സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും സഹിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ കുറിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്.

നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്?

മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.

എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.

തങ്കമണി അമ്മ (റിട്ട: ടീച്ചർ) (87) നിര്യാതയായി

തങ്കമണി അമ്മ (റിട്ട: ടീച്ചർ) (87) നിര്യാതയായി

ആറ്റിങ്ങൽ: എൽഎംഎസ് ജംഗ്ഷൻ വൈഷ്ണവത്തിൽ പരേതനായ റിട്ട. ഹെഡ് മാസ്റ്റർ ജി. രവീന്ദ്രൻ നായരുടെ സഹധർമ്മിണി തങ്കമണി അമ്മ (റിട്ട: ടീച്ചർ) (87) നിര്യാതയായി.

മക്കൾ: ഡോ. ജയകുമാരി (റിട്ട: വൈസ് പ്രിൻസിപ്പൽ തിരു:വിമൻസ് കോളേജ്), ഷീലാ കുമാരി (റിട്ട: സിഡി പി.ഒ കിളിമാനൂർ), ഡോ. ഷീജാകുമാരി (റിട്ട. പ്രിൻസിപ്പൽ ഡയറ്റ് , ആറ്റിങ്ങൽ).
മരുമക്കൾ: ബാലചന്ദ്രൻ നായർ (റിട്ട. അഡീഷണൽ ലേബർ കമ്മീഷണർ), അനിൽകുമാരൻ നായർ (പ്രിൻസിപ്പൽ യൂ ടെക് ആറ്റിങ്ങൽ), വേണു കുമാർ (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ, എ ജി എസ് ഓഫീസ് ).

സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 മണിക്ക്

തിരു.വിമാനത്താവളത്തിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവ്; രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിൽ

തിരു.വിമാനത്താവളത്തിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവ്; രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിലായി. യു യു ഖൈങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 2.03 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ സിംഗപ്പൂരിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്‌കൂട്ട് എയർലൈൻസിന്റെ TR 730 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. എമിഗ്രേഷൻ പരിശോധനയ്ക്കിടെ ഐബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവരെ എയർ കസ്റ്റംസ് വിഭാഗത്തിന് കൈമാറുകയായിരുന്നു.

തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ചെക്ക്-ഇൻ ബാഗിന്റെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്. ഈ അറയ്ക്കുള്ളിൽ കവറുകളിലാക്കി ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സ്കാനിങ്ങിൽ കണ്ടെത്താതിരിക്കാനായി ബാഗിനുള്ളിൽ എക്സ്‌റേ ഷീറ്റുകളും നിരത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

കൊൽക്കത്ത വിമാനത്താവളത്തിൽ നേരത്തെ ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികൾ പിടിയിലായ സംഭവത്തെ തുടർന്ന്, മ്യാൻമറിൽനിന്നുള്ള സംഘങ്ങൾ വിവിധ വിമാനത്താവളങ്ങൾ വഴി ക്യാരിയർമാരെ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പിടിയിലേക്കും നയിച്ചത്.

പിടിച്ചെടുത്ത കഞ്ചാവ് ആർക്കുവേണ്ടിയാണ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് കെപിസിസി നേതൃയോഗം. ഇഡിയുടെ കത്ത് വിശദമായി ചര്‍ച്ച ചെയ്ത്, നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.ഇഡിയുടെ കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപടി എടുക്കുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍, ദേശീയതലത്തില്‍ അടക്കം വിശദീകരണം നല്‍കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയം അതീവ സങ്കീര്‍ണമാണെന്നും വിശദമായ പരിശോധന വേണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് യോഗത്തില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചയായി.പിഎംശ്രീയിൽ അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ അറിയിച്ചു. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ ജനകീയരാകണമെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെപിസിസി തലം മുതല്‍ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന നടത്തണം. പുനഃസംഘടന വരും വരും എന്നു പറഞ്ഞാല്‍ പോരാ ഉടനടി വേണമെന്ന് എം വിന്‍സെന്റ് ആവശ്യപ്പെട്ടു.

മുന്‍മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം എന്നതാണ് കെപിസിസിയുടേയും അഭിപ്രായമെന്ന് യോഗശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അത് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് അന്വേഷണത്തിനായി കൈമാറിയിരിക്കുന്ന കത്തില്‍ നിയമോപദേശം തേടിക്കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. അതു തന്നെയാണ് പാര്‍ട്ടിയുടേയും അഭിപ്രായമെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. എം


റാങ്ക് തിളക്കത്തിൽ ഗൗരി

റാങ്ക് തിളക്കത്തിൽ ഗൗരി

കേരള സർവകലാശാലയിൽ നിന്നും എം എസ് സി ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടി ഗൗരി ബി കെ. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനിയാണ് ഗൗരി. വെഞ്ഞാറമൂട് ശിവഗംഗയിൽ ആർ ഭുവനേന്ദ്രന്റെയും ആർ എസ് കവിതയുടെയും മകൾ ആണ്.

സാക്ഷരത പ്രേരകിനുള്ള പുരസ്ക്കാരം ആറ്റിങ്ങലിൽ

സാക്ഷരത പ്രേരകിനുള്ള പുരസ്ക്കാരം ആറ്റിങ്ങലിൽ

തിരുവനന്തപുരം ജില്ലയിലെ 4 നഗരസഭകളിൽ വച്ച് കഴിഞ്ഞ നാല് വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സാക്ഷരത പ്രേരകിനുള്ള പുരസ്ക്കാരം ആറ്റിങ്ങൽ നഗരസഭയിലെ നോഡൽ പ്രേരക് മിനി രേഖ ജി.ആർ. ന് ലഭിച്ചു. സെപ്തംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് അയ്യങ്കാളി ഹാളിൽ ( വി ജെ ടി ഹാൾ) നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഷംസുദീനിൽ നിന്നും ആറ്റിങ്ങൽ നഗരസഭ നോഡൽ പ്രേരക് മിനിരേഖ.ജി.ആർ സ്വീകരിക്കുന്നു.