റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു

റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു

ആറ്റിങ്ങൽ: റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു. ദിനാഘോഷങ്ങൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി ഷാജി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എസ്.എസ് ബൈജു സ്വാഗതം പറഞ്ഞു. മുൻ നാഷണൽ നീന്തൽ താരങ്ങളായ ജി.എസ് സതീശൻ, സി.കെ അനിൽ, മുൻ നാഷണൽ കബഡി താരം എസ് ദയാനന്ദൻ, ഡി മോഹൻദാസ് എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങലിൽ വസ്തു വില്പനയ്ക്ക്

ആറ്റിങ്ങലിൽ വസ്തു വില്പനയ്ക്ക്

ആറ്റിങ്ങലിൽ നാലേ കാൽ സെന്റ് വസ്തു വില്പനയ്ക്ക്. ആറ്റിങ്ങൽ നാഷണൽ ഹൈവേ
ടി ബി ജംഗ്ഷനിൽ ചിൽഡ്രൻസ് പാർക്കിനു സമീപമായാണ് വസ്തു സ്ഥിതിചെയ്യുന്നത്. വലിയ ട്രക്കുകൾ വരെ പാർക്ക് ചെയ്യത്തക്ക രീതിയിലുള്ള പാർക്കിംഗ് സൗകര്യമുള്ള പ്ലോട്ട് ആണ്. ഓഫീസുകൾ, ഷോപ്പുകൾ, അപ്പാർട്ടുമെന്റുകൾ തുടങ്ങിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ വസ്തുവാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മൊബൈൽ നമ്പർ: 7025522558, 9495206588

പുഴക്കരയിൽ ചെണ്ടുമല്ലിപ്പാടമൊരുക്കി പിരപ്പമൺകാട് കൂട്ടായ്മ

പുഴക്കരയിൽ ചെണ്ടുമല്ലിപ്പാടമൊരുക്കി പിരപ്പമൺകാട് കൂട്ടായ്മ

തരിശു നിലങ്ങൾ വീണ്ടെടുത്ത് നെൽകൃഷി പുനസ്ഥാപനം നടത്തി, പള്ളിക്കൂടങ്ങളെയും നാട്ടു കൂട്ടായ്മകളെയും വയൽ കൃഷിയിലേക്ക് എത്തിച്ച കൃഷി വിജയങ്ങൾക്കു ശേഷം പിരപ്പമൺകാട് പാടശേഖരക്കൂട്ടായ്മ പുഷ്പ ക്കൃഷിയിലേക്ക് കൂടി കടക്കുന്നു.

വയൽക്കരയിൽ, കാട് മൂടി കിടന്ന ഒന്നര ഏക്കർ വസ്തു വെട്ടിതെളിച്ച്, തടമൊരുക്കി പതിനായിരം തൈകൾ നട്ടുകൊണ്ടാണ് ഇവിടെ ചെണ്ടുമല്ലിപ്പാടം ഒരുക്കുന്നത്. ഓണക്കാലത്തെ നെല്ല് കൊയ്ത്തിനു ആവേശവും സൗന്ദര്യവും പകരും വിധമാണ് പുഷ്പകൃഷി വിഭാവനം ചെയ്തിരിക്കുന്നത്. ഓണക്കാലത്തെ പുഷ്പ വിപണി കൂടി ലക്ഷ്യമാക്കിയുള്ള ഈ പ്രവർത്തനത്തിന് വേണ്ട മുതൽമുടക്കായ മൂന്നുലക്ഷം രൂപ, തിരികെ കൊടുക്കുന്ന വ്യവസ്ഥയിൽ കർഷകർക്കിടയിൽ നിന്ന് ചെറുതും വലുതുമായ തുകകൾ മുൻകൂറായി സ്വീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്.

ദിവസേന അനേകം സന്ദർശകർ കാണാനെത്തുന്ന ഏറുമാടവും വയൽ കാഴ്ചകളും ഒരുക്കുന്ന മനോഹാരിതയ്ക്ക് അപ്പുറത്തേക്ക് പുതിയ കാഴ്ച വിരുന്നൊരുക്കും വിധമാണ് ചെണ്ടുമല്ലി കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപത്തെ പുഴയും, പുഴയിലെ 125 വർഷം പഴക്കമുള്ള കല്ലണയും കൽപ്പടവും കല്ലിറക്കുകളും സന്ദർശകരെ ആകർഷിക്കും വിധം വീണ്ടെടുത്തുകൊണ്ടാണ് പുഴക്കരയിൽ വയലോരത്ത് ഒന്നര ഏക്കറിൽ ജമന്തിപ്പാടം ഒരുങ്ങുന്നത്.

മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പുഷ്പ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കൃഷി ഓഫീസർ എൻ ലീന പാടശേഖരസമിതി സൗഹൃദ സംഘം അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

പാടശേഖരത്തിലെ ഞാറു നടീലിന്റെയും വയൽക്കരയിലെ ജമന്തി നടീലിന്റെയും ആളും ആരവവുമായി ഗ്രാമമാകെ ഉത്സവ ഛായയിലാണ് ഇപ്പോൾ. മുൻകാല പാടശേഖര പ്രവർത്തനങ്ങളിലേതു പോലെ അധ്വാനത്തിന്റെ ഏറിയ പങ്കും ഇത്തവണയും സന്നദ്ധപ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കാൻ കഴിയുന്നു എന്നത് ഇവിടുത്തെ കൂട്ടായ്മയുടെ എടുത്തുപറയാവുന്ന പ്രത്യേകത തന്നെയാണ്.

ഡോക്ടറേറ്റ് നേടിയ ഷബ്ന .ജെ. എസിനെ ആദരിച്ചു

ഡോക്ടറേറ്റ് നേടിയ ഷബ്ന .ജെ. എസിനെ ആദരിച്ചു

സാരംഗി റസിഡൻ്റ്സ് അസോസിയേഷൻ കേരള സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷബ്ന .ജെ. എസിനെ ആദരിച്ചു.

ഈ കഴിഞ്ഞ എസ് എസ് എൽ സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് എം.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം പോത്തൻകോട് ഗ്രാമ പഞ്ചായത്തംഗം എം. ബീന ഉദ്ഘാടനം ചെയ്തു.

മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ.എസ്. വിനോദ് മണി, ട്രഷറർ എ.എം. സുധീർ, ഭാരവാഹി കളായ ബിന്ദു പ്രസന്നൻ, രാകേഷ് മോഹൻ, അംബിക, കെ.ദിവാകരൻ നായർ, ഷമി കുമാർ, രാജൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഊരൂപൊയ്ക ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ സ്വാതി ഭാസിയെയും ആദരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ ഉദ്ഘാടനം ചെയ്തു. എക്കോവൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ രമ്യ രമ മുഖ്യപ്രഭാഷണം നടത്തി.

ഗ്രന്ഥശാല സംഘം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബൈജു ആർ കെ, കൗൺസിൽ അംഗം ബി രമ ഭായി അമ്മ, കെ. രവികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ. രാജശേഖരൻ സ്വാഗതവും ശ്രീദേവി അമ്മ നന്ദിയും അറിയിച്ചു.

ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഎസിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 101 വയസായ വി എസ് ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്.