അയ്യങ്കാളി ജന്മദിന വാർഷികം സംഘടിപ്പിച്ചു
ആറ്റിങ്ങൽ കച്ചേരി നടയിൽ അയ്യങ്കാളി ജന്മദിന വാർഷികം നടത്തി. മധു പുഷ്പാഭിഷേകം നടത്തി ഉദ്ഘാടനം നിർവഹിച്ചു.
![]()
![]()

ആറ്റിങ്ങൽ കച്ചേരി നടയിൽ അയ്യങ്കാളി ജന്മദിന വാർഷികം നടത്തി. മധു പുഷ്പാഭിഷേകം നടത്തി ഉദ്ഘാടനം നിർവഹിച്ചു.
![]()
![]()

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
![]()
![]()
ആറ്റിങ്ങൽ: മൂന്ന് മുക്ക് കുറുപ്പ് ലൈനിൽ എ.എൻ.പി ഭവനിൽ (സി.റ്റി.ആർ.എ:11) എം സുകുമാരപിള്ള (84) അന്തരിച്ചു.
ഭാര്യ: പരേതയായ എ സുഭദ്രാമ്മ.
മക്കൾ: എസ് ഗീത, പരേതരായ എസ് ഗോപകുമാർ, എസ് ഗിരീഷ് കുമാർ.
മരുമക്കൾ: ജെ വിജയകുമാർ (വിമുക്തഭടൻ), ലക്ഷ്മി ഗോപകുമാർ.
ആറ്റിങ്ങൽ: കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. അധ്യാപകരുടെയും പി.ടി.എ യുടെയും നേതൃത്വത്തിലാണ് ഓണാഘോഷം നടന്നത്. അത്തപ്പൂക്കളം, അമ്മമാർ ഒരുക്കിയ അത്തപ്പൂക്കളം, കുട്ടികളുടെയും അധ്യാപികമാരുടെയും തിരുവാതിര, വിവിധ കലാ കായിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജനപ്രതിനിധികളും, പി.ടി.എ അംഗങ്ങളും, രക്ഷിതാക്കളും, പൊതുജനങ്ങളും പങ്കെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് ജില്ല മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ഡിഎംഒ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് നടപടി.

ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നു. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടര്‍ രാജീവ് കുമാര്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. 2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. എക്‌സ്‌റേയില്‍ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്.
![]()
![]()
വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. വേങ്ങോട് ജംഗ്ഷനിൽ മഹാത്മാവിൻ്റെ ഛായാചിത്രം സ്ഥാപിച്ച ശേഷം അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.ആർ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്. വിനോദ് മണി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി മഞ്ഞമലബാബു, ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മുരളി, മണ്ഡലം സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, ഷാജി, മണ്ഡലം, വാർഡ്, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ സലാഹുദ്ദീൻ, ഇബ്രാഹിം കുട്ടി, ദേവരാജൻ, വിജയൻ തുടങ്ങി പാർട്ടിയുടേയും പോഷക സംഘടനകളുടേയും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
![]()
![]()

Recent Comments