സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.

അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും നന്നാവും. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം മദ്യ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം.

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്.

ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരം​ഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌.

ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ്‌ ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലാകും നടക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണ ജേതാക്കളായിട്ടുണ്ട്.

നാലുതവണ ഇംഗ്ലണ്ടും ഒരിക്കൽ ന്യൂസിലൻഡും ജേതാക്കളായി. ഇന്ത്യ 2005ലും 2017ലും റണ്ണറപ്പായിട്ടുണ്ട്‌. അഞ്ചാമത്തെ ലോകകപ്പ്‌ കളിക്കുന്ന ഹർമൻപ്രീത്‌ ക‍ൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു. സ്‌മൃതി മന്ഥാന, ജമീമ റോഡ്രിഗസ്‌, വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌, ദീപ്‌തി ശർമ എന്നിവർ ടീമിലുണ്ട്. പത്ത്‌ ലോകകപ്പ്‌ കളിച്ച ഇന്ത്യ 70 മത്സരങ്ങളിൽ 37 ജയം കുറിച്ചിട്ടുണ്ട്‌.

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം : ​തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത്‌ 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ്‌ മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നൽകി.

കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം വരുത്തൽ, പേര് ഒഴിവാക്കൽ എന്നിവയ്‌ക്ക്‌ അപേക്ഷകൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

കരട് പട്ടികയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 2,83,12,458 വോട്ടര്‍മാരുണ്ടാകും. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ 2087 പേരുമുണ്ട്.

കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു

കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു

ആറ്റിങ്ങൽ: കുട്ടികൾക്ക് നീന്തൽകുളം വേണമെന്ന് ബാലസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കരിച്ചിയിൽ കരുത്തലക്കൽ പാലത്തിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനം ബാലസംഘം മുൻ ജില്ലാ കമ്മിറ്റി അംഗം ഭരത് ഉദ്ഘാടനം ചെയ്തു.

വി.എസ് ശ്രീഷ അദ്ധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി, ആർ.എസ് അനൂപ്, സി ചന്ദ്രബോസ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകായിക പരിപാടികളും സംഘടിപ്പിച്ചു. ശ്രേയ പ്രദീപ്(പ്രസിഡൻറ്), ഐശ്വര്യ ബി. ആർ(സെക്രട്ടറി), ടി ടി ഷാജി(കൺവീനർ), എസ് കൃഷ്ണദാസ്(കോ-ഓർഡിനേറ്റർ) തുടങ്ങിയവരെ പുതിയ ഭാരവാഹികളായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

കാലവര്‍ഷം അവസാന ലാപ്പിലേക്ക്, നവരാത്രി കഴിഞ്ഞാല്‍ ദുര്‍ബലമായേക്കും; മറ്റന്നാള്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത

കാലവര്‍ഷം അവസാന ലാപ്പിലേക്ക്, നവരാത്രി കഴിഞ്ഞാല്‍ ദുര്‍ബലമായേക്കും; മറ്റന്നാള്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ്. നിലവില്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം സൗരാഷ്ട്ര വഴി ബുധനാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിയേക്കും.തെക്കന്‍ ചൈനക്കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുര്‍ബലമായി നാളെയോടെ ആന്‍ഡമാന്‍ കടലില്‍ എത്തി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രണ്‍ബീര്‍ കപൂറും പറയുന്നു, ലോക അതിഗംഭീരം! ഇതാണ് ശരിക്കും പാന്‍ ഇന്ത്യന്‍ വിജയമെന്ന് ആരാധകര്‍

രണ്‍ബീര്‍ കപൂറും പറയുന്നു, ലോക അതിഗംഭീരം! ഇതാണ് ശരിക്കും പാന്‍ ഇന്ത്യന്‍ വിജയമെന്ന് ആരാധകര്‍

സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റേയും സിനിമകള്‍ക്കൊപ്പം ഓണത്തിന് റിലീസ് ചെയ്താണ് ലോക വന്‍ വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്.

ഇതിനോടകം തന്നെ 275 കോടി പിന്നിട്ട ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കൂടിയാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ തുടരും മാത്രമാണ്. കേരളത്തിന് പുറത്തും ലോകയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കവെയാണ് രണ്‍ബീര്‍ കപൂര്‍ താന്‍ ലോക കണ്ടുവെന്നും സിനിമ ഇഷ്ടമായെന്നും അറിയിച്ചത്. ‘ലോകയുടെ സംഗീതം ഇഷ്ടമായി. ഈയടുത്താണ് സിനിമ കണ്ടത്, ഗംഭീരമാണ്’ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ വിഡിയോ വൈറലായി മാറുകയാണ്. ഇതാണ് യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ഹിറ്റ് എന്നാണ് ലോകയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.

അതേസമയം ലോകയുടെ രണ്ടാം ചാപ്റ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം അധ്യായത്തില്‍ നായകന്‍ ടൊവിനോ തോമസിന്റെ ചാത്തനാണ്. വില്ലനായി എത്തുന്നതും ടൊവിനോ തന്നെയായിരിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. മൂന്നാം ഭാഗത്തിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ കഥയിലേക്ക് കടക്കുകയെന്നാണ് നേരത്തെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞത്.