14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മെസ്സി; ‘ഗോട്ട് ടൂര്‍ 2025’ പ്രഖ്യാപിച്ചു

14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മെസ്സി; ‘ഗോട്ട് ടൂര്‍ 2025’ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ല്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി പങ്കെടുക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ മെസ്സി വലിയൊരു ബഹുമതിയായാണ് വിശേഷിപ്പിച്ചത്.

‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്നത് ബഹുമതിയാണ്. ഇന്ത്യ ഫുട്‌ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. 14 വര്‍ഷം മുമ്പുള്ള അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ തഴുകിക്കിടക്കുന്നു,’ മെസ്സി പറഞ്ഞു.
ഡിസംബര്‍ 13ന് കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച് മെസ്സി അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്ക് പര്യടനം തുടരും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയോടെ യാത്ര അവസാനിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഗോട്ട് കോണ്‍സേര്‍ട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയില്‍ മെസ്സി പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാന്‍ഡര്‍ പേസ് തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസങ്ങളോടൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന.

പര്യടനത്തില്‍ സംഗീത പരിപാടികള്‍, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ഭക്ഷ്യമേളകള്‍, ഫുട്‌ബോള്‍ മാസ്റ്റര്‍ക്ലാസുകള്‍, മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘പാഡല്‍ എക്സിബിഷന്‍’ തുടങ്ങിയവ ഉള്‍പ്പെടും. ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വന്‍ സെലിബ്രിറ്റി ഷോയും നടക്കും.

കൊല്‍ക്കത്തയില്‍ 25 അടി ഉയരമുള്ള മെസ്സിയുടെ ചുവര്ചിത്രവും ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയും അനാച്ഛാദനം ചെയ്യാന്‍ സംഘാടകര്‍ ഒരുങ്ങുന്നു. ടിക്കറ്റുകള്‍ 3,500 രൂപ മുതല്‍ ലഭ്യമാകും.
2011ല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനിസ്വേലയെതിരെ ‘ഫിഫ’ സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സുരക്ഷാ ക്രമീകരണങ്ങള്‍ അതുല്യമായിരിക്കും.

അതേസമയം, നവംബര്‍ 10 മുതല്‍ 18 വരെ കേരളത്തില്‍ അര്‍ജന്റീന സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ്. എതിരാളികളെ സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഈ സന്ദര്‍ശനം നടക്കുകയാണെങ്കില്‍ മെസ്സി രണ്ട് മാസത്തിനുള്ളില്‍ രണ്ടുതവണ ഇന്ത്യയിലെത്തും.

ഷറൂഫ് നസീർ (36) അബുദാബിയിൽ വച്ച് അന്തരിച്ചു

ഷറൂഫ് നസീർ (36) അബുദാബിയിൽ വച്ച് അന്തരിച്ചു

അബുദാബി: തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നസീർ (37) അബുദാബി മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: നസീര്‍ അബ്ദുല്‍ റഹിം
മാതാവ്: നൂര്‍ജഹാന്‍
ഭാര്യ: ഷൈനി ഷെറൂഫ്,
മകള്‍: ഫാത്തിഹ ഐറാന്‍.

അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിൽ ഡോ.പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു

ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിൽ ഡോ.പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ അമർ ആശുപത്രി മേധാവി ഡോക്ടർ പി രാധാകൃഷ്ണൻ നായർ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു.

മാമം പെരുമാമഠം ദേവീ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു

മാമം പെരുമാമഠം ദേവീ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു

മാമം പെരുമാമഠം ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം വിപുലമായി ആഘോഷിച്ചു. കഴിഞ്ഞ 9 ദിവസങ്ങളിലായി നടന്നു വന്ന കലാപരിപാടികളിൽ തദ്ദേശവാസികളായ കലാകാരന്മാർ പങ്കെടുത്തു. ഇന്ന് രാവിലെ 8 മണിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടന്നു അക്ഷരമുറ്റത്ത് പിച്ച വയ്ക്കാൻ നിരവധി കുഞ്ഞുങ്ങൾ എത്തി. ബഹുമാനപെട്ട ജൂബി അവർകൾ കുട്ടികളെ ഗണപതി സരസ്വതി മന്ത്രത്താൽ അക്ഷര ലോകത്ത് പിടിച്ചു കയറ്റി. ശേഷം അക്ഷര ദീപം തെളിയിച്ചു കൊണ്ട് കുഞ്ഞുങ്ങൾ ദേവിയെ വണങ്ങി.

റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ച് ഗവ. എച്ച് എസ് അവനവഞ്ചേരി

റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ച് ഗവ. എച്ച് എസ് അവനവഞ്ചേരി

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു, എസ് ഐ ടി സി വീണ, കൈറ്റ് മെന്റേഴ്സ്മാരായ പ്രദീപ് ചന്ദ്രൻ, സരിത എന്നിവർ പങ്കെടുത്തു.

ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യവുമൊരുക്കി.

മീനാക്ഷി (78) നിര്യാതയായി

മീനാക്ഷി (78) നിര്യാതയായി

കുറക്കട: അണ്ടൂർ ആക്കോട്ടുവിള SRA61 ചരുവിളവീട്ടിൽ മീനാക്ഷി (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, മധു, അനിൽകുമാർ.
മരുമക്കൾ: ചന്ദ്രബാബു, മണിച്ചി.
സഞ്ചയനം: 05/10/2025 രാവിലെ രാവിലെ 09 മണിക്ക്