by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം വിനോദസഞ്ചാരികൾക്കൊപ്പം ടൂറിസ്റ്റായി വർക്കലയിലെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ടൂറിസം പോലീസ് പിടികൂടി. കോയമ്പത്തൂർ സൗത്ത് ഭാഗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് ഇന്ന് വർക്കല പോലീസിന്റെ പിടിയിലായത്.
കോയമ്പത്തൂർ ഭാഗത്തെ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിലെ പ്രധാനിയാണ് വർക്കലയിൽ പിടിയിലായ മണികണ്ഠൻ. മണികണ്ഠനോടൊപ്പം കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കോയമ്പത്തൂർ പോലീസ് ഇതിനോടകം പിടികൂടിയിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി കോയമ്പത്തൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.
കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് എത്തിയ വിനോദയാത്ര സംഘത്തോടൊപ്പം പ്രതിയും ഒപ്പം കൂടി വർക്കലയിൽ എത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിൽ എത്തി എന്നുള്ള വിവരം മനസ്സിലാക്കിയ കോയമ്പത്തൂർ പോലീസ് വർക്കലയിലെത്തി.
വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വർക്കല ടൂറിസം പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സ്വകാര്യ റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്രിമിനൽ കേസുകൾ ഉൾപ്പെടുന്നവർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ആയി മാറുകയാണ് വർക്കല വിനോദസഞ്ചാര മേഖല
പ്രതിയെ കോയമ്പത്തൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു സമീപം അനിത ഭവനിൽ ധർമ്മപാലന്റെ കിണറാണ് കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞു താഴ്ന്നത്.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കരമനയില് യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കില് കൊലപാതകം നടന്നത്. കഴുത്തിനോടു ചേര്ന്നാണ് കുത്തേറ്റിട്ടുള്ളത്. ഷിജോയുടെ ബന്ധുവാണ് പ്രതി എന്നാണ് വിവരം. പ്രതിക്കായി പൊലീസ് തിരച്ചില് ആരംഭിച്ചു.
പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശരീരത്തില് അധികം പരിക്കുകളൊന്നുമില്ലായിരുന്നു. അതിനാല് ഒറ്റ കുത്തിന് ഷിജോ കൊല്ലപ്പെട്ടു എന്നുള്ളതാണ് പൊലീസ് വ്യക്തമാക്കുന്നത്.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യാത്രകള്ക്കിടയില് വൃത്തിയുള്ള ശുചിമുറി കണ്ടെത്താന് ആപ്പുമായി ശുചിത്വമിഷന്. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി ക്ലൂ ആപ്പ് കാണിച്ചുതരും. സ്വകാര്യമേഖലയില് ഉള്പ്പെടെ നിലവില് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്, റെസ്റ്ററന്റുകള് തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില് പ്രവര്ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്പ്പെടുത്തിയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
റിയല് ടൈം അപ്ഡേറ്റുകള്, മാപ്പില് ലഭ്യമാക്കുന്ന കൃത്യതയാര്ന്ന സ്ഥലവിവരങ്ങള്, ശുചിമുറികള് ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവര്ത്തനസമയം എന്നിവയ്ക്കൊപ്പം ശുചിമുറിയുടെ റേറ്റിങും ആപ്പില് ഉപയോക്താക്കള്ക്ക് രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടല് & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേര്ന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരത്തില് പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നല്കുന്ന സേവനങ്ങള്, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചര് ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങള്, സൗകര്യങ്ങള് എന്നിവയും ആപ്പില് നല്കും.
കേരള ലൂ (Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നല്കിയിരിക്കുന്നത്. ഫ്രൂഗല് സൈന്റിഫിക് എന്ന സ്റ്റാര്ട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. വൈകാതെ ആന്ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില് ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകള്, റെസ്റ്റോറന്റുകള്, ശുചിമുറികള് ലഭ്യമായ മറ്റു സ്ഥാപനങ്ങള് എന്നിവയുടെ രജിസ്ട്രേഷന് ഈ മാസം നാളെ മുതല് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും യാത്രക്കാരുടെയുള്പ്പെടെ അവശ്യങ്ങള് നിറവേറ്റാന് പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം എന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്കൂള് കായിക മേളയുടെ മാറ്റിന് മങ്ങലേല്പ്പിച്ച് പ്രായത്തട്ടിപ്പ് പരാതി. സീനിയര് പെണ്കുട്ടികളുടെ 200 മീറ്റര് ഓട്ടത്തില് അത്ലറ്റിനെ പ്രായം തിരുത്തി മത്സരിപ്പിച്ചെന്നാണ് ആക്ഷേപം. അണ്ടര് 19 വിഭാഗത്തില് കുട്ടികള് മത്സരിക്കേണ്ട വിഭാഗത്തില് കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിനായി മത്സരിച്ച വിദ്യാര്ഥിനിക്ക് 21 വയസുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള് പുറത്തുവന്നു.
ഉത്തര്പ്രദേശുകാരിയായ ജ്യോതി ഉപാധ്യായ എന്ന പെണ്കുട്ടിയുടെ മേളയിലെ പങ്കാളിത്തമാണ് പുതിയ വിവാദങ്ങള്ക്ക് വഴിവച്ചിരിക്കുന്നത്. 100, 200 മീറ്റര് സ്പിന്റ് ഇനങ്ങളില് മത്സരിച്ച ജ്യോതി വെള്ളി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങളില് നാലാം സ്ഥാനത്തെത്തിയ തൃശൂര് ആളൂര് ആര്എംഎച്ച്എസ്എസും പാലക്കാട് ജില്ലാ ടീമും പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യന് അത്ലറ്റിക്സ് ഫെഡറേഷന്റെ ഡാറ്റ ബേസ് അനുസരിച്ച് 2004 മേയ് നാലിന് ജനിച്ച ജ്യോതിക്ക്, 21 വയസ്സും അഞ്ചു മാസവും 21 ദിവസവും പ്രായമുണ്ടെന്നാണ് വ്യക്തമാക്കുന്നുന്നത്. റിപ്പോര്ട്ടുകള് പുറത്തുവന്ന സാഹചര്യത്തില് മത്സരങ്ങളുടെ ഫലം റദ്ദാക്കുമെന്നാണ് റിപ്പോര്ട്ടുകള്.
അതേസമയം, ഇതരസംസ്ഥാന താരങ്ങളെ ഇത്തരത്തില് എത്തിക്കുന്നതിന് പിന്നില് വന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് പുതിയ റിപ്പോര്ട്ടുകള്. ആധാര് കാര്ഡുകള് ഉള്പ്പടെ വയസ് തെളിയിക്കുന്ന രേഖകള് കൃത്രിമം നടത്തിയാണ് കുട്ടികളെ എത്തിക്കുന്നത്. ഇതിനായി ഏജന്റുമാര് പ്രവര്ത്തിക്കുന്നുണ്ട്. സബ് ജില്ലാ മത്സരങ്ങള്ക്ക് തൊട്ടുമുന്പാണ് കുട്ടികള് സ്കൂളുകളില് പ്രവേശനം നേടുന്നത്. പതിനായിരം മുതല് മുപ്പതിനായിരം വരെയാണ് കുട്ടികള്ക്കായി ഇതിന് ലഭിക്കുന്നത്.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമനങ്ങളില് റെക്കോര്ഡ് മുന്നേറ്റവുമായി കേരള പിഎസ്സി. ഈ വര്ഷം ഇതുവരെ നല്കിയ നിയമന ശുപാര്ശകള് മൂപ്പതിനായിരം പിന്നിട്ടു. തുടര്ച്ചയായി മൂന്നാം വര്ഷമാണ് പിഎസ്സി നല്കുന്ന നിയമന ശുപാര്ശകള് മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്ഷം ഇതുവരെ 30,246 പേര്ക്ക് നിയമന ശുപാര്ശ നല്കിയെന്നാണ് റിപ്പോര്ട്ടുകള്.
2024 ല് 34,194 പേര്ക്കും 2023 ല് 34,110 പേര്ക്കും നിയമന ശുപാര്ശ നല്കി. കേരളത്തില് പിണറായി വിജയന് നേതൃത്വം നല്കുന്ന എല്ഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ – 2,99,080 നിയമനശുപാര്ശകളാണ് പിഎസ്സി അയച്ചത്.
ഈ വര്ഷം ഇതുവരെ 853 റാങ്ക് പട്ടികകള് ആണ് പ്രസിദ്ധീകരിച്ചത്. പ്രധാനപ്പെട്ട എല്ലാ തസ്തികകളുടെയും റാങ്ക് പട്ടിക ഒരു കലണ്ടര് വര്ഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പിഎസ്സി സ്വന്തമാക്കി. ഒക്ടോബര് 10 ന് യുപി സ്കൂള് ടീച്ചര് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് ഈ മുന്നേറ്റം. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്വെന്റ്സ്, ക്ലാര്ക്ക്, കേരള ബാങ്കില് ക്ലാര്ക്ക്, തദ്ദേശ വകുപ്പില് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പില് എല്പി സ്കൂള് ടീച്ചര്, പൊലീസ് വകുപ്പിലെ വിവിധ യൂണിഫോംഡ് തസ്തികകള് ഈ വര്ഷം പ്രസിദ്ധീകരിച്ചു.


Recent Comments