ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം, ഭാരവാഹികളെ തെരഞ്ഞെടുത്തു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം, ഭാരവാഹികളെ തെരഞ്ഞെടുത്തു

ആറ്റിങ്ങൽ: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം ആറ്റിങ്ങൽ ലയൺസ് ക്ലബ് ഹാളിൽ നടന്നു. കേരള ബാർ കൗൺസിൽ അംഗം അഡ്വ ഡോക്ടർ സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഒ അശോകൻ, ജില്ലാ സെക്രട്ടറി എ എ ഹക്കീം, ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ പള്ളിച്ചൽ എസ് കെ പ്രമോദ്, അഡ്വ ഡോക്ടർ ലീന കുമാരി, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ മടവൂർ അനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ എസ് ലെനിൻ, അഡ്വ ബിന്ദു ഉമ്മർ, അഡ്വ യു സലിം ഷാ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

യൂണിറ്റ് പ്രസിഡൻ്റ് അഡ്വ:സി.ജെ.രാജേഷ് കുമാർ,

സെക്രട്ടറി അഡ്വ:സുജിൻ പ്രേമചന്ദ്രൻ,

വൈസ് പ്രസിഡൻറുമാരായി അഡ്വ: പാർവ്വതി.സി.എ,

അഡ്വ:എസ്. ഹരീഷ്,

ജോയിന്റ് സെക്രട്ടറിമാർ അഡ്വ:പ്രിയ, അഡ്വ: ഹെർത്ത.സി. പെരേര, ട്രഷറർ അഡ്വ:അനിൽകുമാർ.

ജനം ടി വി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത് ശ്രീകുമാർ അന്തരിച്ചു

ജനം ടി വി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത് ശ്രീകുമാർ അന്തരിച്ചു

ജനം ടി വി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത് ശ്രീകുമാർ (26) അന്തരിച്ചു. രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിലാണ് അന്ത്യം. പാറശ്ശാല സ്വദേശിയാണ്.

ലഹരി മരുന്ന് കച്ചവടം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ലഹരി മരുന്ന് കച്ചവടം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐപിഎസിന്റെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക റെയിഡ്, നിരോധിത പുകയില ഉൽപ്പനങ്ങൾ വിൽപ്പന നടത്തിയ 31 പേർ അറസ്റ്റിൽ. കൊറിയർ സർവീസ് വഴി ലഹരി മരുന്ന് കച്ചവടം ചെയ്യാൻ ശ്രമിച്ച കല്ലമ്പലം ചാത്തൻപാറ സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തു.

മാരക ലഹരിക്കെതിരെ കായിക ലഹരി

മാരക ലഹരിക്കെതിരെ കായിക ലഹരി

ചിറയിൻകീഴ്: അഴൂർ ഗവണ്മെന്റ് സ്കൂൾ ആണ് വ്യത്യസ്തമായ ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. രാസ ലഹരിയെ അകറ്റൂ കായിക ലഹരി ആസ്വദിക്കൂ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സംഘടിപ്പിച്ച തൂഫാൻ മാച്ചിൽ ഒന്നാം സ്ഥാനം ടീം ബ്രസീൽ സ്വന്തമാക്കി. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കീർത്തി സൈജു, ബ്ലോക്ക്‌ മെമ്പർ ആർ അനിൽ, വാർഡ് മെമ്പർ സിന്ധു, പഞ്ചായത്ത്‌ വൈസ് പ്രെഡിഡന്റ് രഞ്ജിത് ലാൽ, എച്ച് എം മിനി എസ്, സീനിയർ ടീച്ചർ ബീന എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറും കേരള ഫുട്ബോൾ ടീം കോച്ചുമായ ആന്റണി ജോർജ്,എസ് ആർ ജി കൺവീനവർ ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി

ഹോമിയോപ്പതിക്ക് മറ്റ് ആരോഗ്യ വിഭാഗങ്ങൾക്ക് തുല്യമായ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി കെ മുരളീധരൻ. കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ അസോസിയേഷൻ 60 വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിഷൻ 2031 കോൺക്ലേവും സംഘടനയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ ജി എച്ച് എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി ജി ബിജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോക്ടർ എസ് ശ്രീജിത്ത്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ഹോമിയോപ്പതി ഡയറക്ടർ ഡോക്ടർ എം പി ബീന, ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വി കെ പ്രിയദർശിനി, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോക്ടർ എസ് കെ അനിൽ, കോൺക്ലേവ് കോൺഫറൻസ് ഡയറക്ടർ ഡോക്ടർ മനു വർഗീസ് എന്നിവർ പങ്കെടുത്തു.