by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത
ഉൾനാടൻ പൊതുജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപിക്കൽ പദ്ധതിയുടെ ഭാഗമായി, ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജമേരി എ. പി, ഡോക്ടർ.വിഷ്ണു. എസ് . രാജ്, ബിജു, സുരേന്ദ്രൻ അഞ്ചുതെങ്ങ് എന്നിവർ പങ്കെടുത്തു.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം കെ.എ നിവാസിൽ (എം.ആർ.എ:39) കെ അനിരുദ്ധൻ (90) (റിട്ടയേർഡ് അധ്യാപകൻ, ആർ.എം.എൽ. പി.എസ്, മണനാക്ക്, സി.പി.ഐ.എം പച്ചംകുളം ബ്രാഞ്ചംഗം) മരണപ്പെട്ടു.
ഭാര്യ: കെ സുനന്ദ.
മക്കൾ: ബീന എ (റിട്ടയേർഡ് പ്രിൻസിപ്പാൾ, എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ്), ബിന്ദു എ (റിട്ടയേർഡ് അധ്യാപിക, ആർ.എം എൽ. പി.എസ്, മണനാക്ക്) ബിജു എ( ഇന്ത്യൻ റെയിൽവേ).
മരുമക്കൾ: കെ കൃഷ്ണകുമാർ (എ.ജിസ് ഓഫീസ്, തിരുവനന്തപുരം), എൻ വിക്രമൻ
(റിട്ടയേർഡ് മൃഗസംരക്ഷണവകുപ്പ്), എസ് സുജ (അധ്യാപിക, എസ്.എൻ. വി .എച്ച്.എസ്.എസ്,ആനാട്)
by Midhun HP News | Oct 18, 2025 | Latest News, കായികം, ജില്ലാ വാർത്ത
പെര്ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ നെറ്റ്സില് ഹാപ്പിയായി വിരാട് കോഹ്ലി. മൈതാനത്ത് സഹതാരങ്ങള്ക്കൊപ്പമുള്ള നിമിഷങ്ങള് ഫണ് മൊമന്റ്സുകളാക്കിയ താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു.
പ്രാക്ടീസ് സെഷനില് വളരെ ഹാപ്പിയായി ചിരിയും കളിയുമായി നില്ക്കുന്ന വിരാട് കോഹ്ലിയെയാണ് വിഡിയോയില് കാണാന് കഴിയുന്നത്. രാജ്യന്തര ക്രിക്കറ്റില് നിന്ന് ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലി ടീം ക്യാംപില് എത്തുന്നത്. ഇന്ത്യക്കായി ഈ വര്ഷം ആദ്യം ചാംപ്യന്സ് ട്രോഫിയിലാണ് താരം അവസാനമായി കളിച്ചത്.
സ്റ്റാര് സ്പോര്ട്സ് എക്സില് പോസ്റ്റ് ചെയ്ത വിഡിയോയില് കോഹ് ലിയെ സമ്മര്ദമില്ലാതെ കൂളായാണ് കാണുന്നത്. സഹതാരങ്ങശായ അര്ഷ്ദീപ് സിങ്, കെഎല് രാഹുല്, അക്ഷര് പട്ടേല്, യശസ്വി ജയ്സ്വാള്, ഹര്ഷിത് റാണ എന്നിവരുമായി ചിരിച്ച് ഉല്ലസിക്കുന്നതും കാണാം.രണ്ടാം ദിവസം പരിശീലനം പൂര്ത്തിയാക്കിയ കോഹ്ലി ആരാധകര്ക്കൊപ്പം സെല്ഫിക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫുകളും നല്കി.
ഓസ്ട്രേലിയന് മണ്ണില് ഏകദിനത്തില് മികച്ച റെക്കോര്ഡാണ് കോഹ്ലിക്കുള്ളത്. ഓസ്ട്രേലിയയില് 29 ഏകദിനങ്ങളില് നിന്ന് 51 ല് കൂടുതല് ശരാശരിയില് 1327 റണ്സ് കോഹ്ലി നേടിയിട്ടുണ്ട്. ഹോബാര്ട്ടിലെ ബെല്ലെറിവ് ഓവലില് ശ്രീലങ്കയ്ക്കെതിരെ നേടിയ 133* റണ്സാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഓസ്ട്രേലിയന് മണ്ണില് കോഹ് ലിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്ക് പരമ്പ നേട്ടത്തോടെ മടങ്ങാന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത
മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു. ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ബൈപാസ് സർജറിക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അന്ത്യം. മാതൃഭൂമി കഴക്കൂട്ടം, പോത്തൻകോട് ലേഖകനായും മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത
മേൽവെട്ടൂർ വലയന്റകുഴി എസ്എസ് നിവാസിൽ വിഷ്ണു (32) ആണ് മരിച്ചത്. വെള്ളി വൈകിട്ട് 4.30 ഓടെ പുതിയ റോഡ് ജംഗ്ഷനിലാണ് അപകടം. അവിവാഹിതനാണ് വിഷ്ണു. അമ്മൻനട ജംഗ്ഷനിൽ നിന്നും വർക്കലയിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി സ്കൂൾ ബസിലിടിക്കുകയും ‘തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണു തൽക്ഷണം മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. വിഷ്ണു വർക്കല ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഒമ്പത് ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്. എല്ലാജ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന് അറബിക്കടലിനും, അതിനോട് ചേര്ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്ക്കും മുകളില് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് ഇത് തെക്ക് കിഴക്കന് അറബിക്കടലിലും അതിനോട് ചേര്ന്നുള്ള കേരള-കര്ണാടക തീരങ്ങള്ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മര്ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.


Recent Comments