by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ കേസെടുക്കും. എസ്സി – എസ്ടി കമ്മിഷനാണ് വീട്ടുടമ ഓമന ഡാനിയലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. പീഡനത്തിന് ഇരയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി.
അമ്പലമുക്കില്‍ വീട്ടു വീട്ടുജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ടരപ്പവന്‍ സ്വര്‍ണം ബിന്ദു കവര്‍ന്നെടുത്തു എന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലെത്തിച്ച് അപമാനിക്കുകയായിരുന്നു.ഇതിനു പിന്നാലെ എസ്‌ഐയെയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇപ്പോള്‍ യുവതി നല്‍കിയ പരാതിയില്‍ എസ് സി എസ് ടി കമ്മീഷന്‍ ഓമനക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ദളിത് സ്ത്രീ സ്റ്റേഷനില്‍ അനുഭവിച്ച പീഡനം കാണാതിരിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 23നാണ് മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും വ്യതിയാനം വന്നിട്ടുണ്ട്.
പുറത്തേക്കുള്ള യൂറിന്റെ അളവ് കൂട്ടാന്‍ ഡയാലിസിസ് നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ല. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം ഇസിജിയിലും വ്യതിയാനം ഉണ്ടാകുന്നുണ്ട്. ഇന്നലെ ഇസിജി ടെസ്റ്റിന് വി.എസിനെ വിധേയമാക്കിയിരുന്നു. ഇതിന്റെയടക്കമുള്ള പരിശോധനാഫലത്തിന് ശേഷമായിരിക്കും മെഡിക്കല്‍ സംഘം കൃത്യമായ നിഗമനത്തില്‍ എത്തുക.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജല ഉപയോഗത്തിന് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഭൂഗര്‍ഭജലം പാഴാക്കുന്നത് തടയുന്നതിനും ദുരുപയോഗം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കം. വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തില്‍ 22 പൈലറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മതിയായ വെള്ളം എത്തിക്കുന്ന നിലയില്‍ ആണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്ത് മതിയായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നത് എന്നും കേന്ദ്ര ജലശക്തി മന്ത്രി പറയുന്നു. ‘പൈലറ്റ് പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്” ജലശക്തി മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതിക്കായി കേന്ദ്രം 1,600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വെള്ളത്തിന്റെ നികുതി നിരക്ക് സംസ്ഥാനങ്ങള്‍ നിശ്ചയിക്കും. ‘ വെള്ളത്തിന്റെ ദുരുപയോഗം തടയേണ്ടത് അത്യാവശ്യമാണെന്ന് കുടിവെള്ള, ശുചിത്വ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അശോക് കെ മീണയും വ്യക്തമാക്കുന്നു.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന
മദ്യ, രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഇന്ത്യയിലെ ഏറ്റവും മികച്ച ജീരകശാല റൈസ് ബ്രാൻഡായ ഐ മാക്സ് ഗോൾഡ് റൈസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ
പൊതുജന താൽപര്യാർത്ഥം അണിയിച്ചൊരുക്കുന്ന ലഹരി വിരുദ്ധ ഷോർട്ട് ഫിലീം “ഡെയിഞ്ചറസ് വൈബിൻ്റെ” ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.
സി.പി അബ്ദുൽ വാരിഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്, അപ്പുണി ശശി, സി.ടി.കബീർ, ഇന്ദിര, സോഷ്യൽ മീഡിയ ഇൻഫുളൻസർമാരായ അൻഷി, പാണാലി ജുനൈസ്, സലാം ലെൻസ് വ്യൂ, സുഹാസ് ലാംഡ, ലോറൻസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ “ഡെയിഞ്ചറസ് വൈബിൻ്റെ” കഥയും, എഡിറ്റിങ്ങും, സംവിധാനവും ഫൈസൽ ഹുസൈനാണ്. തിരക്കഥ റിയാസ് പെരുമ്പടവ്. ജൂലൈ മാസത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും. പ്രബീഷ് ലിൻസിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കടുവയിൽ ദർശനാജങ്ഷൻ ഗോകുലം വീട്ടിൽ കെ. പി മധുസൂദനൻ നായർ (85) അന്തരിച്ചു.
ഭാര്യ: സി ഇന്ദിരയമ്മ.
മക്കൾ: ഐ പ്രേമലലത, ഐ ഹേമലത, ഐ പ്രിയലത.
മരുമക്കൾ: എ രാധാകൃഷ്ണൻ നായർ, ബി മണികണ്ഠൻ നായർ, എസ് ദിലീപ്.
by Midhun HP News | Jun 26, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ‘ലഹരിക്കെതിരെ കുട്ടികൾ’ എന്ന സന്ദേശമുൾക്കൊണ്ട് കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സലിൽ മയക്കുമരുന്നിൻ്റെ ഭയാനകതവിശദീകരിച്ചു.
പി.ടി.എ പ്രസിഡൻ്റ് ബി.ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി, ഹെഡ്മിസ്ട്രസ് ഗീത.എസ് നായർ, സ്കൂൾ മാനേജർ എൻ ആർ ജോഷി, അധ്യാപിക വി.മനില എന്നിവർ ആശംസകൾ നേർന്നു.
Recent Comments