത്തകരായ ഡോക്ടര്മാരായ ഷഹീന് സയീദ്, മുസമ്മില് ഷക്കീല് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടകവസ്തു നിര്മ്മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.


by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുദാക്കലിൽ അമ്മയ്ക്കും മകൾക്കും അടുക്കള കാര്യമല്ല, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തും ആണ്. അമ്മയും മകളും സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നതോടെയാണ് ശ്രദ്ധേയരാകുന്നത്.
അവനവഞ്ചേരി ലീലാസദനത്തിൽ ലീലാ രാജേന്ദ്രനും മകൾ ലിഷാ രാജും യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്. ലീലാ രാജേന്ദ്രൻ മുദാക്കൾ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ലീല രാജേന്ദ്രൻ നേരത്തെ രണ്ടു തവണ ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. ലീലയുടെ മകൾ ലിഷാ രാജ് മുദാക്കൽ ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ലിഷ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്നു.
അമ്മ ഗ്രാമപഞ്ചായത്തിൽ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോൾ മകൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുകയാണ്.
by Midhun HP News | Nov 13, 2025 | Latest News, ജില്ലാ വാർത്ത
ജോലിയില് നിന്ന് വിരമിച്ചാലും റിട്ടയര്മെന്റ് ലൈഫ് സാമ്പത്തിക ബുദ്ധിമുട്ടുകള് ഒന്നും ഇല്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന് സാധിക്കുമെന്ന് ചിന്തിക്കാത്തവര് ചുരുക്കമായിരിക്കും. ഇതിന് ജോലിയില് ഉണ്ടായിരിക്കുമ്പോള് തന്നെ മികച്ച നിക്ഷേപങ്ങള് തെരഞ്ഞെടുക്കുക എന്നതാണ് നല്ല തീരുമാനം. അങ്ങനെ ചിന്തിക്കുമ്പോള് സ്വീകരിക്കാവുന്ന ഒരു നല്ല മാര്ഗമാണ് സര്ക്കാര് പിന്തുണയോടെ പ്രവര്ത്തിക്കുന്ന റിട്ടയര്മെന്റ് സേവിംഗ്സ് പ്ലാനായ നാഷണല് പെന്ഷന് സിസ്റ്റം (NPS). പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എന്പിഎസ് കൈകാര്യം ചെയ്യുന്നത്.
ഇതൊരു ദീര്ഘകാല പദ്ധതിയാണ്. ജോലിയില് ഉള്ളപ്പോള് തന്നെ നിശ്ചിത തുക എന്പിഎസിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നാല് വിപണിയുമായി ബന്ധപ്പെട്ട ഇക്വിറ്റി, കോര്പ്പറേറ്റ് ഡെറ്റ് അല്ലെങ്കില് സര്ക്കാര് സെക്യൂരിറ്റികള് എന്നിവയിലൂടെ നിക്ഷേപം വളരും. 60 വയസ്സ് പൂര്ത്തിയാവുമ്പോള് ഈ മൊത്തം കോര്പ്പസിന്റെ 60 ശതമാനം വരെ പിന്വലിക്കാം. ഇത് നികുതി രഹിതമാണ്. എന്നാല് ബാക്കി 40 ശതമാനം പ്രതിമാസ പെന്ഷന് നല്കുന്ന ഒരു ആന്വിറ്റി വാങ്ങാന് ഉപയോഗിക്കണം.
സെക്ഷന് 80C യുടെ ഭാഗമായി സെക്ഷന് 80CCD(1) പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള സംഭാവനകള്ക്ക് കിഴിവ് ലഭിക്കും. മാത്രമല്ല, സെക്ഷന് 80CCD(1B) പ്രകാരം 50,000 രൂപയുടെ അധിക കിഴിവും ഉറപ്പാക്കാം. ഇത് പ്രതിവര്ഷം ആകെ 2 ലക്ഷം രൂപ കിഴിവ് നല്കുന്നു. തൊഴിലുടമകള് നല്കുന്ന സംഭാവനകള്ക്കും sk£³ 80CCD(2) പ്രകാരം കിഴിവ് ലഭിക്കും.
ഉദാഹരണത്തിന് 30-ാം വയസ്സ് മുതല് എന്പിഎസില് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന് തുടങ്ങി എന്ന് കരുതുക. 60 വയസ്സാവുമ്പോള് നിക്ഷേപിച്ച മൊത്തം തുക 18 ലക്ഷമായിരിക്കും. എന്പിഎസിന്റെ ഇക്വിറ്റി-ഡെറ്റ് മാര്ഗത്തിലൂടെ കോര്പ്പസ് കണക്കാക്കുകയാണെങ്കില് വാര്ഷിക വരുമാനം ഏകദേശം 10 ശതമാനമായിരിക്കും. അങ്ങനെ വരുമ്പോള് വിരമിക്കുമ്പോള് ലഭിക്കുന്ന കോര്പ്പസ് ഏകദേശം 1.13 കോടി രൂപയായിരിക്കും. ഈ തുകയുടെ 60 ശതമാനം അതായത് ഏകദേശം 68 ലക്ഷം രൂപ വരെ പൂര്ണ്ണമായും നികുതി രഹിതമായി പിന്വലിക്കാം. ബാക്കി 40 ശതമാനം ഏകദേശം 45 ലക്ഷം രൂപ, ഒരു ആന്വിറ്റി വാങ്ങാന് ഉപയോഗിക്കണം.
വാര്ഷികമായി ആന്വിറ്റി 6 ശതമാനം ലാഭിക്കുകയാണെങ്കില്, ജീവിതകാലം മുഴുവന് ഏകദേശം 22,000 രൂപ മുതല് 23,000 രൂപ വരെ പ്രതിമാസ നിരക്കില് പെന്ഷന് നേടാം. എന്നാല് നിക്ഷേപം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല് അപകട സാധ്യതയും നിലനില്ക്കുന്നുണ്ട്.


Recent Comments