by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
കാസര്കോട്: സ്കൂള് ബസില് കയറുന്നതിനിടയില് വഴിയില് വീണുകിട്ടിയ കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന് കുട്ടികള് എഴുതിയ കത്ത് വൈറലാകുന്നു. ‘ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന് വന്നു എടുത്തോളു.’-എന്നാണ് കുട്ടികള് കത്തില് എഴുതിയിരുന്നത്. കുട്ടികളുടെ നിര്മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവായുള്ള ഈ കത്തും കത്ത് എഴുതിയ വിദ്യാര്ഥികളുടെ പേരും ചിത്രങ്ങളും വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി ഫെയ്സ്ബുക്കില് പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹമാണ്.

കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാര്ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര് സ്കൂള് ബസില് കയറുന്നതിനിടയിലാണ് വഴിയില് കണ്ണട വീണുകിട്ടിയത്. ‘അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില് പഠിക്കുന്ന കുട്ടികള് പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു. ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്. വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള് തന്നെയാണ് അതിന് തെളിവാകുന്നത്.’- ശിവന്കുട്ടി ഫെയ്സ്ബുക്കില് കുറിച്ചു.
കുറിപ്പ്:
‘സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികള് നമ്മെ പഠിപ്പിക്കുകയാണ്.’
ചീമേനിയില് സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോള് ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാര്ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര് സ്കൂള് ബസില് കയറുന്നതിനിടയില് വഴിയില് വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാന് എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.

‘ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന് വന്നു എടുത്തോളു.’ ഈ വാക്കുകള്, കുട്ടികളുടെ നിര്മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില് പഠിക്കുന്ന കുട്ടികള് പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.
ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്. വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള് തന്നെയാണ് അതിന് തെളിവാകുന്നത്.

by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം കൂടുതല് പേര്ക്ക് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് നിര്ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജലസംഭരണികളില് നിര്ബന്ധമായും ക്ലോറിനേഷന് നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്ദേശം.
മലിനമായ കുളങ്ങള്, തടാകങ്ങള്, ഒഴുക്ക് കുറഞ്ഞ തോടുകള് തുടങ്ങിയ ജലാശയങ്ങളില് മുങ്ങി കുളിക്കരുത്, നീന്തല് പരിശീലന കേന്ദ്രങ്ങള്, വാട്ടര് തീം പാര്ക്കുകള് എന്നിവിടങ്ങളിലെ ജലാശയങ്ങളില് ക്ലോറിനേഷന് നടത്തണം, ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററില് നടത്തിപ്പുകാര് രേഖപ്പെടുത്തണമെന്നും നിര്ദേശത്തില് പറയുന്നു.
ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല് രേഖകള് ഹാജരാക്കണം, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷന് നടത്തണം, ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം, ജലസ്രോതസ്സുകളില് ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം എന്നിവ ഉള്പ്പെടെയാണ് പ്രധാന നിര്ദേശങ്ങള്.

ഇക്കാര്യങ്ങള് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്ത്ത് ഓഫീസര്മാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും നിര്ദേശത്തില് പറയുന്നു. നിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പില് പറയുന്നു. പബ്ലിക് ഓഫീസര്മാര് ആഴ്ചതോറും സംസ്ഥാന സര്വൈലന്സ് ഓഫീസര്ക്ക് റിപ്പോര്ട്ട് നല്കണമെന്നും ഉത്തരവില് പറയുന്നു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കടപ്പനക്കുന്നില് പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര് മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം കടപ്പനക്കുന്നില് പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര് മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യൻ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.
ഗുണ്ടാസംഘങ്ങള് തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരില് നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള് ഓടി രക്ഷപ്പെട്ടു. കേസില് മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര് സ്ഥിരം കുറ്റവാളികളാണെന്നും, ഗുണ്ടാസംഘത്തില് പെട്ടവരാണെന്നും പൊലീസ് സൂചിപ്പിച്ചു.


by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോത്തന്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മിലുണ്ടായ സംഘര്ഷത്തില് ഒരാള്ക്ക് കുത്തേറ്റു. വയറില് പരിക്കേറ്റ വിദ്യാര്ത്ഥിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് പോത്തന്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മില് സംഘര്ഷമുണ്ടായിരുന്നു. ഇതില് ഉള്പ്പെട്ട വിദ്യാര്ഥികളെ പൊലീസ് പിടികൂടുകയും പിന്നീട് രക്ഷിതാക്കള്ക്കൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് ഇന്നു രാവിലെയും സംഘര്ഷമുണ്ടായതെന്നാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.



by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില് ഇതുവരെ എത്തിയതില് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്നര് കപ്പല് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോര്ഡ് സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല് ആയി ഇന്ന് പുലര്ച്ചെ എത്തിയ എംഎസ്സി വെറോണയാണ് ഈ റെക്കോര്ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റര് ഡ്രാഫ്റ്റ് ഉള്ള കപ്പല് ഇന്നു പുലര്ച്ചെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെര്ത്ത് ചെയ്തത്.

17 മീറ്റര് ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന് തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്ഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളില് 30 എണ്ണം അള്ട്രാ ലാര്ജ് കണ്ടെയ്നര് വെസല്സ് ആണ്. 2024 ഡിസംബറില് ആരംഭിച്ച വാണിജ്യ പ്രവര്ത്തനങ്ങള്ക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു.

ലോക ചരക്കു കപ്പല് ഗതാഗതത്തില് വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില് വന്നെത്തിയ 500 കപ്പലുകള് എന്ന് തുറമുഖമന്ത്രി വിഎന് വാസവന് ഫെയ്സ്ബുക്കില് കുറിച്ചു.

by Midhun HP News | Sep 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: റോഡപകടങ്ങളില് കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും അപകട മരണനിരക്കില് ദേശീയ ശരാശരിയെക്കാള് താഴെ. രാജ്യത്ത് നൂറ് അപകടങ്ങള് സംഭവിക്കുമ്പോള് മുപ്പത്തിയാറ് പേര് മരിക്കുന്നുവെന്നാണ് ദേശീയ ശരാശരിയെങ്കില് കേരളത്തില് ഇത് 8.5 ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകള് വ്യക്തമാക്കുന്നു.
കേരളത്തിലെ ഉയര്ന്ന ആരോഗ്യസംരക്ഷണ സംവിധാനമാണ് മരണനിരക്ക് കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2023ല് 48,091 അപകടങ്ങളാണ് ഉണ്ടായത്.അതില് 4,080 പേരാണ് മരിച്ചതെന്ന് കണക്കുകളില് പറയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള് അപകട മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. അപകട മരണനിരക്കില് മിസോറാം ആണ് മുന്നില്. 90.6 ആണ് മരണനിരക്ക്. രണ്ടാം സ്ഥാനത്ത് ബിഹാര് ആണ്. മരണനിരക്ക് 80.6. മൂന്നാം സ്ഥാനത്തുള്ള ഝാര്ഖണ്ഡില് അപകടമരണനിരക്ക് 78.5 ആണ്.

2023-ല് ഏറ്റവും കൂടുതല് അപകടങ്ങള് റിപ്പോര്ട്ട് ചെയ്തത് തമിഴ്നാട്ടില് ആണ്. 67,123 അപകടങ്ങളില് 18,347 പേര് മരിച്ചു. മരണനിരക്ക് 27.3. അപകടങ്ങളുടെ എണ്ണത്തില് നാലാം സ്ഥാനത്തുള്ള ഉത്തര്പ്രദേശില് 44,534 അപകടങ്ങളില് 23,652 പേര് മരിച്ചു.
സംസ്ഥാനത്ത്, മലപ്പുറവും കൊച്ചിയുമാണ് അപകടങ്ങളുടെ എണ്ണത്തില് മുന്നില്. യഥാക്രമം 3,253, 2,803 എന്നിങ്ങനെയാണ് അപകടങ്ങള്. എന്നാല് അപകട മരണങ്ങളില് കൊല്ലമാണ് മുന്നില്. പത്ത് ശതമാനം പേര് മരിച്ചതായാണ് കണക്കുകള്. രണ്ടാമത് മലപ്പുറമാണ്. കേരളത്തിലെ ഏത് റോഡുകളില് അപകടം ഉണ്ടായാലും മണിക്കൂറിനുള്ളില് തന്നെ മള്ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില് ഏത്തിക്കാന് കഴിയുന്നതാണ് മരണനിരക്ക് കുറയാനുള്ള കാരണം.


Recent Comments