എം സുകുമാരക്കുറുപ്പ് അന്തരിച്ചു

എം സുകുമാരക്കുറുപ്പ് അന്തരിച്ചു

കല്ലമ്പലം മാവിന്മൂട് ആലുവിള പുത്തൻ വീട്ടിൽ എം സുകുമാരക്കുറുപ്പ് അന്തരിച്ചു.

ഭാര്യ: ഡി. സരസ്വതി അമ്മ
മക്കൾ: മിനി എസ്, ബിനി എസ്
മരുമക്കൾ: അജയഘോഷ്, ബൈജു ടി

കുളത്തുപ്പുഴ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

കുളത്തുപ്പുഴ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

കുളത്തുപ്പുഴ അയ്യമ്പിള്ള വളവിൽ കുളത്തുപ്പുഴ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. കെഎസ്ആർടിസി ബസ് സൈഡിൽ ഇടിച്ചാണ് അപകടം. പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരമായ പരിക്ക്

സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം; സി എസ് ജയചന്ദ്രൻ സെക്രട്ടറി

സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം; സി എസ് ജയചന്ദ്രൻ സെക്രട്ടറി

ആറ്റിങ്ങൽ: സിപിഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ആലംകോട് സമാപിച്ചു. സി എസ് ജയചന്ദ്രൻ സെക്രട്ടറിയായി ഉള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ ഉദ്ഘാടനം ചെയ്തു. വി.പി ഉണ്ണികൃഷ്ണൻ രാഷ്ട്രീയ പ്രമേയവും സി.എസ് ജയ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മന്ത്രി അഡ്വ ജി ആർ അനിൽ, പള്ളിച്ചൽ വിജയൻ, മനോജ് ബി ഇടമന, വി ശശി എംഎൽഎ, ജയചന്ദ്രൻ കല്ലിങ്കൽ തുടങ്ങിയവർ സംസാരിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം സാംസ്കാരിക ചിന്തുകൾ അവതരിപ്പിച്ചു.

സി എസ് ജയചന്ദ്രൻ, ഡി മോഹൻദാസ്, അഡ്വക്കേറ്റ് എം മുഹസിൻ, അവനവഞ്ചേരി രാജു, ചെറുന്നിയൂർ ബാബു, എ എൽ നസീർ ബാബു, ആറ്റിങ്ങൽ ശ്യാം, കെ ആർ അനിൽ ദത്ത്, ബാലകൃഷ്ണൻ ആചാരി, ഒറ്റൂർ സുലി, എസ് രാജേന്ദ്രൻ നായർ, റീന ആർ എസ്, പി എസ് ആൻഡസ്, ടീ വേണു, മുകുന്ദൻ ബാബു എന്നിവരടങ്ങിയ 15 അംഗ മണ്ഡലം കമ്മറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി സി എസ് ജയചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു.

ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീചിത്രയില്‍ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീചിത്രയില്‍ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. 2 രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചു. തലച്ചോറിലെ ഹമാന്‍ജ്യോമ ട്യൂമര്‍, തലയിലെ രക്തക്കുഴലുകള്‍ വീര്‍ക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാന്‍സര്‍, കരളിലെ കാന്‍സറിനെ തുടര്‍ന്നു രക്തം ഛര്‍ദിക്കല്‍ എന്നിവ സംബന്ധിച്ചാണ് രോഗികള്‍ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല. ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ നാളെ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഗാര്‍ഹിക പീഡന പരാതിയില്‍ പിന്തുണ, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

ഗാര്‍ഹിക പീഡന പരാതിയില്‍ പിന്തുണ, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്‌റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളില്‍ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ വണ്‍ സ്‌റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകള്‍ നടത്തുന്നത്. അതിന് തുടര്‍ച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം.

തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദര്‍ഭങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം.

പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇതില്‍ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാന്‍ പാടില്ല. ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ഒരു സ്ത്രീ പ്രശ്‌നം നേരിടുമ്പോള്‍ ആ വ്യക്തി തന്നെ എല്ലാം വിളിച്ച് പറയണമെന്നില്ല. ഒരു ഫോണ്‍ പോലും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കും. ഇത് കാണുന്ന ആര്‍ക്ക് വേണമെങ്കിലും പരാതി വിളിച്ച് അറിയിക്കാം. അത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി മിത്ര 181 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്. എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം.

60 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം വണ്‍ സ്‌റ്റോപ്പ് സെന്റര്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്്, വൈദ്യസഹായം, നിയമസഹായം, പൊലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ 14 ജില്ലകളിലും ഒരു വണ്‍ സ്‌റ്റോപ്പ് സെന്റര്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അഡീഷണല്‍ വണ്‍ സ്‌റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കവിതാ റാണി, നിര്‍ഭയ സെല്‍ സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

അലാൻ (15) നിര്യാതനായി

അലാൻ (15) നിര്യാതനായി

കിളിമാനൂർ: കുന്നുമ്മൽ സരോജിനി ഭവനിൽ അലാൻ (15) നിര്യാതനായി.

അച്ഛൻ:അജീഷ്
അമ്മ: മീനു
സഹോദരി: അമേയ
കുന്നുമ്മേൽ പഴവിള മനോഹരൻ, ബിന്ദു ദമ്പതികളുടെ ചെറുമകനാണ്.