by Midhun HP News | Oct 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : വന് ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊട്ടാരക്കര മാത്തനാട് സ്വദേശി ഷമി (32),കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കല്ഫാന് (24), ആഷിക്ക് (20), അല് അമീന് (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില് നിന്ന് വന്തോതില് എംഡിഎംഎ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് വില്പ്പന നടത്തുന്ന സംഘമാണ് വലയിലായത്.

സ്വകാര്യ കാറില് കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര് ലഹരി ഉത്പന്നങ്ങള് കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്റെ മുന്വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില് വസ്ത്രങ്ങള്ക്കിടയില് ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില് കാര്യമായ പരിശോധനകളില് നിന്നും രക്ഷപ്പെട്ടിരുന്നു.
കണിയാപുരം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്ത്തിച്ചിരുന്നത്. ബംഗളൂരുവില് നിന്ന് ഇവര് ഷമിയുടെ വസ്ത്രത്തിനുളളില് ലഹരി ഉത്പന്നങ്ങള് ഒളിപ്പിച്ച് യാത്രതിരിച്ചതായുളള വിവരം ലഭിച്ചതിനെത്തുടര്ന്ന് സംസ്ഥാന അതിര്ത്തിയിലുടനീളം പൊലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇടറോഡിലേക്ക് വാഹനം ഓടിച്ച് കയറ്റി രക്ഷപ്പെടാന് ശ്രമിച്ച ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.


by Midhun HP News | Sep 30, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബൈ: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ, പാകിസ്ഥാന് മന്ത്രിയും ഏഷ്യന് ക്രിക്കറ്റ് കൗണ്സില് തലവനുമായ മൊഹ്സിന് നഖ്വിയില് നിന്നു ട്രോഫി വാങ്ങില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ഫൈനലില് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന് ചാംപ്യന്മാരാകുകയും ചെയ്തു. പിന്നാലെ ഇന്ത്യന് ടീം ട്രോഫി വാങ്ങാന് വിസമ്മതിച്ചതോടെ നഖ്വി ട്രോഫി തിരികെ കൊണ്ടു പോയത് വിവാദവുമായി. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സംഭവങ്ങളാണ് ഫൈനലിനു ശേഷം മൈതാനത്ത് അരങ്ങേറിയത്.
ട്രോഫി തിരികെ നല്കണമെന്നു ബിസിസിഐ ഏഷ്യ ക്രിക്കറ്റ് കൗണ്സിലിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല് നഖ്വി അതിനു ഒരുക്കമായിരുന്നില്ല. ഇപ്പോള് ട്രോഫി തിരികെ വേണമെങ്കില് ചില നടപടികളുണ്ടെന്നും അതു പാലിയ്ക്കാന് തയ്യാറായാല് ട്രോഫി നല്കാമെന്ന നിലപാടാണ് നഖ്വിയ്ക്കുള്ളത്.

ഒരു ടൂര്ണമെന്റ് കഴിഞ്ഞാല് എങ്ങനെയാണോ ട്രോഫികളും മറ്റ് സമ്മാനങ്ങളും നല്കുന്നത് സമാന രീതിയില് തന്നെ ട്രോഫി ഏറ്റുവാങ്ങാന് ഇന്ത്യന് ടീം തയ്യാറാകണമെന്ന ആവശ്യമാണ് നഖ്വി സ്വീകരിച്ചത്. അല്ലാതെ ട്രോഫി നല്കില്ലെന്നാണ് നഖ്വി പറയുന്നത്.
എന്നാല് നഖ്വിയുടെ നിര്ദ്ദേശം നടപ്പാകില്ലെന്ന് ഉറപ്പാണ്. നഖ്വിയില് നിന്നു ട്രോഫി സ്വീകരിക്കില്ല എന്നത് ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. അതിനര്ഥം ട്രോഫി ഇന്ത്യയ്ക്കു വേണ്ട എന്നല്ല. ട്രോഫി നല്കാന് തയ്യാറാകാത്ത നഖ്വിയുടെ നടപടി ദൗര്ഭാഗ്യകരമാണെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.


by Midhun HP News | Sep 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്ന്നുണ്ടായ വിവിധ സംഭവങ്ങളില് 2,634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുതരസ്വഭാവമുളള വകുപ്പുകള് ഉള്പ്പെടുന്നതിനാല് ചില കേസുകള് പിന്വലിക്കാന് കഴിയില്ല. ഗുരുതര ക്രിമിനല് സ്വഭാവമില്ലാത്ത കേസുകള് എത്രയും വേഗം പിന്വലിക്കുന്നതിനുളള നടപടിയാണ് സര്ക്കാര് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേസുകള് പിന്വലിക്കുന്നതിന് ഓരോ കേസും പരിഗണിക്കുന്ന കോടതിയുടെ മുമ്പാകെ പ്രത്യേകം അപേക്ഷ സമര്പ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് പൊലീസ് തുടര്നടപടികള് ഒഴിവാക്കിയതും പിന്വലിക്കാനുളള അപേക്ഷ കോടതിയില് സമര്പ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണ്. 86 കേസുകള് കോടതി മറ്റുതരത്തില് തീര്പ്പാക്കി. 278 കേസുകള് വെറുതെ വിട്ടു. 726 കേസുകളില് ശിക്ഷിച്ചു. 692 കേസുകള് കോടതിയുടെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നടപടിക്രമങ്ങള് വേഗത്തിലാക്കാന് 2023 ഓഗസ്റ്റ് 21ന് യോഗം ചേര്ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള് കണ്ടെത്തി നടപടി സ്വീകരിക്കാന് നിര്ദേശം നല്കുകയും ചെയ്തു.

by Midhun HP News | Sep 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില് നിന്നുള്ള സര്വീസുകള് വ്യാപകമായി റദ്ദാക്കുന്ന എയര് ഇന്ത്യ നടപടിയില് പ്രതിഷേധം അറിയിച്ച് തിരുവനന്തപുരം എംപി ശശി തരൂര്. അടുത്ത ഏതാനും മാസത്തേക്ക് വ്യാപകമായി എയര് ഇന്ത്യ സര്വീസുകള് റദ്ദാക്കുന്നുണ്ട്. ഇക്കാര്യത്തില് എയര് ഇന്ത്യ ചെയര്മാന് കാംബെല് വില്സണെ വിളിച്ച് തരൂര് ആശങ്ക അറിയിച്ചു.
ഗള്ഫ് നാടുകളിലേക്ക് കേരളത്തില് നിന്നുള്ള 50 ഓളം സര്വീസുകള് കുറയ്ക്കാനാണ് എയര് ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്. ശൈത്യകാല സര്വീസ് പരിഷ്കരണം ഒക്ടോബര് 26 ന് നിലവില് വരും. തിരുവനന്തപുരം, കൊച്ചി, ?കോഴിക്കോട്, കണ്ണര് വിമാനത്താവളങ്ങളില് നിന്നുള്ള പല സര്വീസുകളും ഒക്ടോബര് മുതല് മാര്ച്ച് വരെയുള്ള കാലയളവില് എയര് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ദുബൈ, മസ്കറ്റ്, ഷാര്ജ, ബഹ്റൈന്, റാസല് ഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്ക് കേരളത്തില് നിന്നുള്ള സര്വീസുകള് പകുതിയായി കുറയും.

ഇന്ത്യയിലെ ഏറ്റവും കൂടുതല് ആളുകള് വിമാനത്തില് സഞ്ചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിമാന സര്വീസുകള് വ്യാപകമായി റദ്ദാക്കുന്നത് ഗള്ഫില് നിന്നുള്ള പ്രവാസികളെ ഉള്പ്പടെ ഗുരുതരമായി ബാധിക്കും. വിദ്യാര്ഥികള്ക്കും വിനോദസഞ്ചാരികള്ക്കുമെല്ലാം അത് തിരിച്ചടിയുണ്ടാക്കുമെന്നും ശശി തരൂര് ചൂണ്ടിക്കാട്ടി.
ഡല്ഹിയില് നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക ബിസിനസ് ക്ലാസ് വിമാനത്തില് നിന്നും ഉയര്ന്ന ക്ലാസ് ഒഴിവാക്കാനുള്ള എയര് ഇന്ത്യയുടെ തീരുമാനത്തിനെതിരെയും തരൂര് രംഗത്തെത്തി. ഈയൊരു സാഹചര്യത്തില് ഇന്ഡിഗോ, ആകാശ തുടങ്ങിയ വിമാനകമ്പനികളെ ആശ്രയിക്കാന് ആളുകള് നിര്ബന്ധിതരാകുമെന്നും ശശി തരൂര് പറഞ്ഞു. നേരത്തെ കുവൈത്തില് നിന്നും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള എയര് ഇന്ത്യ എക്സ്പ്രസ് സര്വീസുകള് റദ്ദാക്കിയിരുന്നു.


by Midhun HP News | Sep 30, 2025 | Latest News, ജില്ലാ വാർത്ത
എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ-എക്കോയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വി. സദാശിവൻ പിള്ള മെമ്മോറിയൽ ജില്ലാ തല മെഗാ ക്വിസ് – ക്യൂരിയോസിറ്റി 2025 ൽ വെള്ളനാട് ജി. കാർത്തികേയൻ മെമ്മോറിയൽ ഗവ. ഹയർസെക്കന്ററി സ്കൂളിലെ എസ്.എൽ. ശ്രീലേഷ്, എസ്.എൽ. ശ്രീലവ്യ എന്നിവർ ചാമ്പ്യൻമാരായി.

കിളിമാനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പി.ആർ. ആദർശ്, എസ്. നീരജ് എന്നിവർക്ക് രണ്ടാം സ്ഥാനവും ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഡി.എസ്. സാധിക, എസ്.വി. സാനന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. രഞ്ജിത് വെള്ളല്ലൂർ നയിച്ച ക്യൂരിയോസിറ്റി 2025 ൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള 20 ടീമുകൾ പങ്കെടുത്തു. എക്കോ ഭാരവാഹികളായ കെ. വേലായുധൻ, അഡ്വ. കെ. ജയപാൽ, പി.ഡി. കൃഷ്ണൻകുട്ടി നായർ, എൻ. മാധവൻ പിള്ള, സാബു നീലകണ്ഠൻ, കെ. വേണു, പി. ഷിബുകുമാർ എന്നിവർ നേതൃത്വം നൽകി.


by Midhun HP News | Sep 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില് നിന്നു വിട്ടുനിന്ന കോണ്ഗ്രസ് നിലപാടിനെതിരെ പാര്ട്ടിക്കുള്ളിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ, രാഹുല് ഗാന്ധിയെ രംഗത്തിറക്കി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി കോണ്ഗ്രസ്. രാഹുല് ഗാന്ധിയെ ശബരിമലയില് എത്തിക്കാനോ, അല്ലെങ്കില് ഈ വിഷയത്തില് കോണ്ഗ്രസ് നിലപാട് വ്യക്തമാക്കുന്ന കണ്വെന്ഷനില് പങ്കെടുപ്പിക്കാനാ ആണ് ഒരു വിഭാഗം നേതാക്കള് ലക്ഷ്യമിടുന്നത്. ഇക്കാര്യം യുഡിഎഫ് നേതാക്കള് രാഹുലിനെ അറിയിച്ചിട്ടുണ്ട്.


വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം രാഹുലിനെ അറിയിച്ചതായി മുതിര്ന്ന യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന് എക്സ്പ്രസിനോട് പറഞ്ഞു. നിലവില് യുഡിഎഫിന് അകത്ത് നേതൃപരമായ ശൂന്യതയുണ്ട്. എന്എസ്എസ് ഉള്പ്പടെയുള്ള സമുദായ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങള് ചര്ച്ച ചെയ്യാന് കഴിവുള്ള നേതാക്കളില്ലെന്നും ശബരിമല പ്രക്ഷോഭ കാലഘട്ടത്തില് ചെയ്തതുപോലെ ഹിന്ദുവികാരങ്ങള് ഉള്ക്കൊളേളണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ പെട്ടന്നുള്ള രാഷ്ട്രീയ സന്ദര്ശനം രാഷ്ട്രീയ ചര്ച്ചകള്ക്ക് വഴി വെക്കുമെന്നതിനാല് മണ്ഡല മകരവിളക്ക് കാലത്ത് അദ്ദേഹത്തെ ശബരിമലയില് എത്തിക്കാനാണ് ആലോചന. ഇക്കാര്യത്തില് തീരുമാനമെടുക്കേണ്ടത് കോണ്ഗ്രസാണ്. സംഗമത്തോട് സഹകരിച്ചില്ലെങ്കിലും ചില നേതാക്കളുടെ പെരുമാറ്റം തങ്ങള് അയ്യപ്പ സംഗമം ബഹിഷ്കരിക്കുന്നുവെന്ന സന്ദേശമാണ് നല്കിയത്. തങ്ങളുടെ പ്രവര്ത്തകര്ക്ക് ആവശ്യമെങ്കില് ആഗോള അയ്യപ്പസംഗമത്തില് പങ്കെടുക്കാമെന്ന നിര്ദേശം നല്കാന് കഴിഞ്ഞില്ലെന്ന് മറ്റൈാരു നേതാവ് പറഞ്ഞു.

രാഹുല് പതിവായി ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങള് സന്ദര്ശിക്കുന്നതിനാല് ശബരിമല സന്ദര്ശനവും ആളുകള് രാഷ്ട്രീയ ലക്ഷ്യമെന്ന രീതിയില് കാണില്ലെന്നും നേതാക്കള് കണക്കൂകൂട്ടുന്നു. ശബരിമല വിഷയത്തില് അദ്ദേഹം ഒന്നും പറയേണ്ടതില്ല. സന്ദര്ശനത്തിന് ആയിരം വാക്കുകളുടെ ശക്തിയുണ്ടാകുമെന്ന് ഒരു കോണ്ഗ്രസ് നേതാവ് പറഞ്ഞു. ചില ന്യൂനപക്ഷ സമുദായ നേതാക്കളെ മാത്രം സന്ദര്ശിക്കുന്നുവെന്ന പ്രിയങ്കയ്ക്കെതിരായ ആക്ഷേപത്തിനും ഇതോടെ പരിഹാരമാകുമെന്നും നേതാക്കള് കരുതുന്നു.
അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്ശത്തിലും പാര്ട്ടിക്കുള്ളിലും യുഡിഎഫിലും ഭിന്നതയുണ്ട്. സംഗമം നടത്തിയത് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ആണ്. ഇതിനെ എങ്ങനെ ഭൂരിപക്ഷ പ്രീണനം എന്നുപറയാനാകുമെന്ന് ഒരുവിഭാഗം നേതാക്കള് ചോദിക്കുന്നു.
Recent Comments