by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
കടുത്ത പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വിതുര ഗവ. വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി ആരതി (16) ആണ് മരിച്ചത്.

വിതുര ആനപ്പാറ ചിറ്റാർ രാജേഷ് ഭവനിൽ രാജേഷ്, സൗമ്യ ദമ്പതികളുടെ മകളാണ്. പനിബാധിച്ച് വിതുര ഗവ. താലൂക്കാശുപത്രിയിലും തുടർന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗം ഭേദമാകാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്മിറ്റായി. ഇന്നലെ പുലർച്ചെയോടെ മരിച്ചു.


by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തൻകോട് സ്വദേശിയായ അബ്ദുൾഖാദി ആണ് പിടിയിലായത്. പൂജപ്പുര ജയിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടന്നത്.

നാല് ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 15 ജയിൽ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് കഫറ്റീരിയിലെ ജോലിക്കാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയാവുന്ന, ഇത്രയും തുക അവിടെയുണ്ടായിരുന്നു എന്നറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. അതിനാൽ തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

കഫ്ത്തീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്താണ് മോഷ്ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. അവിടെ മേശയിലുണ്ടായിരുന്ന പണമെടുത്തു. അലമാരയിലുണ്ടായിരുന്ന പണവും കവർന്നു. നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിരുന്നത്. 14,15 തീയതികളിലെ വരുമാനം ശനിയാഴ്ച ട്രഷറിയിൽ അടക്കാമായിരുന്നു. പക്ഷെ അടച്ചില്ല. ഞായറാഴ്ചയും നല്ല വരുമാനമുണ്ടായി. ആ പണവും ഉള്‍പ്പെടെയാണ് നാല് ലക്ഷം കഫത്തീരിയക്ക് പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്നത്.

by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓളപ്പരപ്പിലെ ഒളിംപിക്‌സ് ആയ നെഹ്രു ട്രോഫി വളളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കും. നെഹ്രുട്രോഫിയുടെ റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ എന്നി കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നെഹ്രുട്രോഫി വളളംകളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും.
2022 ല്‍ 1,75,100/ രൂപയുടെ ടിക്കറ്റുകളും 2023 ല്‍ 2,99,500 /രൂപയുടെ ടിക്കറ്റുകളുമാണ് ബജറ്റ് ടൂറിസം സെല്‍ മുഖേന വിറ്റഴിച്ചത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റിവെച്ച 2024 ലെ വളളംകളിയുടെ ടിക്കറ്റ് വില്‍പ്പനയിലൂടെ 1,16,500 രൂപയാണ് നേടിയത്. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്‌സ്ആപ്പ് മെസേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ക്യൂആര്‍ കോഡിലേക്ക് ഓണ്‍ലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്.

ഈ ടിക്കറ്റുകള്‍ വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 30 നോ, മുന്‍ ദിവസമോ ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്‌പെഷ്യല്‍ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി വള്ളംകളി കാണാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എറണാകുളം , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ സ്‌പെഷ്യല്‍ കൗണ്ടര്‍ മുഖേനയും ജില്ലാ കോ ഓര്‍ഡിനേറ്റര്‍മ്മാര്‍ മുഖേനയും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതാണ്.

by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നെടുമ്പാശ്ശേരിയില്‍ കസ്റ്റംസിന്റെ വന്‍ ലഹരി വേട്ട. ഓണം ലക്ഷ്യമിട്ട് എത്തിച്ച നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തൃശൂര്‍ പൊറത്തിശ്ശേരി സ്വദേശി സെബി പിടിയിലായി. മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

മലേഷ്യയില്‍ നിന്നും ഭക്ഷ്യപായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓണം ലക്ഷ്യമിട്ട് കൊച്ചി വഴി വന്‍തോതില്‍ ലഹരി കടത്താന്‍ സാധ്യതയുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.


by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ ഐ ടി ഐയ്ക്കു എതിർവശം എം എം വി ആർ എ രേവതിയിൽ തുളസീധരൻ പിള്ള (77) അന്തരിച്ചു.
ഭാര്യ: നിർമല
മക്കൾ മഞ്ജു ,മനു മീര
by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. എ എ വൈ റേഷൻ കാർഡ് (മഞ്ഞ കാർഡ് ) ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. 14 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക് റേഷൻകട വഴിയാകും കിറ്റ് വിതരണം.
ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. സെപ്‌തംബർ നാലുവരെ കിറ്റ് വാങ്ങാവുന്നതാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
ഓണക്കാലത്ത് പിങ്ക് കാർഡുകാർക്ക് നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി നൽകും. നീലക്കാർഡിന് 10 കിലോയും വെള്ളക്കാർഡിന് 15 കിലോയും അരി നൽകും. കിലോയ്‌ക്ക് 10.90 രൂപ നിരക്കിലാണ് അരി ലഭ്യമാക്കുന്നത്.


ഓണക്കിറ്റിലെ ആവശ്യവസ്തുക്കൾ
പഞ്ചസാര
വെളിച്ചെണ്ണ
തുവര പരിപ്പ്
ചെറുപയർ പരിപ്പ്
വൻ പയർ
കശുവണ്ടി
മിൽമ നെയ്യ്
ഗോൽഡ് ടീ
പായസം മിക്‌സ്
സാമ്പാർ പൊടി
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ഉപ്പ്

Recent Comments