അഞ്ചുതെങ്ങ് പൂത്തുറയിൽ സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്ന് വീടിന് തീ പിടിച്ചു

അഞ്ചുതെങ്ങ് പൂത്തുറയിൽ സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്ന് വീടിന് തീ പിടിച്ചു

അഞ്ചുതെങ്ങിൽ സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്ന് വീടിന് തീ പിടിച്ചു. അഞ്ചുതെങ്ങ് പൂത്തുറ സന്ധ്യ ഭവനിൽ വീടിനുള്ളിൽ കത്തിച്ചുവെച്ചിരുന്ന സാമ്പ്രാണി തിരിയിൽ നിന്ന് തീപടർന്നാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സാമ്പ്രാണി തിരിയിൽ നിന്ന് കർട്ടനിലേക്ക് തീ പടരുകയും തീപിടിത്തത്തിൽ സോഫ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു.

നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാതാ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെ കണക്ടീവിറ്റിയെ അടക്കം ബാധിച്ച പ്രശ്നത്തിൽ പുനപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മാറ്റിയാൽ ദക്ഷിണേന്ത്യക്കാകെ ഗുണകരമാകുമെന്നും കത്തിലൂടെ കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുടവൂർക്കോണം ഗവ: ഹൈസ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം നടന്നു

കുടവൂർക്കോണം ഗവ: ഹൈസ്കൂളിൽ സയൻസ് ലാബ് ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ പഞ്ചായത്തായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിന് അനുവദിച്ച
സയൻസ് ലാബിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഷീല. എസ് അധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ സജികുമാർ.എസ് സ്വാഗതം പറഞ്ഞു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, വാർഡ് മെമ്പർ ആശ.എം.എസ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മുബാറക് ഹുസൈൻ നന്ദി രേഖപ്പെടുത്തി. പ്രതിഭകളായ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിശിഷ്ടാതിഥികൾ ആദരവ് നൽകി.

അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ

അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ

ആറ്റിങ്ങൽ: അപകട കെണിയായ് ഫുട്പാത്തിലെ മുൾചെടികൾ. ആറ്റിങ്ങൽ നഗരസഭ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നാഷണൽ ഹൈവേയുടെ ഇരുഭാഗങ്ങളിലേയും ഫുട്പാത്തിലെ ഇലക്ട്രിക് പോസ്റ്റ്‌കളിൽ സ്ഥാപിച്ച പൂച്ചട്ടികളാണ് കാൽനട യാത്രക്കാർക്ക് അപകടക്കെണിയായ് മാറിയിരിക്കുന്നത്.

സ്വച്ച്ഭാരതിന്റെ ചുവടുപിടിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 2025-26 നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൂച്ചട്ടികളിലാണ് കടലാസ് ചെടി ഉൾപ്പെടെയുള്ള മുൾചെടികൾ കടന്നുകൂടിയിരിക്കുന്നത്. ഒന്നര മീറ്ററോളം ഹൈറ്റിൽ സ്ഥാപിച്ചിട്ടുള്ള ഈ ചാടിച്ചട്ടികളിലെ ചെടികൾ കാൽനട യാതികരുടെ കണ്ണിനും മുഖത്തും പരുക്ക് പറ്റുംവിദമാണ് വളർന്നു നിൽക്കുന്നത്.

കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് മുന്നിലെ സ്വകാര്യ ലാബിൽ പരിശോധനകൽക്കായി എത്തിയ അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷം വീട് സ്വദേശി സുനീഷ് (46) ന് കാൽനട യാത്രയ്ക്കിടെ മുഖത്ത് ചെടിയുടെ മുള്ള് കൊണ്ട്, ചെറിയ തോതിൽ പരുക്ക് പറ്റിയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മുള്ള് കണ്ണിൽ കൊള്ളാതിരുന്നത്.

തീരെ വീതികുറഞ്ഞ ഫുട്പാത്ത്കളിലെ അനധികൃത വാഹന പാർക്കിങ്ങും, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഫുട്പാത്ത് കയ്യേറിയുള്ള കച്ചവടങ്ങളും ഇതുവഴിയുള്ള കാൽനട യാത്രികർക്ക് കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. അടിയന്തിരമായി പൂച്ചട്ടികളിൽ സ്ഥാപിച്ചിട്ടുള്ള മുൾ ചെടികൾ നീക്കം ചെയ്ത് പകരം പൂച്ചെടികൾ നടവുവാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

‘നന്മ’ കരിച്ചാറ 7-ാമത് വാർഷികാഘോഷവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

‘നന്മ’ കരിച്ചാറ 7-ാമത് വാർഷികാഘോഷവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

കണിയാപുരം: നന്മ കരിച്ചാറയുടെ ആഭിമുഖ്യത്തിൽ ഏഴാമത് വാർഷികാഘോഷവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. മുരുക്കുംപുഴ ചെറുകായൽക്കര ഏഞ്ചൽ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി അഷ്റഫ് റോയൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മാഹാണി ജസീം, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ, കരിച്ചാറ നാദർഷ എന്നിവർ സംസാരിച്ചു.

താഹിർ ഹാജി, സുൽഫിക്കർ, റസീഫ് ,ഗസ്നഫർ, മനാഫ് മണപ്പുറം, ഷംനാദ് ചെറുകയൽക്കര, നൗഷാദ്, ഷംനാദ് വരിക്കുമുക്ക്, ഷംനാദ് ചിറ്റൂപറമ്പിൽ, നിസാറുദ്ദീൻ എം.പി, ബിജൂർ റസാഖ് , ഷാഫി, ജസീം , റാഫി തുടങ്ങിയവർ പങ്കെടുത്തു.

പ്രിയദര്‍ശിനി സൗജന്യ യാത്ര: വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്ര: വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് പരിഗണനയില്‍. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാര്‍ ഒന്നിലേറെ ടിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. ദൂരേക്കുള്ള ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക്് യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്. പദ്ധതി നിരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഡ് അത്യാവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

സൗജന്യ യാത്രയ്ക്ക് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ കടമ്പകളേറെയാണ്. ദിവസം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്യുന്നത്. ഇവര്‍ക്കെല്ലാം കാര്‍ഡ് നല്‍കേണ്ടിവരും. സംസ്ഥാനത്ത് ഏകദേശം ഒന്നേമുക്കാല്‍ കോടി സ്ത്രീകളുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യയാത്രയ്ക്ക് അര്‍ഹതയുണ്ട്. എന്നും യാത്ര ചെയ്തില്ലെങ്കിലും ഭൂരിഭാഗം പേരും കാര്‍ഡ് ആവശ്യപ്പെട്ടേക്കും.

ഒരു കാര്‍ഡിന് 40 രൂപ ചെലവുവരുമെന്നാണ് ഏകദേശ കണക്ക്. ആവശ്യത്തിന് കാര്‍ഡ് കിട്ടാനുമില്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഒരു കാര്‍ഡ് നല്‍കാന്‍ കുറഞ്ഞത് 10 മിനിറ്റ് വേണ്ടിവരും. ടിക്കറ്റ് മെഷീനുകള്‍വഴി കാര്‍ഡ് നല്‍കാമെങ്കിലും തിരക്കുള്ള ബസുകളില്‍ പ്രായോഗികമല്ല. ഇത്രയും യാത്രാകാര്‍ഡുകള്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഡിപ്പോകളിലില്ല.കാര്‍ഡ് ഏര്‍പ്പെടുത്തിയാലും ദുരുപയോഗ സാധ്യതയുണ്ട്. കൈമാറി ഉപയോഗിക്കാം. പുരുഷന്മാര്‍ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ഇത്തരം കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റ് നല്‍കിയശേഷം യാത്രക്കൂലി വാങ്ങിയെടുക്കാന്‍ കണ്ടക്ടര്‍ക്ക് കഴിയും. അതിനാല്‍ കാര്‍ഡ് സംവിധാനം പൂര്‍ണമായും കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍.