വക്കം ഖാദർ അനുസ്മരണവേദി മഹാത്മ അയ്യങ്കാളി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

വക്കം ഖാദർ അനുസ്മരണവേദി മഹാത്മ അയ്യങ്കാളി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

മംഗലപുരം: മഹാത്മ അയ്യങ്കാളി 162മത് ജന്മവാർഷിക ദിനം മഹാകവി കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഇന്ന് രാവിലെ 10 മണിക്ക് ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും നടത്തി. ഇന്ന് മുതൽ മഹാത്മാ അയ്യങ്കാളിയുടെ സമാധി ദിനമായ ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകി.

സെമിനാറുകൾ, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സമര പോരാട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ നടത്താൻ വക്കം ഖാദർ അനുസ്മരണ വേദി തീരുമാനിച്ചു. സമ്മേളനത്തിന് അനുസ്മരണ വേദി ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗവും വേദി ഭാരവാഹിയുമായ അജയരാജ് ബിസി അധ്യക്ഷത വഹിച്ചു. അധ്യാപകനും, പ്രശസ്ത കവിയുമായ റെജി മഞ്ഞമല മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്‌പെക്ടർ എം എ ഉറൂബ്, പഞ്ചായത്ത്‌ മെമ്പർ ശ്രീചന്ദ്.എസ്, സഞ്ജു, സരിൻ. എസ്, ബിനു. എം. എസ്, ഷാനി, നസീർ തോന്നയ്ക്കൽ, കലൂർ നിസാർ, ആബിദ് തുടങ്ങിയവർ സംസാരിച്ചു.

ഗവ.എസ് വി യു പി എസ് പുരവൂരിൽ വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു

ഗവ.എസ് വി യു പി എസ് പുരവൂരിൽ വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു

ചിറയിൻകീഴ്: ഗവ. എസ് വി യു പി എസ് പുരവൂരിൽ എസ് എസ് കെ സ്റ്റാർസിന്റെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി.ശശി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിതയുടെ അധ്യക്ഷതയിൽ ഡി പി സി ഡോ. ബി നജീബ് പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനിത എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ശ്രീകണ്ഠൻ, വാർഡ് മെമ്പർ ആശാ. സി, അനന്തകൃഷ്ണൻ നായർ, ആറ്റിങ്ങൽ എ ഇ ഒ പി. സന്തോഷ് കുമാർ, ബിപിസി ആറ്റിങ്ങൽ വിനു എസ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു കെ. ബി,ബി ആർ സി ട്രെയിനർ ലീന എസ് എൽ, പിടിഎ പ്രസിഡന്റ് മഞ്ജു എം, എസ് എം സി ചെയർപേഴ്സൺ ഷാബു വിഎസ് എം പി ടി എ പ്രസിഡന്റ് രേവതി എന്നിവർ സന്നിഹിതരായിരുന്നു.

ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി

ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി

ആലംകോട്: ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിദ്യാർഥികളുടെ കലാപരിപാടികൾ, ഓണക്കളികൾ, അധ്യാപക- രക്ഷകർത്താക്കളുടെ ഓണക്കളികൾ, അത്തപ്പൂക്കളമൊരുക്കൽ, സദ്യവട്ടം എല്ലാം ചേർന്ന് ആഘോഷത്തിന് മാറ്റുകൂട്ടി. ആറ്റിങ്ങൽ നഗരസഭ അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും സ്കൂളിലെത്തി ആഘോഷത്തിൽ പങ്കെടുത്തു. പഴയകാല ഓർമ്മകളുടെ രുചിക്കൂട്ടുകളുമായി വിദ്യാർത്ഥികൾക്ക് ഓണവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുകയും ചെയ്തു.

ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.

ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍

ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള സാധ്യത അന്വേഷിക്കുമെന്ന് അശ്വിന്‍ പോസ്റ്റില്‍ സൂചിപ്പിച്ചു. ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2009ല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് അശ്വിന്‍ അരങ്ങേറിയത്. ചെന്നൈ കുപ്പായത്തില്‍ അവസാന മത്സരവും കളിച്ചാണ് വിരമിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളും 833 റണ്‍സും നേടിയെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് 2015ല്‍ പഞ്ചാബ് കിംഗ്‌സ് നായകനായി പോയ അശ്വിന്‍ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും 2021 മുതല്‍ 2024വരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചു.

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 30നായിരുന്നു മഹിപാല്‍ യാദവ് വിരമിക്കേണ്ടിയിരുന്നത്. പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് ഇന്ന് നടക്കാനിരിക്കെയാണ് അന്ത്യം. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ്. എറണാകുളം ഐജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.