by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് വിതരണം 25 മുതല് ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. 62 ലക്ഷത്തോളം പേര്ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില് തുക എത്തും. മറ്റുള്ളവര്ക്ക് സഹകരണ ബാങ്കുകള് വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്ക്കാരാണ് നല്കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്കൂര് അടിസ്ഥാനത്തില് അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്ക്കാര് ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര് നവംബര് മാസങ്ങളില് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിനുള്ള ഒരുക്കങ്ങള് പുര്ത്തിയായെന്നും ഡിസംബര് 20 ന് മുന്പ് പുതിയ ഭരണസമിതി ചുമതല ഏല്ക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര് എ ഷാജഹാന് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്പായി ഒരിക്കല് കൂടി വോട്ടര് പട്ടിക ഒരിക്കല് കൂടി പുതുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് തീയതികല് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുമെന്ന് എ ഷാജഹാന് പറഞ്ഞു. അതേ സമയം തീവ്ര വോട്ടര് പട്ടിക പരിഷ്ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് അഴൂരിൽ ബാബു (44) എന്ന ആളെയാണ് ആറ്റിങ്ങൽ എക്സൈസ് പിടികൂടി അറസ്റ്റ് ചെയ്തത്. കൊറോണ കാലഘട്ടത്തിൽ വാറ്റുചാരായം വില്പന നടത്തിയതിനു ഇയാളെ ആലപ്പുഴ ജില്ലയിൽ വച്ച് മുൻപ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
ശ്രീ നാരായണഗുരു സമാധി ദിനത്തിനോടനുബന്ധിച്ചുള്ള ഡ്രൈഡേ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഓഫീസിലെ എക്സ്സൈസ് ഇൻസ്പെക്ടർ രചന സിയും പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ KL 22 B 2061 നമ്പർ ഹോണ്ട ഏവിയേറ്റർ വാഹനത്തിൽ വില്പനയ്ക്കായി കൊണ്ടുവന്ന 49 കുപ്പി മദ്യവും(36.750 ലിറ്റർ), മദ്യം വിറ്റ് കിട്ടിയ പണവും ഇയാളുടെ കൈയിൽ നിന്നും പിടികൂടിയിട്ടുണ്ട്.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്ര ശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കിളിമാനൂർ ബി ആർ സി പരിധിയിലെ 52 ഗവൺമെന്റ്, എയ്ഡഡ് – പ്രൈമറി വിദ്യാലയങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ വച്ച് നടന്നു. ബി പി സി നവാസ്. കെ അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ എം എൽ എ ഒ.എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്ഹി: ആധാര് സേവനങ്ങള്ക്കുള്ള ഫീസ് രണ്ട് ഘട്ടമായി വര്ധിപ്പിക്കും. ആദ്യവര്ധന ഒക്ടോബര് ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബര് ഒന്നിനും പ്രാബല്യത്തിലാകും. ആധാര് എന്റോള്മെന്റ് 5-7 പ്രായക്കാര്ക്കും പതിനേഴിനു മുകളില് പ്രായമുള്ളവര്ക്കുമുള്ള നിര്ബന്ധിത ബയോമെട്രിക് അപ്ഡേഷന് എന്നിവയ്ക്ക് വ്യക്തികളില് നിന്ന് ചാര്ജ് ഈടാക്കില്ല. പകരം ആധാര് കേന്ദ്രങ്ങള്ക്ക് സര്ക്കാര് പണം നല്കും.

പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്ഡിറ്റി അപ്ഡേഷന് അധാര് കേന്ദ്രം വഴിയാണെങ്കില് 50 രൂപ, 75 രൂപ,90 രൂപയാണ്. ഇത് പോര്ട്ടല് വഴിയാണെങ്കില് 25രൂപ, 75 രൂപ, 90 രൂപയാണ്. ഇകൈവസി ഉപയോഗിച്ചുള്ള ആധാര് സേര്ച്/ കളര് പ്രിന്റ് ഔട്ട് 30, 40, 50 രൂപ എന്നിങ്ങനെയാണ്.

by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ വെള്ളല്ലൂർ ശിവക്ഷേത്രം -എം എൽ എ പാലം റോഡിന്റെ ഉദ്ഘാടനം ഒ എസ്. അംബിക എം എൽ എ നിർവ്വഹിച്ചു. വെള്ളല്ലൂർ എം എൽ എ പാലം ജംഗ്ഷനിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിക്കുകയുണ്ടായി.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ സ്വാഗതം ആശംസിച്ച ഉദ്ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അർച്ചന. ബി.യു, അനോബ് ആനന്ദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.കെ. സുനി, സുരേഷ് പയക്കാട്, ആർ.രതീഷ്, സത്യശീലൻ, കെ.ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. 22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സി.ഡി.എസ്. അംഗം ദീപ എൽ.എസ്. നന്ദി പ്രകാശിപ്പിച്ചു.


Recent Comments