by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ വിഎ അരുണ്‍കുമാര്‍. അച്ഛന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയാണ് കാണുന്നതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി രോഗവിവരങ്ങള്‍ വിലയിരുത്തിയിരുന്നു.
സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വര്‍ഷങ്ങളില്‍ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.
by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത, മരണം
വക്കം: ആങ്ങാവിളയ്ക്ക് സമീപം ബംഗ്ലാവിൽ ബി. ലിസ (56) നിര്യാതയായി.
ഭർത്താവ്: ബി കെ സുരേഷ് ബാബു (Rtd SS KSEB , മുൻ LC മെമ്പർ CPI(M).
മക്കൾ: ശ്രീലക്ഷ്മി.എസ്സ്, ശ്രീ തീർത്ത് എസ്സ്.
by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് സ്വദേശിയായ പതിനാറുകാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ പതിനാറുകാരന് പ്രമുഖ ഫുട്ബോൾ ക്ലബ്ബിലേക്ക് സെലക്ഷൻ ലഭിച്ചു. മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുക്കാ സോക്കാർ ക്ലബിലേക്കാണ് സെലക്ഷൻ ലഭിച്ചത്.
അഞ്ചുതെങ്ങ് നെടുങ്ങണ്ട മലവിള ശിവാനന്ദനത്തിൽ ബാനർജി സീമ ദമ്പതികളുടെ മകൻ വൈഷ്ണവ് (16) ആണ് ഈ അഭിമാന നേട്ടത്തിന് അർഹനായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി അഞ്ഞൂറോളം പേർ പങ്കെടുത്ത സെലെക്ഷൻ മീറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗ ഗ്രൂപ്പിലാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ വൈഷ്ണവും ഉൾപ്പെട്ടത്. വൈഷ്ണവ് നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്. സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരൻ വിഷ്ണു.
by Midhun HP News | Jun 28, 2025 | Latest News, ജില്ലാ വാർത്ത
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല സംഘടിപ്പിച്ച ലഹരിമുക്ത ക്യാമ്പയിൻ ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ എസ്.ന്റെ അധ്യക്ഷതയിൽ ലോക്കൽ മാനേജർ സി. എസ്.ഐ. സ്കൂൾ റവ.കെ. റോയ് മോൻ നിർവഹിച്ചു.
കുട്ടികൾക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ അജി.ആർ ബോധവൽകരണ ക്ലാസ് നൽകി. പബ്ളിക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനീഷ് പോൾ, പ്രിൻസിപ്പൽ സിനി തോമസ്, വൈസ് പ്രിൻസിപ്പൽ ശ്രീജ.ഡി.എസ്, അസി. ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ അശ്വതി.ആർ, യൂണിറ്റ് ലീഡർമാരായ സൈലു.എസ്, ഷൈനി. വി, സിന്ധു റാണി.എസ്, കല.എം, ഗീതാകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. സൂംബ ഡാന്‍സില്‍ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. കുട്ടികളില്‍ മാനസിക ശാരീരിക ഉല്ലാസം നല്‍കുന്നതാണ് സൂംബയെന്നും മന്ത്രി വിശദീകരിച്ചു.
സ്‌കൂളുകളിലെ സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നും രക്ഷിതാക്കള്‍ ഉയര്‍ന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബ. പല സ്‌കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.
by Midhun HP News | Jun 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം കനക്കുന്നു. സൂംബ പരിശീലനം നല്‍കുന്നതിനെ എതിര്‍ത്ത് കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന സംഘടനയായ എസ് വൈഎസ് ആണ് ഏറ്റവും ഒടുവില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് എന്ന് എസ് വൈ എസ് നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ആരോപിച്ചു.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. ടി കെ അഷറഫിനെ പിന്തുണയ്ച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ സമുദായ സംഘടനങ്ങള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത്.
പൊതു വിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണെന്നും ആണും പെണ്ണും കൂടികലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല എന്നായിരുന്നു അധ്യാപകന്‍ കൂടിയായ ടി കെ അഷറഫിന്റെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ തയാറല്ല, ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കും. വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നും ടി കെ അഷറഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ എന്ന പേരില്‍ സൂംബ ഡാന്‍സ് ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ഡിജെ പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും യുവാക്കള്‍ അഭിരമിക്കുന്ന കാലമാണിത്. പിരിമുറുക്കം കുറക്കാനെന്ന പേരില്‍ സ്‌കൂളുകളില്‍ സൂംബാ ഡാന്‍സിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണ് ടി കെ അഷറഫിന്റെ വാദം.
എന്നാല്‍, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വസ്ത്ര ധാരണം വിഷയമാക്കേണ്ടതില്ലെന്നുമാണ് വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സൂംബയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രേഖാമൂലമുള്ള പരാതികള്‍ മുന്നിലില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Recent Comments