വിജ്ഞാന കേരളം തൊഴിൽമേള; സംഘാടകസമിതി രൂപീകരിച്ചു

വിജ്ഞാന കേരളം തൊഴിൽമേള; സംഘാടകസമിതി രൂപീകരിച്ചു

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതി പ്രകാരം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. 18 /10/ 2025ഇൽ കിളിമാനൂർ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം മുൻ ധനകാര്യ വകുപ്പ് മന്ത്രിയും വിജ്ഞാനകേരളം സംസ്ഥാന ഉപദേഷ്ടാവുമായ ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം നിർവഹിക്കും.

തൊഴിൽമേളയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

ന​വ​ര​ത്‌​ന​ങ്ങ​ള്‍ പ​തി​ച്ച മാ​ല ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വ് പി​ടി​യി​ല്‍

ന​വ​ര​ത്‌​ന​ങ്ങ​ള്‍ പ​തി​ച്ച മാ​ല ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വ് പി​ടി​യി​ല്‍

നേ​മം: ക​ര​മ​ന മേ​ലാ​റ​ന്നൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന്​ അ​ഞ്ച്​ പ​വ​ന്‍ തൂ​ക്കം വ​രു​ന്ന​തും 5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ന​വ​ര​ത്‌​ന​ങ്ങ​ള്‍ പ​തി​ച്ച മാ​ല ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. ബീ​മാ​പ്പ​ള്ളി മി​ല്‍ക്ക് കോ​ള​നി ടി.​സി 46/585 സ​മീ​റ മ​ന്‍സി​ലി​ല്‍ ന​സ​റു​ദ്ദീ​ന്‍ ഷാ (35) ​ആ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് സം​ഭ​വം. മേ​ലാ​റ​ന്നൂ​രി​ലെ ഇ​രു​നി​ല വീ​ടി​ന്റെ താ​ഴ​ത്തെ നി​ല​യി​ലാ​യി​രു​ന്നു മോ​ഷ​ണം. വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ള്‍ പ്ര​ഭാ​ത സ​വാ​രി​ക്കു പോ​യ​പ്പോ​ള്‍ താ​ക്കോ​ല്‍ ഭ​ദ്ര​മാ​യി പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തു ക​ണ്ടെ​ത്തി​യാ​ണ് പ്ര​തി ഡോ​ര്‍ തു​റ​ന്ന് ക​വ​ര്‍ച്ച ന​ട​ത്തി​യ​ത്.

വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി ക്യാ​മ​റ​യി​ല്‍ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞ​ത്. ക​ര​മ​ന സി.​ഐ അ​നൂ​പ്, എ​സ്.​ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, അ​ജി​ത്ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, ശ്യാം​മോ​ഹ​ന്‍, സി.​പി.​ഒ​മാ​രാ​യ ഹി​ര​ണ്‍, അ​ജി​കു​മാ​ര്‍, ശ​ര​ത്ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി റി​മാ​ന്‍ഡി​ലാ​ണ്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. അടുത്ത നാല് ദിവസം ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കിളിമാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

കിളിമാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, കിളിമാനൂർ ആർ.ആർ.വി ഹയർ സെക്കൻ്ററി സ്കൂളുകൾ എന്നിവിടങ്ങളിലായി ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സലിൽ അധ്യക്ഷത വഹിച്ചു. എസ്.കെ.സുനി, വിനോദ്.വി, ജി.കെ.വിജയകുമാർ, ജയകല.ബിബിന്ദു. ആർ.എസ്. മിനി. എസ്. ശോഭ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.നൗഫൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ രഞ്ജിത്ത് എ. ആർ നന്ദിയും പറഞ്ഞു.

മേളയുടെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനവിതരണവും 11-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് നടക്കും. അടൂർ പ്രകാശ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിയ്ക്കും.

തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകൻ്റെ തലയ്ക്കടിച്ചു

തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകൻ്റെ തലയ്ക്കടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കമ്പിപ്പാര കൊണ്ട് അച്ഛൻ മകന്റെ തലയ്ക്കടിച്ചു. ഹൃത്വികിനെയാണ് അച്ഛൻ മർദ്ദിച്ചത്.അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.സുഹൃത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ആഢംബര കാറിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മകൻ ഹൃത്വികിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നടി തൃഷ വിവാഹിതയാകുന്നു? വരൻ വ്യവസായി

നടി തൃഷ വിവാഹിതയാകുന്നു? വരൻ വ്യവസായി

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ, ത​ഗ് ലൈഫ് എന്നിവയാണ് തൃഷയുടേതായി തിയറ്ററുകളിലെത്തിയ ബി​ഗ് പ്രൊജക്ടുകൾ. ഇരുചിത്രങ്ങളിലെയും തൃഷയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വ്യക്തി ജീവിതം വളരെ സ്വകാര്യമായി തന്നെ നിലനിർത്തുന്ന ആളു കൂടിയാണ് തൃഷ.

അടുത്തിടെ നടൻ വിജയുമായി തൃഷ ഡേറ്റിങ്ങിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ തൃഷയുടെ വിവാഹ വാർത്തയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. നടി വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന.

നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു. ‘ശരിയായ’ വ്യക്തി വരുമ്പോള്‍ ‘ശരിയായ’ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസ് തുറന്നിരുന്നു. തനിക്ക് വിവാഹത്തിൽ വിശ്വാസമില്ലെന്നും അത് നടന്നാലും കുഴപ്പമില്ല, നടന്നില്ലെങ്കിലും കുഴപ്പമില്ല എന്നും തൃഷ അടുത്തിടെ പറഞ്ഞിരുന്നു.

എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. അതേസമയം വിവാഹ വാർത്തകൾ സംബന്ധിച്ച് യാതൊരുവിധ പ്രതികരണവും നടിയോ നടിയുടെ കുടുംബമോ നടത്തിയിട്ടില്ല. നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015 ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.