ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി മഹോത്സവം സെപ്റ്റംബർ 13, 14 ദിവസങ്ങളിൽ

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി മഹോത്സവം സെപ്റ്റംബർ 13, 14 ദിവസങ്ങളിൽ

ആറ്റിങ്ങൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി മഹോത്സവം സെപ്റ്റംബർ 13, 14 ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു.

രണ്ടാം ദിവസം സെപ്റ്റംബർ 14ന് രാവിലെ 9 മണിക്ക് നവകലശപൂജ,
ഉച്ചയ്ക്ക് 12.15ന് അന്നദാന സദ്യ, വൈകുന്നേരം 5.30ന് നാദസ്വര കച്ചേരി, രാത്രി 7.30 മുതൽ ഓൾഡ് ഈസ് ഗോൾഡിന്റെ ഗാനമേളയും ഉണ്ടാകും.

ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

ചിറയിൻകീഴ്: സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബിന് സമാനമായ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പരാതി. മുൻ ചിറയിൻകീഴ് പഞ്ചായത്ത് അംഗവും നിലവിൽ ശാർക്കര ലോക്കൽ കമ്മിറ്റി അംഗവുമായ ബീജ സുരേഷിന്റെ ചിറയിൻകീഴ് പുതുക്കരിയിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം വീടിന് മുന്നിൽ നിന്ന് ബോംബിന് സമാനമായ സ്ഫോടക വസ്തുക്കൾ വീടിനുള്ളിലേക്ക് എറിയുകയായിരുന്നു. രണ്ട് സ്ഫോടക വസ്തുക്കൾ ഗേറ്റിനുള്ളിൽ വീണ് പൊട്ടിയതായി വീട്ടുകാർ പറഞ്ഞു. മറ്റൊന്ന് പൊട്ടാതെ വീടിന്റെ സിറ്റൗട്ടിൽ വീണു.

സംഭവത്തെ തുടർന്ന് വീട്ടുകാർ ഉടൻ ചിറയിൻകീഴ് പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം നടന്നു

കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം നടന്നു

കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനവും പുനസംഘടിപ്പിക്കലും നടന്നു. ആറ്റിങ്ങല്‍ ഭജനമഠം ഹാളില്‍ കര്‍ഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ മനോജിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങ് കര്‍ഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും പുന:സംഘടിപ്പിച്ചു. പുതുതായി നിയമിതരായ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു കൊണ്ട്‌ ജില്ലാ പ്രസിഡന്റ് കള്ളിക്കാട് രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നല്‍കി. സംസ്ഥന ജനറൽ സെക്രട്ടറി രാജ് മോഹൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ പ്രശാന്ത്, രഘുറാം കൗൺസിലർമാരായ കെ സതി, സതീഷ് കുമാര്‍, മല്ലിക, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ഗോപി വലിയകുന്ന്, ഷാജി, കര്‍ഷക കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തു.

പ്രേംനസീർ  ബഹുമുഖ ചലച്ചിത്ര പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ടൈറ്റസ് ആറ്റിങ്ങൽ

പ്രേംനസീർ ബഹുമുഖ ചലച്ചിത്ര പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ടൈറ്റസ് ആറ്റിങ്ങൽ

തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ പ്രേംനസീർ
ബഹുമുഖ ചലച്ചിത്ര പ്രതിഭാ പുരസ്കാരം ഗാനരചയിതാവും തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ടൈറ്റസ് ആറ്റിങ്ങൽ, ഗായകൻ വേണുഗോപാലിൽ നിന്നും ഏറ്റുവാങ്ങി.

സത്കർമ്മങ്ങളുടെയും ചലച്ചിത്രമേഖലയിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ടൈറ്റസ് ആറ്റിങ്ങലിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘എന്റെ നിറവോണം 2026’ൽ വച്ച് പുരസ്കാരം സമർപ്പിച്ചത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തൽ. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്. ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നതിൽ അന്വേഷണം തുടരുന്നു. വീഴ്ച അറിഞ്ഞിട്ടും പിഎസ്‌സി നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ പിഎസ്‌സിക്ക് കത്ത് കൈമാറും.

പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂല്യനിർണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്.

ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർത്ഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിൻ്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്.

ചെല്ലമ്മ ബി (97) നിര്യാതയായി

ചെല്ലമ്മ ബി (97) നിര്യാതയായി

ആറ്റിങ്ങൽ: പൊയ്കമുക്ക് വാസു നിവാസിൽ (97) നിര്യാതയായി.

ഭർത്താവ്: വാസുദേവൻ (പരേതൻ)
മക്കൾ: പ്രസന്നൻ (പരേതൻ), മോഹനൻ, നിത്യാനന്ദൻ, ആനന്ദൻ, അശോകൻ മരുമക്കൾ: വിജയമ്മ, രാധ, ശൈലജു, സിന്ധു, രജനി

സഞ്ചയനം: സെപ്റ്റംബർ 13 (ഞായറാഴ്ച) രാവിലെ 8 മണി