by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും നഗരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് എ എം ആർ ഫസിലുദ്ദീന്റെ നേതൃത്വത്തിൽ മുൻ കെപിസിസി മെമ്പർ എ ഇബ്രാഹിംകുട്ടി, ഡിസിസി മെമ്പർ ജി ഹരികൃഷ്ണൻ നായർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സി എസ് ശ്രീകുമാർ എന്നിവർ പുഷ്പാർച്ചന നടത്തി.


by Midhun HP News | Oct 31, 2025 | Latest News, കായികം, ജില്ലാ വാർത്ത
മെല്ബണ്: ഓസീസിനെതിരായ രണ്ടാം ടി20 യില് മൂന്നാം നമ്പറില് ഇറങ്ങിയിട്ടും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്ച്ച നേരിടുകയാണ്. 54 റണ്സെടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകളാണ് നഷ്ടമയത്.
ബാറ്റിങ്ങിനിറങ്ങി 20 റണ്സ് ചേര്ത്തപ്പോഴേക്കും ശുഭ്മാന് ഗില്ലിനെ ഇന്ത്യയ്ക്ക നഷ്ടമായി. പിന്നാലെ എത്തിയ സഞ്ജു സാംസണ് നാല് പന്തുകള് നേരിട്ട് രണ്ട് റണ്സിന് പുറത്തായി. എല്ലിസിന്റെ പന്തില് എല്ബിഡബ്ല്യു ആയാണ് സഞ്ജു പുറത്താകുന്നത്.
23 ന് രണ്ട് എന്ന നിലയിലായ ഇന്ത്യ. 32 ന് 3, 32 ന് 4 എന്നിങ്ങനെ തകര്ന്നു. ശുഭ്മാന് ഗില്(5), തിലക് വര്മ(0), അക്ഷര് പട്ടേല്(12) എന്നിവരാണ് പുറത്തായത്. ഹേസല് വുഡിന്റെ പന്തില് ക്യാച്ച് നല്കിയാണ് ഇരുവരും പുറത്തായത്. നിലവില് 8 ഓവര് പിന്നിടുമ്പോള് 54 ന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില് 41 റണ്സ് നേടിയ അഭിഷേക് ശര്മ, ഹര്ഷിത് റാണ 6 പന്തില് 4 എന്നിവരാണ് ക്രീസില്.
ടോസ് നേടിയ ഓസ്ട്രേലിയ ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്ത്തി. അതേസമയം ഓസീസ് ടീമില് ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോര്ട്ട് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാര്ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല് ലഭിക്കും. ഡിഎ, ഡിആര് എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്ക്കാര് പുറത്തിറക്കി. ഒക്ടോബര് മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്കുമെന്നും ധനവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തില് നടത്തിയ പ്രഖ്യാപനങ്ങളാണ് ഉത്തരവായി പുറത്തിറക്കിയത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത ഇതോടെ 22 ശതമാനമായി. പെന്ഷന് കാരുടെ ഡി ആറിലും സമാനമായ വര്ധന ഉണ്ടാകും.
ക്ഷേമ പെഷനുകളുടെ പുതുക്കിയ നിരക്കുകളും നവംബര്മാസത്തില് വിതരണം ചെയ്യും. ക്ഷേമ പെന്ഷനുകള് രണ്ടായിരം രൂപയാക്കി വര്ധിപ്പിച്ചതിന് പിന്നാലെയാണ് ഒരു മാസത്തെ കുടിശ്ശിക ഉള്പ്പെടെ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്ക്ക് ഓരോരുത്തര്ക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു.
നവംബര് 20 മുതല് പെന്ഷന് വിതരണം ആരംഭിക്കും. നവംബര് മാസത്തെ വര്ദ്ധിപ്പിച്ച പെന്ഷന് തുകയായ 2000 രൂപയോടൊപ്പം നിലവില് ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേര്ത്താണ് 3600 രൂപ നല്കുന്നത്. ഇതോടെ ക്ഷേമ പെന്ഷന് കുടിശ്ശിക പൂര്ണമായി കൊടുത്തു തീര്ക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെന്ഷന് തുകയെത്തുക. 2000 രൂപയാക്കി വര്ദ്ധിപ്പിച്ച ക്ഷേമപെന്ഷന് ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പ്രസ്താവനയില് അറിയിച്ചു.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സര്ക്കാരിന്റെ സീ പ്ലെയിന് പദ്ധതിക്ക് ഏവിയേഷന് വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകള്ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വണ് എയര്, മെഹ്എയര്, പിഎച്ചല്, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്ക്കാണ് റൂട്ടുകള് അനുവദിച്ചിട്ടുള്ളത്.
സീ പ്ലെയിന് പദ്ധതി യാഥാര്ഥ്യമാക്കാനുള്ള കടമ്പകള് ഓരോന്നായി പൂര്ത്തിയാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില് സീ പ്ലെയിന് പദ്ധതി അവതരിപ്പിച്ച് കൊണ്ട് കൊച്ചിയില് നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്റെ പരീക്ഷണ പറക്കല് ഉള്പ്പെടെ നടത്തിയിരുന്നു. സീ പ്ലെയിന് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും, തുടര് നടപടികള് പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സീ പ്ലെയിന് പദ്ധതിക്കായി എല്ഡിഎഫ് സര്ക്കാര് ബജറ്റില് തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന് പദ്ധതി ഭാവി കേരളത്തില് യാഥാര്ത്ഥ്യമാക്കാന് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റില് പറഞ്ഞു.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയെടുത്ത ഇന്ദിരാ ഗാന്ധി എന്നും ജനമസുകളിൽ മരണമില്ലാത്ത ഓർമ്മയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ബി. മനോഹരൻ നേതാക്കളായ മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, എ.കെ ശോഭന ദേവൻ, എം. ഷാബുജാൻ, രാജൻ കൃഷ്ണപുരം, അഴൂർ രാജു, സന്തോഷ് അഴൂർ തുടങ്ങിയവർ പങ്കെടുത്തു. അഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാന റൗണ്ടിൽ. കേരളപ്പിറവി ദിനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഉണ്ട്.’ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ വീണ്ടും സംസ്ഥാന പുരസ്കാരത്തിനരികെ എത്തിച്ചിരിക്കുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്റെ പ്രകടനം ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മറവി രോഗമുള്ള, അതി സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അനായാസമായാണ് വിജയരാഘവൻ അവതരിപ്പിച്ചത്.
‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കും.
ടൊവീനോ തോമസ് (എ.ആർ.എം), ഫഹദ് ഫാസിൽ (ആവേശം) നസ്ലിൻ (പ്രേമലു) എന്നിവരും മികച്ച അഭിനേതാക്കളുടെ ഫൈനൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അഭിനേത്രിക്കു വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. അനശ്വര രാജൻ (രേഖാചിത്രം),ജ്യോതിർമയി (ബോഗെയ്ൻ വില്ല),ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) സുരഭി ലക്ഷ്മി (എ.ആർ.എം) എന്നിവരുമുണ്ട്.
മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാന ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അദ്ധ്യക്ഷനായ അന്തിമ ജൂറി പരിഗണിക്കുന്നത്. നാളെ രാവിലെയോടെ പുരസ്കാര നിർണ്ണയം പൂർത്തിയാകും.


Recent Comments