സ്വന്തം ജനതയ്ക്കു മേല്‍ ബോംബിട്ട് പാകിസ്ഥാന്‍; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ജനതയ്ക്കു മേല്‍ ബോംബിട്ട് പാകിസ്ഥാന്‍; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.

ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. പ്രവീണിന്റെ ഭാര്യ വിവരമറിഞ്ഞ് ജ്വല്ലറിയിലെത്തി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഗായത്രി റിസപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണ്‍ തീരുമാനിച്ചു.

തുടര്‍ന്ന് 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയിൽ മൊഴി നൽകിയിരുന്നു.

ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

തിരുവനന്തപുരം: സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും.

കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും.

ഓണക്കാലത്ത് 56.73 ലക്ഷം കാര്‍ഡുകാരാണ് സപ്ലൈകോയില്‍ എത്തിയത്. ഉത്സവകാലത്തൊഴികെ 30- 35 ലക്ഷം കാര്‍ഡുകാര്‍ പ്രതിമാസം ആശ്രയിക്കുന്നുണ്ട്.

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2വരെ

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2വരെ

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ (സെപ്റ്റംബർ 22) ഒക്ടോബർ 2വരെ നടക്കും. എല്ലാ ദിവസവും രാവിലെ 7. 30നും വൈകുന്നേരം 5നും ദേവി മാഹാത്മ്യപാരായണം, വൈകുന്നേരം 6. 30നു നവരാത്രി മാഹാത്മ്യ പ്രഭാഷണവും ഉണ്ടാകും.

സെപ്റ്റംബർ 29ന് നൃത്തനൃത്യങ്ങൾ, ഒക്ടോബർ 2നു രാവിലെ 9 മണി മുതൽ മെഗാ തിരുവാതിരയും നടക്കും.

ബഷീറാ ബീവി (80) അന്തരിച്ചു

ബഷീറാ ബീവി (80) അന്തരിച്ചു

മണനാക്ക് കാട്ടുവിള വീട്ടിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ ബഷീറാ ബീവി (80) അന്തരിച്ചു. കടയ്ക്കാവൂർ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും കടയ്ക്കവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റും കൂടിയായ അഡ്വക്കേറ്റ് റസൂൽ ഷാൻ, നോട്ടറി ഷഹീർ എന്നിരുടെ മാതാവ് ആണ്. കബറടക്കം നിലയ്ക്കാമുക്ക് ജുമാ മസ്ജിദിൽ.

രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് വര്‍ദ്ധിപ്പിച്ച് അക്ഷയ കേന്ദ്രങ്ങള്‍

രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് വര്‍ദ്ധിപ്പിച്ച് അക്ഷയ കേന്ദ്രങ്ങള്‍

അക്ഷയ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ സേവനങ്ങള്‍ക്കായി കൂടുതല്‍ പണം കരുതേണ്ടിവരും. രാജ്യത്ത് ആധാര്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. ബയോമെട്രിക് പുതുക്കല്‍ ഫീസ് 50 രൂപയില്‍ നിന്ന് 75 രൂപയായി ഉയര്‍ന്നു. വിവരങ്ങള്‍ തിരുത്തുന്നതിനുള്ള ഫീസ് 25 രൂപ കൂടി, മുന്‍പ് 30 രൂപയായിരുന്ന പ്രിന്റ് എടുക്കല്‍ നിരക്ക് ഇപ്പോള്‍ 50 രൂപയായി വര്‍ദ്ധിച്ചു.