മെഡിസെപ്: പേര് നീക്കാനും പുതിയതായി ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കണം, തിരുത്തലിന് സെപ്റ്റംബര്‍ 10 വരെ സമയം

മെഡിസെപ്: പേര് നീക്കാനും പുതിയതായി ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കണം, തിരുത്തലിന് സെപ്റ്റംബര്‍ 10 വരെ സമയം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep.

തിരുത്തലുകളുണ്ടെങ്കിലോ, ആരെയെങ്കിലും നീക്കം ചെയ്യുകയോ പുതിയതായി ഉള്‍പ്പെടുത്തുകയോ വേണമെങ്കിലും അതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് മുന്‍പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡിഡിഒമാര്‍ക്കും പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം. നവജാതശിശുക്കളെ ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവര്‍ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോര്‍ട്ടലിലെ ആശ്രിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. തിരുത്തല്‍ വരുത്തി പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് ഡിഡിഒമാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒത്തുനോക്കണം.

അനുവദിച്ച സമയത്തിനുള്ളില്‍ തിരുത്തി, വെരിഫൈ ചെയ്ത ശേഷവും സാങ്കേതികപ്പിഴവു കാരണം മെഡിസെപ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 18000 425 1857 എന്ന ടോള്‍ഫ്രീ നമ്പറിലോ info.medisep @kerala.gov.in എന്ന മെയിലിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

പഞ്ചായത്ത് മെമ്പർ ജീവനൊടുക്കിയ നിലയിൽ

പഞ്ചായത്ത് മെമ്പർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വര്‍ണക്കാഴ്ചകളുമായി ഇന്ന് അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം

വര്‍ണക്കാഴ്ചകളുമായി ഇന്ന് അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ ഇന്നു രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും.

കെ ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക. നഗരം ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും.

വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കളമത്സരം നടക്കും. മൂന്നുമുതല്‍ രാത്രി പത്തുവരെ അത്തപ്പൂക്കള പ്രദര്‍ശനവും നടക്കും. വിവിധ കലാമത്സരങ്ങളും നടക്കും. അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും കാണികള്‍ക്കും ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം

അത്തച്ചമയ ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തുന്നു

ആറ്റിങ്ങൽ കൃഷി ഭവന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തുന്നു

മണ്ണ് പരിശോധന: മണ്ണിലെ പോഷകങ്ങളുടെ അളവ്, പിഎച്ച് മൂല്യം, ഘടന, ജലാംശം എന്നിവ മനസ്സിലാക്കാൻ മണ്ണ് പരിശോധന നടത്തുന്നത് നല്ലതാണ്. ആറ്റിങ്ങൽ കൃഷി ഭവൻ മണ്ണ് പരിശോധനക്കായി കർഷകരുടെ വീട്ടിൽ വന്ന് മണ്ണ് സാമ്പിൾ ശേഖരിക്കുന്നു .

മണ്ണ് പരിശോധിക്കേണ്ട കർഷകർ താഴെ കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9745451318

തോന്നയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം

തോന്നയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം

ആറ്റിങ്ങൽ: തോന്നയ്ക്കൽ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം. തെരുവ് നായാക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. പാട്ടത്തിൻകര, കല്ലൂർ മേഖലയിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്.

വീട്ടുമുറ്റത്ത് നിന്നവരും റോഡിൽകൂടി നടന്നവരും ജോലികളിൽ ഏർപ്പെട്ടിരുന്നവരും ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. യാതൊരു പ്രകോപനവും കൂടാതെ തെരുവുനായ ജനങ്ങളെ ആക്രമിക്കുകയായിരുന്നു.

ഇത്രയും പേരെ കടിച്ച നായയെ പിന്നീട് കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. ഇത് നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. പേവിഷബാധയേറ്റ നായയാണ് കടിച്ചതെന്നാണ് സംശയം. ഈ മേഖലയിൽ എല്ലാം തെരുവുനായകളുടെ ശല്യം കൂടുതലാണ്. ഇതു സംബന്ധിച്ച് നിരവധി തവണ പരാതികൾ പറഞ്ഞിട്ടുണ്ടെങ്കിലും പ്രാദേശിക ഭരണകൂടങ്ങൾ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.

അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു

അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു

കിളിമാനൂർ പനപ്പാം കുന്ന് മലയ്ക്കൽ തോട്ടത്തിൽ (ബി എം വിഹാർ) പരേതരായ ഗോപാലകൃഷ്ണന്റെയും സരയൂദേവിയുടെയും മകൻ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫ.ഡോ.മനോജ് (52) അന്തരിച്ചു.