വയനാട് മുണ്ടക്കൈ മേഖലയിലും ചൂരൽമലയിലും കനത്തമഴ

വയനാട് മുണ്ടക്കൈ മേഖലയിലും ചൂരൽമലയിലും കനത്തമഴ

നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറയുന്നു. നിലവിൽ ചൂരൽമലയിൽ ശക്തമായ മഴ തുടരുകയാണ്.

മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധിച്ചത്. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

സുന്ദരൻ (60) നിര്യാതനായി

സുന്ദരൻ (60) നിര്യാതനായി

ഇടയാവണം, കൈലാസം വീട്ടിൽ പരേതനായ വേലുപ്പുള്ള മകൻ സുന്ദരൻ (60) നിര്യാതനായി.

ഭാര്യ: ഗീതാ കുമാരി
മകൻ: സംഗീത എസ് നായർ
മകൾ: സുമി എസ് നായർ
മരുമകൻ: അരുൺ
സഞ്ചയന കർമ്മം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

‘ശത്രുവിന് തക്കതായ ശിക്ഷ നൽകി’; ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ

‘ശത്രുവിന് തക്കതായ ശിക്ഷ നൽകി’; ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ

ടെഹ്‌റാന്‍ : ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് പ്രസിഡന്റ് പെസെഷ്‌കിയന്‍ അവകാശപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചു. ശത്രുവിന് കടുത്ത ശിക്ഷ നൽകി. ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാന്റെ വിജയത്തിൽ സേനകളെ അഭിനന്ദിച്ച പെസഷ്കിയാൻ, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.

അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും, യുഎസുമായി ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും പെസഷ്കിയാൻ പറഞ്ഞു. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.

ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇറാൻ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആറ്റിങ്ങൽ രാമച്ചം വിള നേതാജി ഗ്രന്ഥശാല സന്ദർശിച്ചു

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആറ്റിങ്ങൽ രാമച്ചം വിള നേതാജി ഗ്രന്ഥശാല സന്ദർശിച്ചു

വായന പക്ഷാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 6, 7 ക്ലാസിലെ കുട്ടികൾ ആറ്റിങ്ങൽ രാമച്ചം വിള നേതാജി ഗ്രന്ഥശാല സന്ദർശിച്ചു. ലൈബ്രറി സെക്രട്ടറി ഗിരി കെ എസ് കുട്ടികളോട് സംവദിച്ചു. ആയിരക്കണക്കിന് പുസ്തക ശേഖരമുള്ള ലൈബ്രറി കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവും പങ്കുവച്ചു.

കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ 20കാരൻ മരണപ്പെട്ടു

കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ 20കാരൻ മരണപ്പെട്ടു

കല്ലമ്പലം വാഹനാപകടത്തിൽ 20കാരൻ മരണപ്പെട്ടു. പുതുശ്ശേരി മുക്ക് ഇടവൂർക്കോണം അനിത മന്ദിരത്തിൽ പാപ്പച്ചന്റെ മകൻ ഗൗതം പാപ്പച്ചൻ(20) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി കല്ലമ്പലം വർക്കല റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിൽ അപകടത്തിൽപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് ജൂൺ 29നു തൊഴിൽ മേള, ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരത്ത് ജൂൺ 29നു തൊഴിൽ മേള, ഇപ്പോൾ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് ‌ചേഞ്ചിന്റെയും വട്ടിയൂർക്കാവ് പോളിടെക്നിക് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരള സർവ്വ ഹിസ്റ്റ ദർശന സൗഹ സ്നേ

ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്, ടെക്നീഷ്യൻ, ഐടി മേഖലയിലെ 30 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ 500 അധികം വേക്കൻസിയിലേക്ക് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, എം ബി എ, നഴ്സിംഗ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 29 ജൂൺ 2025 ഞായർ വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിൽ വെച്ച് നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ എൻ.സി.എസ് പോർട്ടൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. എൻ.സി.എസ് രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Registration Link: https://www.ncs.gov.in/_layouts/15/ncsp/calendar.aspx?Campaignld-CMP-35609-B7V5V3

കൂടുതൽ വിവരങ്ങൾക്ക്: 0471 – 2992609 എന്ന നമ്പറിൽ ബന്ധപെടുക.