by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോപ്പുലര് ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐ ഭുമി, പന്തളത്തെ എജുക്കേഷന് ആന്ഡ് കള്ച്ചര് ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര് ട്രസ്റ്റ്, ആലുവയിലെ പെരിയാര്വാലി ചാരിറ്റബിള് ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന് ട്രസ്റ്റ് ഉള്പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാജ്യത്തിന് എതിരായി പ്രവര്ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്ത്തനങ്ങള്ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര് ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. 2022 ലാണ് പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്ത്തനങ്ങള് കേന്ദ്ര സര്ക്കാര് നിരോധിച്ച്. 5 വര്ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.
നേരത്തെ പോപ്പുലര് ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലും എന്ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര് 22ന് ദേശീയ അന്വേഷണ ഏജന്സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില് 106 പേര് അറസ്റ്റിലായിരുന്നു. കേരളത്തില് നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില് പോയ ട്യൂഷന് മാസ്റ്റര് 25 വര്ഷത്തിനു ശേഷം പിടിയില്. മതം മാറി പാസ്റ്ററായി ചെന്നൈയില് കഴിയുകയായിരന്ന നിറമണ്കര സ്വദേശി മുത്തു കുമാര് ആണു പിടിയിലായത്.
2001 ല് പോക്സോ കേസില് പെട്ടതിനെ തുടര്ന്നാണ് ഇയാള് ഒളിവില് പോയതും മതം മാറി സാം എന്ന പേരില് ചെന്നൈയില് പാസ്റ്ററായി പ്രവര്ത്തിച്ചതും. ഇതിനിടയില് ഇയാള് തമിഴ് നാട്ടില് രണ്ടു വിവാഹം കഴിച്ചു.
ട്യൂഷന് മാസ്റ്റര് ആയിരുന്ന മുത്തുകുമാര് സ്കൂള് വിദ്യാര്ഥിനിയെ ക്ലാസ്സില് നിന്ന് വിളിച്ചിറക്കി വീട്ടില് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര് സ്വന്തമായി മൊബൈല് ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകള് മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂര് പോലീസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ ഇയാളെ പോലീസ് കോടതിയില് ഹാജരാക്കും.
മതം മാറി ഒളിവില് കഴിഞ്ഞിരുന്ന പ്രതി 25 വര്ഷത്തിന് ശേഷം പിടിയില്. സാം എന്ന പേരില് മതം മാറി ചെന്നൈയില് കഴിയുകയായിരുന്നു. ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില് പാസ്റ്റര് ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര് ആശുപത്രികളുടെ അസൗകര്യങ്ങള് ചൂണ്ടിക്കാട്ടി സര്ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്. തിരുവനന്തപുരം മെഡിക്കല് കോളജില് കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്ക്കെയാണ് ഡോ. ഹാരിസിന്റെ പ്രതികരണം. സുപ്പര്സ്പെഷ്യാലിറ്റി ചികിത്സ നല്കുന്ന സ്ഥാപനങ്ങളില് തന്നെ ചില ഭാഗങ്ങളില് പ്രാകൃതമായ നിലവാരമാണെന്നും തിരുവനന്തപുരം മെഡിക്കല് കോളജ് യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസ് ചിറക്കല് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങില് സംസാരിക്കുന്നതിനിടെയാണ് ഡോ. ഹാരിസ് ആസൗകര്യങ്ങള് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
ആരോഗ്യ മേഖലയില് സര്ക്കാര് നടത്തുന്ന അവകാശ വാദങ്ങളെയും ഡോ. ഹാരിസ് ചിറക്കല് രൂക്ഷമായി വിമര്ശിച്ചു. നാടാകെ മെഡിക്കല് കോളജുകള് തുടങ്ങിയിട്ട് കാര്യമില്ല. ഉള്ള ഇടങ്ങളില് മതിയായ സൗകര്യങ്ങള് ഏര്പ്പെടുത്തുകയാണ് വേണ്ടത്. വേണുവിനെ തറയില് കിടത്തി ചികിത്സ നല്കേണ്ടിവന്നത് പ്രാകൃതമായ അവസ്ഥയുടെ ഉദാഹണമാണ്. ഒരു രോഗിയെ എങ്ങനെയാണ് തറയില് കിടത്തി ചികിത്സിക്കുക എന്ന് ഡോ. ഹാരിസ് ചോദിച്ചു.
കോന്നിയില് മെഡിക്കല് കോളജ് തുടങ്ങിയതിന് 500 കോടിയിലധികമാണ് ചെലവ്. എന്നിട്ടും അവിടെയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങള് കുറവാണ്. പലയിടത്തും സൂപ്പര് സ്പെഷ്യാലിറ്റി ചികിത്സയുടെ അഭാവമുണ്ട്. തിരുവനന്തപുരം മെഡിക്കല് കോളജിലെ ചില വാര്ഡുകളുടെ അവസ്ഥ പരിതാപകരമാണ് എന്നും ഡോ. ഹാരിസ് പറയുന്നു.


വേണുവിന് മതിയായ പരിചരണം കൊടുക്കാന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയില് നിലത്ത് കിടക്കേണ്ടി വന്നു എന്ന് പറയുന്നത് വളരെ വിഷമകരമായ കാര്യമാണ്. 1986 ല് ആണ് താന് മെഡിക്കല് കോളജില് ചേരുന്നത്. അന്നത്തെ അവസ്ഥയ്ക്ക് സമാനമായി ഇപ്പോഴും രോഗികള് നിലത്ത് കിടക്കുക എന്നത് സാംസ്കാരിക കേരളത്തിന് മോശമായ കാര്യമാണ്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. സംവിധാനങ്ങള് ശക്തിപ്പെടുത്തണം. അടിയന്തര ഇടപെടല് ആവശ്യമാണെന്നും ഡോ. ഹാരിസ് പിന്നീട് മാധ്യമങ്ങളോടും വിശദീകരിച്ചു.
by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം
ആറ്റിങ്ങൽ: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസ അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെ സഹകരണത്തോടെ നവംബർ 26 വൈകുന്നേരം 5.30 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് പുരസ്കാര വിതരണം നടക്കും. എഴുത്തുകാരി ഗിരിജ സേതുനാഥ്, സംവിധായകരായ
ഡോ പ്രവീൺ ഇറവങ്കര, ശ്രീജിത്ത് പലേരി, മഹേഷ് പഞ്ജു, സന്തോഷ് പി ഡി, നൗഷാദ്, ഡോ ഗിരീഷ് കുമാർ വി, ഡോ ആർ എസ് പ്രദീപ്, ശ്രീകാന്ത് ടി ആർ നായർ, ഉമ നായർ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് വിജയികളെ തിരഞ്ഞെടുത്തത്.
എഴുത്തുകാരനായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്. എരുവ അനൂപ് എഡിറ്റിങും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിവഹിച്ചു. ഗ്രീൻ ആപ്പിൾ ക്രിയേഷൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവന്കുട്ടി പറഞ്ഞു. രാഹുല് മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില് അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗര്ഭഛിദ്ര ആരോപണമടക്കം നേരിടുന്ന വ്യക്തിയായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയുമായി വേദി പങ്കിട്ട സംഭവത്തില് സാമൂഹിക മാധ്യമങ്ങളില് അടക്കം ചര്ച്ച ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
വിദ്യാഭ്യാസമന്ത്രിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത ചടങ്ങില് ആയിരുന്നു സ്ഥലം എംഎല്എ ആയ രാഹുല് മാങ്കൂട്ടത്തിലും പങ്കെടുത്തത്. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്സിലര് ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് വിഷയം ചൂടുള്ള ചര്ച്ചയായത്. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
‘രാഹുല് പാലക്കാട് എംഎല്എയാണ്. അയാളുടെ മണ്ഡലത്തില് വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിര്ത്തുകയോ പരിപാടിയില് പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രാഹുലിനെ വേണമെങ്കില് പങ്കെടുപ്പിക്കാതിരിക്കാം. പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാന് ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില് മാന്യത കാണിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗണ്സിലര് ഇറങ്ങിപ്പോയത് അവരുടെ പാര്ട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്ലൈന് ടാക്സികള് ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്ക്കാര് നയത്തിന് രൂപം നല്കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്ലൈന് ടാക്സികള്ക്ക് പ്രവര്ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. റാപിഡോ മാത്രമാണ് അപേക്ഷ നല്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഓണ്ലൈന് ടാക്സികള്ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല് ഇവിടെ ഇപ്പോള് ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്ലൈന് ടാക്സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്ക്കാര് നയത്തിന് രൂപം നല്കിയിട്ടുണ്ട്. കോടതിയുടെ നിര്ദേശപ്രകാരമാണ് ഇതിന് രൂപം നല്കിയത്. ഈ നയം അനുസരിച്ച് ഊബര്, ഒല എന്നി കമ്പനികള് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര് ചെയ്തിട്ടില്ല.
റാപിഡോ മാത്രമാണ് അപേക്ഷ നല്കിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കമ്മീഷണര് അധ്യക്ഷനായുള്ള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്കിയത്. നയം അനുസരിച്ച് ഇവര് നല്കുന്ന അപേക്ഷയില് എല്ലാ കാര്യങ്ങളും ഉണ്ടെങ്കില് അനുമതി നല്കാന് ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.
ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്ത്തനം തടയും. സംസ്ഥാനത്ത് നല്കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള് അവര് അടയ്ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്ക്കാര് പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്ത്തിച്ചാല് പിടികൂടുമെന്നും മന്ത്രി അറിയിച്ചു.


Recent Comments