നെടുങ്ങണ്ട പ്ലാന്തോട്ടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

നെടുങ്ങണ്ട പ്ലാന്തോട്ടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ച നെടുങ്ങണ്ട പ്ലാന്തോട്ടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡിന്റെ ഇരുവശവും കാടുപിടിച്ച് റോഡും, ഓടയും തകർന്നടിഞ്ഞു ഗതാഗതം ബുദ്ധിമുട്ട് ആയതിനെ തുടർന്ന് സിപിഐഎം നെടുങ്കണ്ട ബ്രാഞ്ച് കമ്മിറ്റി ഗ്രാമപഞ്ചായത്തിനും എംഎൽഎക്ക് നൽകിയ പരാതി തുടർന്നാണ് മുഖ്യമന്ത്രിയുടെ തീരദേശ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചത്.

റോഡിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. നിർമ്മാണ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ലിജാ ബോസ്, ജയാ ശ്രീരാമൻ, വിജയ വിമൽ, സരിത, ദിവ്യാ ഗണേഷ്, സോഫിയ തുടങ്ങിയവർ പങ്കെടുത്തു.

നവീകരിച്ച അക്കരവിള- കിഴക്കുംപുറം റോഡിന്റെ ഉദ്ഘാടനം നവംബർ 2ന്

നവീകരിച്ച അക്കരവിള- കിഴക്കുംപുറം റോഡിന്റെ ഉദ്ഘാടനം നവംബർ 2ന്

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 27 (പച്ചക്കുളം) എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അക്കരവിള- കിഴക്കുംപുറം റോഡിന്റെയും നഗരസഭ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കിഴക്കുപുറം- അപ്പൂപ്പൻകാവ് ഉന്നതി റോഡിന്റെയും ഉദ്ഘാടനം നവംബർ രണ്ടിന് നടക്കും.
ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിക്കും.

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഭൂഗര്‍ഭജലനിരപ്പ് ശരാശരി 1.6 മീറ്റര്‍ ഉയര്‍ന്നതായി കണ്ടെത്തല്‍. സംസ്ഥാന ഭൂഗര്‍ഭജലവകുപ്പിന്റെ കണക്കാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തുടനീളമുള്ള 819 നിരീക്ഷണ കിണറുകളില്‍ നിന്ന് പ്രതിമാസം ശേഖരിച്ച സാംപിളുകള്‍ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. 446 തുറന്ന കിണറുകളും 373 കുഴല്‍ക്കിണറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയാതെ നിലനിര്‍ത്തുന്നതിന് 2020 മുതല്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളൂടെ നിരവധി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭജല വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വാര്‍ഷിക ഭൂഗര്‍ഭജല ശേഖരണ അളവിലും സ്ഥിരമായ പുരോഗതി കാണിക്കുന്നുണ്ട്. 2023-ല്‍ 5 ബില്യണ്‍ ക്യുബിക് മീറ്ററില്‍ നിന്ന് 2024-ല്‍ 5.13 ബില്യണ്‍ ക്യുബിക് മീറ്ററായി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മിക്ക ജില്ലകളിലും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. കാസര്‍കോടാണ് ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. ശരാശരി 3 മീറ്റര്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ 2 മീറ്റര്‍ വീതം വര്‍ദ്ധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം,മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ശരാശരി ഒരു മീറ്ററോളം ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം (കഴക്കൂട്ടം), തിരൂരങ്ങാടി (മലപ്പുറം), കാഞ്ഞങ്ങാട് (കാസര്‍കോട്) എന്നിവിടങ്ങളിലെ തുറന്ന കിണറുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷന്‍ (കൊല്ലം), കോന്നി, റാന്നി (പത്തനംതിട്ട), അരീക്കോട് (മലപ്പുറം), പാറക്കടവ് (എറണാകുളം) എന്നിവിടങ്ങളിലെ കുഴല്‍ക്കിണറുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. കൃത്യമായ കുറവ് ഇതുവരെ ലഭ്യമല്ലെങ്കിലും, 0.5 മുതല്‍ 1 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നതായി കണക്കാക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഭൂഗര്‍ഭജല വകുപ്പിന്റെ വിദഗ്ദ്ധ സംഘം ഈ മേഖലകളില്‍ ജലനിരപ്പ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയുന്നതിനായി വിശദമായ പഠനം നടത്തിവരികയാണ്.

ഗതാഗത അറിയിപ്പ്

ഗതാഗത അറിയിപ്പ്

ചിറയിന്‍കീഴ്: നിര്‍മ്മാണം പുര്‍ത്തിയായ ചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ഭാരപരിശോധന നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം രാത്രി (27.10.25) മുതല്‍ ബുധനാഴ്ച്ച രാത്രി 10 മണിവരെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി റോഡ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഭാരപരിശോധനയ്ക്കായി പാലം പുര്‍ണ്ണമായും അടച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇതിനായി എല്ലാപേരും സഹരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ; പിഎം ശ്രീയില്‍ പിന്നോട്ടില്ല

നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ സിപിഐ; പിഎം ശ്രീയില്‍ പിന്നോട്ടില്ല

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ആരായാന്‍ സിപിഎം വിസമ്മതിച്ചാല്‍ നാലു മന്ത്രിമാരും രാജിവയ്ക്കണമെന്ന ധാരണയാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ ഉണ്ടായത്. അതേസമയം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീര്‍പ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.

ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പര്‍ മുറിയില്‍ വൈകിട്ട് 3.30 മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാര്‍മികതയും ചൂണ്ടിക്കാട്ടി.പിന്നാലെ, സിപിഐ മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.

രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും

രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.

രാജ്യാന്തര സർവീസുകൾ: 300 പ്രതിവാര എടിഎമ്മുകളിൽനിന്ന് 326 ആയി കൂടും- 9% വർധന.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. ഞായറാഴ്ച മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.

രാജ്യാന്തര സർവീസുകൾ: 300 പ്രതിവാര എടിഎമ്മുകളിൽനിന്ന് 326 ആയി കൂടും- 9% വർധന.

പ്രതിവാര സർവീസുകൾ:

അബുദാബി – 66
ഷാർജ – 56
ദമ്മാം – 28
കുവൈത്ത് – 24
മാലദ്വീപ്– 24
ദുബായ് – 22
മസ്കത്ത് – 22
ക്വലാലംപുർ – 22
ദോഹ – 20
സിങ്കപ്പുർ – 14
ബഹ്‌റൈൻ – 10
കൊളംബോ – 08
റിയാദ് – 06
ഹാനിമാധൂ – 04

ബെംഗളൂരു – 92
ഡൽഹി – 84
മുംബൈ – 70
ചെന്നൈ – 42
ഹൈദരാബാദ് – 28
നവി മുംബൈ – 28
കൊച്ചി – 26
ട്രിച്ചി – 12
കണ്ണൂർ – 10
പുണെ – 08
മംഗളൂരു – 06