5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പഠനത്തിന് ശേഷം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സർക്കാർ സ്‌കോളര്‍ഷിപ്പ് നൽകുന്നു. കണക്റ്റ്‌ ടു വര്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിയായ ‘പ്രജ്വല’ പ്രകാരം ഒരു വര്‍ഷത്തേക്ക് പ്രതി മാസം 1000 രൂപ വീതം നൽകും. പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്ലസ് ടൂ/വി എച്ച് എസ് സി/ഐ ടി ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിന് ശേഷം വിവിധ സ്‌കിൽ കോഴ്സുകൾ പഠിക്കുന്നവരോ,മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയവർക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

നിബന്ധനകൾ

അപേക്ഷകൻ കേരള സംസ്ഥാനതാമസക്കാരനോ താമസക്കാരിയോയിരിക്കണം.

കുടുംബ വാർഷിക വരുമാനം ₹1,00,000/- കവിയരുത്.

അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

കേരള സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ,അംഗീകൃത സർവകലാശാലകൾ / ഡീംഡ് സർവകലാശാലകൾ,UPSC, സംസ്ഥാന PSC, സർവീസ് സെലക്ഷൻ ബോർഡ്, സൈന്യം, ബാങ്ക്, റെയിൽ‌വേ, പൊതു മേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഈ സ്ഥാപനങ്ങളിലേതെങ്കിലും വഴി പരിശീലനം നേടുകയോ പരീക്ഷകൾക്ക് തയ്യാറാകുകയോ ചെയ്യുന്നവർ ആയിരിക്കണം.

മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അർഹതയില്ല.

ഒരു വ്യക്തിക്ക് പരമാവധി 12 മാസം മാത്രം സഹായം ലഭിക്കും.

അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.

സഹായം ബാങ്ക് അക്കൗണ്ട് (DBT) മുഖേന നേരിട്ട് ലഭിക്കും.

പരിശീലന കേന്ദ്രം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്.

അപേക്ഷാ രീതി
അപേക്ഷ eemployment.kerala.gov.in പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കണം.

അപേക്ഷകളുടെ പരിശോധന ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിൽ നടക്കും.

പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ആയിരിക്കും.

പാലക്കാട് നടന്ന ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ  മികച്ച വിജയം നേടി വിസ്മയ് ദേവ് പി

പാലക്കാട് നടന്ന ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച വിജയം നേടി വിസ്മയ് ദേവ് പി

പാലക്കാട് നടന്ന ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവത്തിൽ IT മേളയിൽ (വെബ് ഡിസൈനിങ്) ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ 3rd പൊസിഷനും
A ഗ്രേയ്‌ഡും കരസ്ഥമാക്കി വിസ്മയ് ദേവ് പി. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്.

എസ്. ഡി അനില (54) അന്തരിച്ചു

എസ്. ഡി അനില (54) അന്തരിച്ചു

വെട്ടൂർ പഞ്ചായത്ത്‌ ഷാപ്പ് മുക്കിന് സമീപം തെങ്ങുവിളവീട്ടിൽ എസ്. ഡി അനില (54) ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. ആറ്റിങ്ങൽ അർബൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്കാണ്.

ഭർത്താവ്: ഗിരീഷ്,
മക്കൾ: രേഷ്മ, ലക്ഷ്മി
മരുമക്കൾ: ശ്രീജു, വിജിൻ

മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ

തിരുവനന്തപുരം ചാല കാലടി ദേവീനഗർ പണ്ടകശാലയിൽ വീട് വാടകയ്‌ക്ക് എടുത്ത് പെൺവാണിഭം നടത്തി വന്ന സംഘം അറസ്റ്റിൽ. കാലടി കിഴങ്ങുവിള ലെയ്‌ൻ ജി ആർ നിവാസിൽ ദീപ്തി (32), കിളിമാനൂർ മേലെ പുത്തൻ വീട്ടിൽ അനുരാജ് (32), ഊക്കോട് വേവിള നഗർ മായാ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (50) എന്നിവരെയാണ് ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസംമുൻപ് പുത്തൻകോട്ട സ്വദേശിയാണ്‌ വീട് വാടകയ്ക്ക് എടുത്തത്. രാപകലില്ലാതെ ആളുകളുടെ വരവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നു. വാട്സാപ് വഴി സ്ത്രീകളുടെ ഫോട്ടോയും തുകയുംവച്ച് ആവശ്യക്കാരെ വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. ഫോർട്ട്‌ എസ്എച്ച്ഒ എസ് ബി പ്രവീൺ, അനു എസ് നായർ, സിബിൻ, ഹരികുമാർ, സുരേഷ്, ശ്രീവിശാഖ്, ശ്രീജിത്ത്‌, പ്രിയങ്ക, അഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്‌. പ്രതികളെ റിമാൻഡ് ചെയ്തു.

കോസ്റ്റൽ വാർഡൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോസ്റ്റൽ വാർഡൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊലീസ് വകുപ്പിന്റെ തീരസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താനും സമുദ്രസുരക്ഷാ പ്രവർത്തനങ്ങളിൽ സഹായം ലഭ്യമാക്കാനുമാണ് ഈ നിയമനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

നിയമിതരാകുന്ന കോസ്റ്റൽ വാർഡൻമാർ കടൽതീരങ്ങളിൽ നടക്കുന്ന സുരക്ഷാ പട്രോളിങ്ങിലും, കടൽരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും, പ്രകൃതിദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കാനും ബാധ്യസ്ഥരായിരിക്കും.

അപേക്ഷകർ കേരള തീരപ്രദേശത്ത് സ്ഥിരതാമസം നടത്തുന്ന മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത് എങ്കിലും നിശ്ചിത കാലാവധിയ്ക്ക് ശേഷം കരാർ നീട്ടാനും സാധ്യതയുണ്ട്.പ്രായപരിധി, യോഗ്യത, ശാരീരികക്ഷമത തുടങ്ങിയ വിശദവിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.12.2025.

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.