by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
റേഷന് കാര്ഡ് മുന്ഗണന വിഭാഗത്തിലേക്ക് മാറ്റാന് വീണ്ടും അവസരം. വെള്ള, നീല കാര്ഡ് ഉടമകള്ക്ക് നവംബര് 17 മുതല് പിങ്ക് അഥവ ബിപിഎല് വിഭാഗത്തിലേക്ക് റേഷന് കാര്ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം. ഓണ്ലൈനായി വേണം അപേക്ഷ സമര്പ്പിക്കാന്. അംഗീകൃത അക്ഷയ കേന്ദ്രങ്ങള് വഴിയോ സിറ്റിസണ് ലോഗിന് പോര്ട്ടല് വഴിയോ നിങ്ങള്ക്ക് അപേക്ഷിക്കാവുന്നതാണ്.
28,300 മുന്ഗണന റേഷന് കാര്ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജിആര് ഈ മാസം നിര്വഹിച്ചിരുന്നു. രണ്ടാം എല്ഡിഎഫ് സര്ക്കാര് അധികാരത്തില് വന്നതിന് ശേഷം 6.5 ലക്ഷത്തിലധികം കുടുംബങ്ങളെയാണ് മുന്ഗണന വിഭാഗത്തിലേക്ക് മാറ്റിയത്.
അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയില് വലിയ പങ്കാണ് മുന്ഗണന റേഷന് കാര്ഡുകള് വഹിച്ചത്.
മുന്ഗണന ആര്ക്ക്?
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്കുന്ന ബിപിഎല് സര്ട്ടിഫിക്കറ്റ് കൈവശമുള്ളവര്
മാരക രോഗങ്ങളുള്ളവര്
പട്ടികജാതി, പട്ടികവര്ഗ വിഭാഗത്തില്പെട്ടയാളുകള്
പരമ്പരാഗത മേഖലയില് ജോലി ചെയ്യുന്നവര്
നിര്ധന ഭൂരഹിത-ഭവനരഹിതര്
സര്ക്കാര് ധനസഹായത്തോടെ വീടുവെച്ചവര്
ഭിന്നശേഷിക്കാര്
അര്ഹതയില്ലാത്തവര്
1,000 ചരുരശ്ര അടിയില് അധികം വിസ്തീര്ണമുള്ള വീടുള്ളവര്
1 ഏക്കറിലധികം ഭൂമിയുള്ളവര്
സര്ക്കാര്, അര്ധ സര്ക്കാര്, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില് ജോലി ചെയ്യുന്നവര്
സര്വീസ് പെന്ഷന് വാങ്ങിക്കുന്നവര്
ആദായ നികുതി അടയ്ക്കുന്നവര്
പ്രതിമാസ വരുമാനം 25,000 കൂടുതലുള്ള കുടുംബങ്ങള്
നാലുചക്ര വാഹനം സ്വന്തമായുള്ളവര്
വിദേശത്ത് ജോലി ചെയ്യുന്നവരുള്ള കുടുംബം
സ്വകാര്യ സ്ഥാപനത്തിലെ ജോലിയില് നിന്ന് 25,000 രൂപയ്ക്ക് മുകളില് ശമ്പളം വാങ്ങിക്കുന്നവര്.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
അപകടവസ്ഥയിലായ ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപയുടെ പദ്ധതിക്ക് ഇൻലാൻഡ് നാവി ഗേഷൻ വകുപ്പിൽ നിന്നു സാമ്പത്തിക അനുമതി ലഭിച്ചു.
ടി എസ് കനാലിന് സമാന്തരമായി അമ്പതോളം വീടുകളിലെ ആൾക്കാർ ഉപയോഗിക്കുന്ന ഒന്നാം പാലം തിട്ടയിൽ റോഡ് ഇന്റർലോക്ക് തകർന്ന് കാടു കയറി അപകടാവസ്ഥയിൽ ആയിട്ട് നാളുകൾ ഏറെയായി.
ഈ വഴിയുള്ള യാത്ര ദുരിതമായതിനെ തുടർന്ന് സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ എംഎൽഎ വി. ശശി ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് റോഡ് പണി ആരംഭിക്കും.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
അയിലം പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സ്നേഹപൂർവ്വം ചേർത്തുപിടിച്ച് ജീവൻ രക്ഷിച്ച ആറ്റിങ്ങൽ എസ് ഐ ജിഷ്ണുവിനേയും എഎസ് ഐ മുരളീധരൻ പിള്ളയേയും കല്ലിൻമുട് വാർഡ് സമിതി ആദരിച്ചു.
ആദരവ് പരിപാടി മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡൻ്റ് സുഗുണൻ, വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എൻ എസ് സജു , ജെ എച്ച്ഐ ടിൻ്റു , വാർഡ് എ ഡി എസ് ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ വാർഡുനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ല ശാസ്ത്ര മേളയിൽ “ചെലവ് ചുരുക്കി പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവർഗ സംസ്കരണത്തിൽ ” ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സി.എസ് .ഐ സ്കൂൾ വിദ്യാർത്ഥിനി യു ദേവിനയെ ബാലാവകാശ കമ്മീഷൻ അയോഗ്യയാക്കി.
പരാതി നൽകിയ മൂന്നാം സ്ഥാനക്കാരിക്ക് സംസ്ഥാതലത്തിൽ മത്സരിക്കാൻ അവസരം നൽകിയ വിധിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സംസ്ഥാന തലത്തിൽ വിജയി ആയിരുന്നു ദേവിന. നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന ഈ വർഷത്തെ മേളയിലും ദേവിന ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി ഡിഡിക്ക് അപ്പീൽ നൽകിയെങ്കിലും അപ്പീൽ ഡി ഡി തള്ളി. തുടർന്ന് ബാലവകാശ കമ്മീഷനെ സമീപിച്ചു.
കമ്മീഷൻ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ മൊഴി പോലും എടുക്കാതെ പരാതിക്കാരിയുടെ മൊഴി എടുത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരഫലം കേട്ടുകേൾവി ഇല്ലാത്ത തലത്തിൽ റദ്ദാക്കി. വ്യാഴാഴ്ച ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ വരെ വെച്ച് വീണ്ടും മത്സരം നടത്താൻ ബുധനാഴ്ച ഉത്തരവായി.
എന്നാൽ ആറ്റിങ്ങൾ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ദേവിന സംഘഗാന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാൽ വ്യാഴാഴ്ച ബാലവകാശ കമ്മീഷൻ നടത്തുവാൻ ഉത്തരവായ മത്സരം ഡി ഡി നടത്തുന്നതിൽ പങ്കെടുക്കാനാകില്ലെന്ന് ഡിഡിക്ക് മറുപടി നൽകിയെങ്കിലും രണ്ടും, മൂന്നും സ്ഥാനത്തുള്ളവരെ വെച്ച് മത്സരം നടത്തി.
ഈ മത്സരത്തിലും പരാതിക്കാരിക്ക് ഒന്നാം സ്ഥാനം ലഭിച്ചില്ല. കൂടാതെ ആദ്യം നടന്ന ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനത്തു വിജയിച്ച വിദ്യാർത്ഥിനിയുടെ ഭാഗം പോലും കേൾക്കാതെ ആ കുട്ടിയുടെ ബാലവകാശം നിഷേധിച്ച് പുറത്താക്കുകയായിരുന്നു.
തുടർന്ന് അഭിഭാഷകരായ അഖിൽ സുശീന്ദ്രൻ, ദിലീപ്. വി .എൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബാലവകാശ കമീഷന്റെ തീരുമാനം അപക്വമാണെന്നും ജില്ലാതലത്തിൽ 20 കുട്ടികൾ മത്സരിച്ച മത്സരം റദ്ദാക്കി എന്താടിസ്ഥാനത്തിലാണ് രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചെതെന്നും ഹൈക്കോടതി ചോദിച്ചു. കേരള ഹൈക്കോടതി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ യു ദേവനിയെ തിങ്കളാഴ്ച പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശവും നൽകി.


by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ നടത്തിയ 2025 ലെ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴ. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസിധരൻ പിള്ള, വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ എന്നിവരിൽ നിന്നും ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴയുടെ സ്പോർട്സ് കൺവീനർ പി.എസ് കിരൺ കൊല്ലമ്പുഴ ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം എ സി എ സി ക്ലബ്ബും, മൂന്നാം സ്ഥാനം തസസ തച്ചൂർകുന്നും കരസ്ഥമാക്കി.


by Midhun HP News | Nov 9, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഏതന്സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്ബിയന് വെറ്ററന് സൂപ്പര് സ്റ്റാര് നൊവാക് ജോക്കോവിച്. ഏതന്സില് നടന്ന വന്ഡ ഫാര്മസ്യുട്ടിക്കല് ഹെല്ലനിക്ക് ചാംപ്യന്ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്സോ മുസെറ്റിയെ 3 മണിക്കൂര് നീണ്ട പോരാട്ടത്തില് വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.
ഹാര്ഡ് കോര്ട്ടില് ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല് വിജയം നേടുന്ന താരമെന്ന റെക്കോര്ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്ഡ് കോര്ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര് ഫെഡററുടെ റെക്കോര്ഡാണ് സെര്ബിയന് ഇതിഹാസം തിരുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്കോര്: 4-6, 6-3, 7-5.
ഏതന്സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്ബിയന് വെറ്ററന് സൂപ്പര് സ്റ്റാര് നൊവാക് ജോക്കോവിച്. ഏതന്സില് നടന്ന വന്ഡ ഫാര്മസ്യുട്ടിക്കല് ഹെല്ലനിക്ക് ചാംപ്യന്ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്സോ മുസെറ്റിയെ 3 മണിക്കൂര് നീണ്ട പോരാട്ടത്തില് വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.
ഹാര്ഡ് കോര്ട്ടില് ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല് വിജയം നേടുന്ന താരമെന്ന റെക്കോര്ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്ഡ് കോര്ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര് ഫെഡററുടെ റെക്കോര്ഡാണ് സെര്ബിയന് ഇതിഹാസം തിരുത്തിയത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്കോര്: 4-6, 6-3, 7-5.


Recent Comments